1 GBP = 103.16

രണ്ടാം റഫറണ്ടമില്ല; എട്ടാഴ്ചക്കുള്ളിൽ ബ്രെക്സിറ്റ്‌ ചേക്കേഴ്സ് പ്ലാനിൽ തീരുമാനമുണ്ടാകണമെന്ന് തെരേസാ മേയ്

രണ്ടാം റഫറണ്ടമില്ല; എട്ടാഴ്ചക്കുള്ളിൽ ബ്രെക്സിറ്റ്‌ ചേക്കേഴ്സ് പ്ലാനിൽ തീരുമാനമുണ്ടാകണമെന്ന് തെരേസാ മേയ്

ലണ്ടൻ: യുകെ മുന്നോട്ട് വച്ച് ബ്രെക്സിറ്റ്‌ ചെക്കേഴ്സ് പ്ലാനിൽ എട്ടാഴ്ചക്കുള്ളിൽ നടപടികൾ ഉണ്ടാകണമെന്ന് പ്രധാനമന്ത്രി തെരേസാ മെയ്. സാൽസ്ബർഗിൽ ഇന്നലെ യൂറോപ്യൻ യൂണിയൻ നേതാക്കളുമായുള്ള അത്താഴ വിരുന്നിൽ സംസാരിക്കവെയാണ് തെരേസാ മെയ് ഇക്കാര്യം മുന്നോട്ട് വച്ചത്. ബ്രെക്സിറ്റ്‌ സംബന്ധിച്ച് ഒരു രണ്ടാം റഫറണ്ടം അനുവദിക്കില്ലെന്നും മാർച്ചിൽ തന്നെ ബ്രെക്സിറ്റ്‌ നടക്കണമെന്നും മെയ് മുന്നറിയിപ്പ് നൽകി.

അതേസമയം നോ ഡീൽ ബ്രെക്സിറ്റ്‌ ഒഴിവാക്കുന്നതിനായി ഇയു നേതാക്കൾ മുന്നോട്ട് വച്ച നോർത്തേൺ അയർലൻഡ് റിപ്പബ്ലിക്കൻ അയർലൻഡ് ബോർഡർ പ്രശ്‌നവും തെരേസാ മെയ് നിരാകരിച്ചു. ബ്രിട്ടന്റെ വിവിധ ഭാഗങ്ങളിൽ വിവിധ നിയമങ്ങൾ അനുവദിക്കാനാവില്ലെന്ന് അവർ പറഞ്ഞു. വിവിധ യൂറോപ്യൻ യൂണിയൻ നേതാക്കൾ ബ്രിട്ടന്റെ നിലപാടിൽ അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.

അതേസമയം നോർത്തേൺ അയർലൻഡ് അതിർത്തി വിഷയത്തിൽ തീരുമാനമെടുത്തില്ലെങ്കിൽ നോ ഡീൽ ബ്രെക്സിറ്റ്‌ എന്നത് തന്നെയാകും യാഥാർഥ്യമാകുക എന്നും യൂറോപ്യൻ യൂണിയൻ നേതാക്കൾ പറഞ്ഞു. നവംബർ 28 ന് ഒരു എമർജൻസി ഉച്ചകോടി ഇയു നേതാവ് ഡൊണാൾഡ് ടാസ്ക് വിളിച്ച് ചേർത്തിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more