1 GBP = 103.75

ബ്രെക്സിറ്റ്‌ ചർച്ചകൾ ഇനി മേയുടെ നിയന്ത്രണത്തിൽ; ബ്രെക്സിറ്റ്‌ ഡിപ്പാർട്ട്മെന്റിന് കടിഞ്ഞാണിട്ട് പ്രധാനമന്ത്രി

ബ്രെക്സിറ്റ്‌ ചർച്ചകൾ ഇനി മേയുടെ നിയന്ത്രണത്തിൽ; ബ്രെക്സിറ്റ്‌ ഡിപ്പാർട്ട്മെന്റിന് കടിഞ്ഞാണിട്ട് പ്രധാനമന്ത്രി

ലണ്ടൻ: ഇനി മുതൽ നടക്കുന്ന ബ്രെക്സിറ്റ്‌ ചർച്ചകളുടെ പൂർണ്ണ നിയന്ത്രണം തനിക്കായിരിക്കുമെന്ന് പ്രധാനമന്ത്രി തെരേസാ മേയ്. പാർലമെന്റിന്റെ വേനൽക്കാല അവധിക്ക് മുൻപ് എം പിമാരെ അഭിസംബോധന ചെയ്യവെയാണ് ബ്രെക്സിറ്റ്‌ സംബന്ധിച്ച ചർച്ചകൾ ഇനി മുതൽ തന്റെ മേൽനോട്ടത്തിലായിരിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. വിഷയങ്ങളിൽ തനിക്ക് കൂടുതൽ ശ്രദ്ധ പതിപ്പിക്കാനും തീരുമാനങ്ങൾ വേഗത്തിലെടുക്കാനുമാണ് ഉത്തരവാദിത്വം താനേറ്റെടുക്കുന്നതെന്ന് മേയ് പറഞ്ഞു. അതേസമയം തന്റെ മന്ത്രിസഭയിലെ പുതിയ ബ്രെക്സിറ്റ്‌ സെക്രട്ടറി ഡൊമിനിക് റാബ് ബ്രെസ്സൽസുമായുള്ള ചർച്ചകളിൽ തന്നെ സഹായിക്കാൻ ഒപ്പമുണ്ടാകുമെന്നും മെയ് പറഞ്ഞു.

എന്നാൽ ബ്രെക്സിറ്റ്‌ ഡിപ്പാർട്ട്മെന്റിന്റെ കഴിവില്ലായ്മയാണ് ബ്രെക്സിറ്റ്‌ ചർച്ചകൾ നീണ്ടു പോകുന്നതും കാര്യമായ ഫലപ്രാപ്തിയിലെത്താത്തുമെന്നും മെയ് കരുതുന്നു. പ്രധാനമന്ത്രിയുടെ പ്രധാന ബ്രെക്സിറ്റ്‌ ഉപദേഷ്ടാവായ ഒളി റോബ്ബിൻസിന്റെ നിർദ്ദേശപ്രകാരമാണ് മേയ് പുതിയ തീരുമാനങ്ങൾ കൈക്കൊണ്ടതെന്നും സൂചനകളുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസ് കൈക്കൊള്ളുന്ന തീരുമാനങ്ങൾക്ക് ഘടകവിരുദ്ധമായാണ് മുൻ ബ്രെക്സിറ്റ്‌ സെക്രട്ടറി ഡേവിസ് ഡേവിസും ഡിപ്പാർട്ട്മെന്റും പ്രവർത്തിച്ചിരുന്നത്. അതിന് തടയിടാൻ തന്നെയാണ് ഡേവിസിന്റെ രാജിയോടെ മേയുടെ വിശ്വസ്തനായ ഡൊമിനിക് റാബിനെ തത്സ്ഥാനത്ത് നിയമിച്ചത്.

പുതിയ തീരുമാനത്തോടെ മാസങ്ങളായി ബ്രെക്സിറ്റ്‌ ഡിപ്പാർട്ട്മെന്റും പ്രധാനമന്ത്രിയുടെ ഓഫീസും നിലനിന്നിരുന്ന ബന്ധത്തിലെ വിള്ളൽ പൂർണ്ണമായും ഇല്ലാതായിരിക്കുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more