1 GBP = 103.75

ഇയുവുമായി സ്വതന്ത്ര യാത്രാ സൗകര്യം, പട്ടിക്കും പൂച്ചയ്ക്കുമാണെന്ന് മാത്രം; ബ്രിട്ടന്‍ യൂറോപ്പിനെ ഉപേക്ഷിച്ചാലും വളർത്ത് മൃഗങ്ങള്‍ക്ക് സ്വതന്ത്ര യാത്ര അനുവദിക്കും

ഇയുവുമായി സ്വതന്ത്ര യാത്രാ സൗകര്യം, പട്ടിക്കും പൂച്ചയ്ക്കുമാണെന്ന് മാത്രം; ബ്രിട്ടന്‍ യൂറോപ്പിനെ ഉപേക്ഷിച്ചാലും വളർത്ത് മൃഗങ്ങള്‍ക്ക് സ്വതന്ത്ര യാത്ര അനുവദിക്കും

ബ്രെക്സിറ്റ്‌ ചർച്ചാ വിഷയങ്ങളിൽ ഏറ്റവുമധികം മുന്നോട്ട് വന്നത് ബ്രിട്ടൻ ഇയു സ്വതന്ത്ര സഞ്ചാരം തന്നെയാണ്. ബ്രെക്സിറ്റ്‌ റഫറണ്ടത്തിൽ പുറത്ത് പോകാൻ ഏറെ സ്വാധീനം ചെലുത്തിയതും സ്വതന്ത്ര സഞ്ചാരമെന്ന ആശയം തന്നെയാണ്. മറ്റ് ഇ യു രാജ്യങ്ങളിൽ നിന്ന് ആളുകൾ സ്വതന്ത്ര സഞ്ചാരമെന്ന രീതിയിൽ ബ്രിട്ടനിൽ കുടിയേറുന്നതാണ് പ്രധാന വിഷമായി ചൂണ്ടിക്കാണിച്ചിരുന്നത്. ബ്രക്‌സിറ്റ് നടപടികള്‍ പുരോഗമിക്കുന്ന ഘട്ടത്തില്‍ ഈ സ്വതന്ത്ര സഞ്ചാരം വലിയൊരു ചര്‍ച്ചയായി മാറുകയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ പരിസ്ഥിതി വകുപ്പ് സുപ്രധാനമായ തീരുമാനം എടുത്തിരിക്കുകയാണ്. സ്വതന്ത്ര യാത്ര തുടര്‍ന്നും അനുവദിക്കാനാണ് മൈക്കിള്‍ ഗോവിന്റെ വകുപ്പ് തീരുമാനിച്ചത്. എന്നാല്‍ പട്ടിയും പൂച്ചയും ഉള്‍പ്പെടെയുള്ള മൃഗങ്ങള്‍ക്കാണ് ഈ സൗകര്യം അനുവദിക്കുക. മൃഗസ്‌നേഹികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന തീരുമാനമാണിത്. വാക്‌സിനേറ്റ് ചെയ്ത പട്ടി, പൂച്ച, മറ്റ് മൃഗങ്ങള്‍ എന്നിവയ്ക്ക് ഇയുവുമായി ബന്ധം വിച്ഛേദിച്ചാലും സൗജന്യമായി യാത്ര തുടരാം.

വളര്‍ത്തുമൃഗങ്ങള്‍ക്ക് പാസ്‌പോര്‍ട്ട് അനുവദിക്കുന്ന സ്‌കീം പ്രകാരമാണ് ഇത് നടപ്പാക്കുക. കരാറിലെ ബ്രക്‌സിറ്റ് നടപ്പാക്കിയാല്‍ പ്രത്യാഘാതം ഉണ്ടാകുമെന്നാണ് ബ്രസല്‍സ് ചീഫ് നെഗോഷ്യേറ്റര്‍ മൈക്കിള്‍ ബാര്‍ണിയര്‍ ആശങ്ക ഉയര്‍ത്തിയത്. ചാനല്‍ കടക്കാന്‍ പട്ടിക്കും, പൂച്ചയ്ക്കും പോലും സാധിക്കില്ലെന്നായിരുന്നു ഇദ്ദേഹത്തിന്റെ ഭീഷണി. ഇതോടെ യൂറോപ്പില്‍ ഹോളിഡേ ആഘോഷിക്കാന്‍ ഇറങ്ങുന്ന ബ്രിട്ടീഷുകാര്‍ക്ക് വളര്‍ത്തുമൃഗങ്ങളെ കൊണ്ടുപോകാന്‍ കഴിയില്ലെന്ന ആശങ്ക പിറന്നു. എന്നാല്‍ 18 വര്‍ഷം മുന്‍പത്തെ കടുപ്പമേറിയ നിബന്ധനകളിലേക്ക് തിരികെ പോകില്ലെന്ന് മൈക്കിള്‍ ഗോവിന്റെ വകുപ്പ് പ്രഖ്യാപിക്കുകയായിരുന്നു.
വളര്‍ത്തുമൃഗങ്ങളുടെ പൂര്‍ണ്ണവിവരങ്ങള്‍ അടങ്ങിയ മൈക്രോചിപ്പ് ഘടിപ്പിച്ച പാസ്‌പോര്‍ട്ടുകളാണ് വളര്‍ത്തുമൃഗങ്ങള്‍ക്ക് അനുവദിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more