1 GBP = 103.92

ബ്രെക്സിറ്റ്‌ ഒരു ദുരന്തമല്ല; മുൻ നിലപാടുകൾ മയപ്പെടുത്തി മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ

ബ്രെക്സിറ്റ്‌ ഒരു ദുരന്തമല്ല; മുൻ നിലപാടുകൾ മയപ്പെടുത്തി മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ

ലണ്ടൻ: ബ്രെക്സിറ്റ്‌ ഒരു ദുരന്തമല്ലെന്ന് മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ. ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിനിടെ ഉരുക്ക് വ്യാപാര രംഗത്തെ മുടിചൂടാ മന്നനായ ലക്ഷ്മി മിത്തലുമായി സംസാരിക്കുന്പോഴാണ് കാമറൂൺ ബ്രെക്സിറ്റിനെ ന്യായീകരിച്ച് സംസാരിച്ചത്. തുടക്കത്തിൽ വിചാരിച്ചതിനെക്കാളും കുഴപ്പം പിടിച്ചതല്ല ബ്രെക്സിറ്റ്‌ എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ചർച്ചകളുമായി ഇനിയും ഏറെ മുന്നോട്ട് പോകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2016 ജൂണിലാണ് കൺസർവേറ്റിവുകൾക്കിടയിൽ തന്നെ അഭിപ്രായ വ്യത്യാസം രൂക്ഷമായതിനെത്തുടർന്ന് അന്ന് പ്രധാനമന്ത്രിയായിരുന്ന കാമറൂൺ ബ്രെക്സിറ്റ്‌ റഫറണ്ടം വോട്ടെടുപ്പ് നടത്തിയത്. യൂറോപ്യൻ യൂണിയനിൽ തുടരുന്നതിനെ അനുകൂലിച്ച കാമറൂൺ പക്ഷത്തിന് വോട്ടെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. പരാജയത്തെത്തുടർന്നാണ് കാമറൂൺ പ്രധാനമന്ത്രി പദം വരെ രാജി വച്ചത്. വോട്ടെടുപ്പ് പ്രചാരണ സമയത്ത് യൂറോപ്യൻ യൂണിയൻ വിടുന്നതിനെതിരെ കടുത്ത വാദങ്ങളാണ് കാമറൂൺ പക്ഷം ഉയർത്തിയിരുന്നത്. സാന്പത്തിക മാന്ദ്യവും, പൗണ്ടിന്റെ വിലയിടിവും ഉയർത്തിക്കാട്ടിയ കാമറൂൺ ഏകദേശം എട്ടു ലക്ഷത്തോളം തൊഴിലവസരങ്ങളും തുടക്കത്തിൽ തന്നെ നഷ്ടമാകുമെന്ന് പറഞ്ഞിരുന്നു.

എന്നാൽ റീമെയ്‌ൻ പക്ഷക്കാരുടെ വാദങ്ങളെ ശരി വയ്ക്കുന്നതായിരുന്നു പിന്നീട് നടന്ന കാര്യങ്ങൾ. സാന്പത്തിക മാന്ദ്യമോ പൗണ്ടിന്റെ വിലയിടിവോ തൊഴിൽ നഷ്ടങ്ങളോ ഉണ്ടായില്ലെന്ന് മാത്രമല്ല സാന്പത്തിക വളർച്ചാ നിരക്ക് ശക്തി പ്രാപിക്കുകയും ചെയ്തു. ഇത് തന്നെയാകാം മുൻ നിലപാടുകളെ മയപ്പെടുത്താൻ കാമറൂണിനെ പ്രേരിപ്പിച്ചത്. അതേസമയം മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിന്റെ മുന്നോടിയായാണ് കാമറൂണിന്റെ അഭിപ്രായ പ്രകടനമെന്ന് രാഷ്ട്രീയ നിരീക്ഷകരും കരുതുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more