1 GBP = 102.92
breaking news

ബ്രെക്സിറ്റ്‌: ജനങ്ങളുടെ പിന്തുണ അഭ്യർത്ഥിച്ച് പ്രധാനമന്ത്രിയുടെ കത്ത്; ബ്രെക്സിറ്റ്‌ കരാറുകൾക്ക് യൂറോപ്യൻ യൂണിയൻ ഇന്ന് പിന്തുണ അറിയിക്കും; സ്പെയിനിനെ വരുതിയിലാക്കിയ മേയ്ക്ക് ബ്രിട്ടീഷ് പാർലമെന്റിന്റെ പിന്തുണ കിട്ടുമോ?

ബ്രെക്സിറ്റ്‌: ജനങ്ങളുടെ പിന്തുണ അഭ്യർത്ഥിച്ച് പ്രധാനമന്ത്രിയുടെ കത്ത്; ബ്രെക്സിറ്റ്‌ കരാറുകൾക്ക് യൂറോപ്യൻ യൂണിയൻ ഇന്ന് പിന്തുണ അറിയിക്കും; സ്പെയിനിനെ വരുതിയിലാക്കിയ മേയ്ക്ക് ബ്രിട്ടീഷ് പാർലമെന്റിന്റെ പിന്തുണ കിട്ടുമോ?

ലണ്ടൻ: പൊതുജനങ്ങളുടെ പിന്തുണ അഭ്യർത്ഥിച്ച് പ്രധാനമന്ത്രി തെരേസാ മെയ് എഴുതിയ ലെറ്ററാണ് ഇന്ന് ബ്രിട്ടനിൽ ചർച്ചാ വിഷയം. ഇന്നലെ അവസാന വട്ട ചർച്ചകൾക്കായി ബ്രെസ്സൽസിലെത്തിയ പ്രധാനമന്ത്രി തെരേസാ മെയ് യൂറോപ്യൻ യൂണിയൻ നേതാക്കളുമായി നടത്തിയ മാരത്തോൺ ചർച്ചകൾ ഫലവത്തായെന്ന് വേണം കരുതാൻ.

ജിബ്രാൾട്ടർ വിഷയത്തിൽ ഉടക്കി നിന്ന സ്പെയിനിനെ വരുതിയിലാക്കി നടത്തിയ ചർച്ചകൾ ഏറെ പ്രയോജനം കണ്ടു. ജിബ്രാൾട്ടർ നിവാസികളുകളുടെ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിച്ച് കൊണ്ട് സ്പെയിനിന്‌ ബ്രിട്ടൻ നൽകിയ ഉറപ്പുകൾ ഇരുപക്ഷത്തും മഞ്ഞുരുക്കി. തുടർന്ന് ഇന്ന് നടക്കുന്ന ബ്രെസ്സൽസ് ഉച്ചകോടിയിൽ നിന്ന് വിട്ടുനിൽക്കുമെന്ന സ്‌പെയിനിന്റെ വാദം മാറ്റി വയ്ക്കപ്പെട്ടു.

നിലവിൽ ബ്രിട്ടൻ അവതരിപ്പിച്ച ബ്രെക്സിറ്റ്‌ കരാറുകൾക്ക് യൂറോപ്യൻ യൂണിയൻ പ്രസിഡന്റ് ജീൻ ക്ലൗഡ് ജങ്കാർ പച്ചക്കൊടി കാണിച്ചതോടെയാണ് ഇന്നത്തെ ഉച്ചകോടിയിൽ ബ്രെക്സിറ്റ്‌ കരാറുകൾക്ക് തീരുമാനമാകുമെന്ന് കരുതുന്നത്. ബ്രിട്ടൻ അവതരിപ്പിച്ച കരാറുകൾ അംഗീകരിക്കാൻ ഇരുപത്തിയേഴ് യൂറോപ്യൻ യൂണിയൻ രാഷ്ട്രങ്ങളോടും പ്രസിഡന്റ് അഭ്യർത്ഥിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more