1 GBP = 103.12

ബ്രിട്ടൻ നോ‌ ഡീൽ ബ്രെക്സിറ്റിലേക്ക് നീങ്ങുന്നുവെന്ന സൂചന നൽകി ഫോറിൻ സെക്രട്ടറി ജെറമി ഹണ്ട്

ബ്രിട്ടൻ നോ‌ ഡീൽ ബ്രെക്സിറ്റിലേക്ക്  നീങ്ങുന്നുവെന്ന സൂചന നൽകി ഫോറിൻ സെക്രട്ടറി ജെറമി ഹണ്ട്

ലണ്ടൻ: ദിവസം കഴിയുന്തോറും ബ്രിട്ടൻ നോ – ബ്രെക്സിറ്റ്‌ ഡീലിലേക്ക് നീങ്ങുന്നതായി ഫോറിൻ സെക്രട്ടറി ജെറമി ഹണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രി മുന്നോട്ട് വച്ച ചേക്കേഴ്സ് പ്ലാനുകൾ യൂറോപ്യൻ യൂണിയൻ ബ്രെക്സിറ്റ്‌ ചീഫ് നെഗോഷ്യേറ്റർ മൈക്കിൾ ബാർണിയർ തള്ളിയതോടെയാണ് ബ്രെക്സിറ്റ്‌ ചർച്ചകൾ പ്രതിസന്ധിയിലായത്. ബ്രിട്ടന്റെ ഡീലുകൾ ധവളപ്പത്രമിറക്കിയാണ് തെരേസാ മെയ് പുറത്ത് വിട്ടത്. ഡീലുകൾ അംഗീകരിച്ചില്ലെങ്കിൽ ഡീലുകളൊന്നുമില്ലാതെ ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്ത് പോകുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ചർച്ചകൾ വീണ്ടും പുനരാരംഭിക്കുമെങ്കിലും ഇരുപക്ഷവും വിട്ടുവീഴ്ചകൾക്ക് തയ്യാറല്ല എന്ന സൂചനയാണ് ജെറമി ഹണ്ട് നൽകുന്നത്.

പ്രതിസന്ധി പരിഹരിക്കുന്നതിന് യൂറോപ്യൻ യൂണിയനിലെ പ്രമുഖ രാഷ്ട്രങ്ങളായ ഫ്രാൻസും ജർമ്മനിയും മുന്നോട്ട് വരണമെന്നും ജെറമി ഹണ്ട് ആവശ്യപ്പെടുന്നുണ്ട്. മേയുടെ പ്ലാനുകൾ ബ്രെസ്സൽസ് തള്ളിയതോടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ തെരേസാ മേയെ ചർച്ചക്ക് ക്ഷണിച്ചിട്ടുണ്ട്. സ്പെയിനിലും ഇറ്റലിയിലുമായി അവധിയാഘോഷിക്കുന്ന മേയ് അവധി ദിവസം വെട്ടിച്ചുരുക്കി വെള്ളിയാഴ്ച്ച മാക്രോനുമായി കൂടിക്കാഴ്ച്ച നടത്തുമെന്നാണ് സൂചന.

നോ ഡീൽ ബ്രെക്സിറ്റ്‌ ബ്രിട്ടനിലേത് പോലെ തന്നെ യൂറോപ്യൻ യൂണിയനിലും കാര്യമായ തൊഴിൽ നഷ്ടങ്ങൾ ഉണ്ടാക്കുമെന്ന് ഫ്രാൻസും ജർമ്മനിയും യൂറോപ്യൻ കമ്മീഷന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ഫ്രാൻസിന്റെയും ജർമ്മനിയുടെയും നീക്കങ്ങളെ മൈക്കിൾ ബാർണിയരും ചില ഇയു ഒഫീഷ്യൽസും നിശിതമായി വിമർശിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇനിയുള്ള ചർച്ചകൾ ഫലപ്രദമായി മുന്നോട്ട് പോകുമോയെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more