1 GBP = 103.87

ബ്രെക്സിറ്റ്‌: ബ്രിട്ടൻ വിടുന്ന യൂറോപ്യൻ യൂണിയൻ നേഴ്‌സുമാരുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധന

ബ്രെക്സിറ്റ്‌: ബ്രിട്ടൻ വിടുന്ന യൂറോപ്യൻ യൂണിയൻ നേഴ്‌സുമാരുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധന

ലണ്ടൻ: ബ്രെക്സിറ്റിന് ശേഷം ബ്രിട്ടൻ വിടുന്ന യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നുള്ള നേഴ്‌സുമാരുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഏകദേശം 3962 നേഴ്സുമാരാണ് കഴിഞ്ഞ വർഷം എൻ എച്ച് എസിലെ ജോലി മതിയാക്കി സ്വന്തം നാടുകളിലേക്ക് തിരിച്ചത്. എൻ എം സി രജിസ്റ്ററിൽ നിന്നും വിടുതൽ നേടിയവരുടെ കണക്കുകൾ മാത്രമാണ് ഇത്. 2016 – 2017 വർഷങ്ങളെ അപേക്ഷിച്ച് ഇരുപത്തിയെട്ട് ശതമാനം കൂടുതലാണ് ഇതെന്നും കണക്കുകൾ പറയുന്നു.

അതേസമയം യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്ന് ജോലി തേടി ഇവിടെ എത്തുന്നവരുടെ എണ്ണത്തിലും വൻ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2017 – 2018 കാലഘട്ടത്തിൽ എൻ എം രെജിസ്ട്രേഷൻ നേടിയവർ 805 മാത്രം. മുൻ വർഷത്തെ അപേക്ഷിച്ച് ഇത് പതിമൂന്ന് ശതമാനം മാത്രമാണ്. 2016 – 2017 ൽ ഇവിടെ എത്തിയവർ 6382 പേരാണ്. ബ്രെക്സിറ്റ്‌ നടപ്പിലായാൽ ബ്രിട്ടനെക്കാളും ഭേദം മറ്റ് യൂറോപ്യൻ രാജ്യങ്ങൾ തന്നെയാണെന്നുള്ള ധാരണയാണ് ഇത്തരത്തിൽ കൂടുതൽ ജീവനക്കാർ എൻ എച്ച് എസിനെ കൈവിടുന്നതെന്ന് റോയൽ കോളേജ് ഓഫ് നേഴ്‌സിംഗ് ചീഫ് എക്സിക്യു്ട്ടീവ് ജാനറ്റ് ഡേവിസ് പറയുന്നു. നിലവിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് എൻ എച്ച് എസിനെ കാര്യമായി വലയ്ക്കുന്നുണ്ട്. ഈ കൊഴിഞ്ഞു പോകൽ ഇത്തരത്തിൽ തുടരുകയാണെങ്കിൽ എൻ എച്ച് എസിന്റെ കാര്യങ്ങൾ കൂടുതൽ അവതാളത്തിലാകുമെന്ന് അവർ കൂട്ടിച്ചേർക്കുന്നു.

ബ്രെക്സിറ്റിന് ശേഷം ബ്രിട്ടനിൽ നിലവിലുള്ള യൂറോപ്യൻ യൂണിയൻ പൗരന്മാരുടെ അവകാശങ്ങളെക്കുറിച്ച് വ്യക്തത വരാത്തത് കൂടുതൽ പേർ ഇവിടം വിടാൻ ഇടയാക്കും. നിലവിൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നുള്ള 35,115 നേഴ്സുമാരും മിഡ്‌വൈഫുമാരും എൻ എം സി രെജിസ്റ്ററിലുണ്ട്. എൻ എച്ച് എസിന്റെ പ്രവർത്തനങ്ങൾക്ക് കാര്യമായ പങ്ക് വഹിക്കുന്ന ഇവരുടെ കൊഴിഞ്ഞു പോക്ക് സർക്കാരിന്റെ ബ്രെക്സിറ്റ്‌ വിഷയത്തിന്മേലുള്ള മെല്ലെപ്പോക്ക് നയം കൊണ്ടാണെന്ന് ഷാഡോ ഹെൽത്ത് സെക്രട്ടറി ജോനാഥൻ ആഷ്വർത്ത് പറയുന്നു. എന്നാൽ ഈ കൊഴിഞ്ഞു പോക്ക് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്ക് കൂടുതൽ ഗുണകരമാകുമെന്നും ഒരു വിഭാഗം കരുതുന്നു. ഇതിനകം തന്നെ വിവിധ എൻ എച്ച് എസ് ട്രസ്റ്റുകൾ കേരളത്തിലെത്തി മലയാളി നേഴ്സുമാരെ റിക്രൂട്ട് ചെയ്തിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more