1 GBP = 103.58
breaking news

ബ്രെക്സിറ്റ്‌: അയർലൻഡ് പാസ്പോര്‍ട്ടിന് അപേക്ഷിക്കുന്ന ബ്രിട്ടന്‍കാരുടെ എണ്ണം ഇരട്ടിയായി

ബ്രെക്സിറ്റ്‌: അയർലൻഡ്  പാസ്പോര്‍ട്ടിന് അപേക്ഷിക്കുന്ന ബ്രിട്ടന്‍കാരുടെ എണ്ണം ഇരട്ടിയായി

ബ്രെക്സിറ്റ് നടപ്പാക്കുന്നതിന് മുമ്പ് ഐയര്‍ലന്‍ഡ് പാസ്പോര്‍ട്ട് സംഘടിപ്പിക്കാനുള്ള തിരക്കിലാണ് ബ്രിട്ടീഷ് പൌരന്‍മാര്‍. ബ്രെക്സിറ്റിനായുള്ള വോട്ടെടുപ്പിന് ശേഷം ഐയര്‍ലന്‍ഡ് പാസ്പോര്‍ട്ടിന് അപേക്ഷിക്കുന്ന ബ്രിട്ടന്‍കാരുടെ എണ്ണം ഇരട്ടിയായി. ഐയര്‍ലന്‍ഡ് വിദേശകാര്യ മന്ത്രാലയമാണ് പുതിയ കണക്ക് പുറത്തുവിട്ടത്.

ഈ വര്‍ഷം മാര്‍ച്ച് 29നാണ് യൂറോപ്യന്‍ യൂണിയനില്‍ നിന്നും ബ്രിട്ടണ്‍ പുറത്തുപോകുന്നത്. അതിനായി ഹിതപരിശോധന നടന്നതാകട്ടെ 2016 ജൂണ്‍ 23ന്. അടുത്ത രണ്ട് വര്‍ഷം പരിവര്‍ത്തന കാലമാണ്. ഈ സമയത്ത് യൂറോപ്യന്‍ യൂണിയനുമായി ഉണ്ടാക്കേണ്ട കരാറിനെ കുറിച്ചാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ഈ മാസം 14നാണ് കരാറിന്‍മേലുള്ള പാര്‍ലമെന്റ് അംഗങ്ങളുടെ വോട്ടെടുപ്പ്.

ഇങ്ങനെയൊക്കെ കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതിനിടെയാണ് ഐയര്‍ലന്‍ഡ് വിദേശകാര്യ മന്ത്രാലയം പാസ്പോര്‍ട്ട് അപേക്ഷകരുടെ കണക്ക് പുറത്തുവിട്ടിരിക്കുന്നത്. ബ്രിട്ടീഷ് പൌരന്‍മാര്‍ ഐയര്‍ലന്‍ഡ് പാസ്പോര്‍ട്ട് സംഘടിപ്പിക്കാനുള്ള തിരക്കിലാണ്. 2016 ജൂണിന് ശേഷം ഐയര്‍ലന്‍ഡ് പാസ്പോര്‍ട്ടിനായി അപേക്ഷിച്ച ബ്രീട്ടിഷുകാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഒരു ദിവസം ലഭിക്കുന്ന അഞ്ച് പാസ്പോര്‍ട്ട് അപേക്ഷകരില്‍ നാല് പേരും ബ്രിട്ടന്‍ പൌരന്‍മാരാണ്.

ഈ വര്‍ഷം രണ്ട് ലക്ഷം പാസ്പോര്‍ട്ട് അപേക്ഷകളാണ് ബ്രിട്ടണില്‍ നിന്ന് ലഭിച്ചതെന്ന് വിദേശകാര്യ വകുപ്പ് പറഞ്ഞു. 84855 അപേക്ഷകള്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ നിന്നും 98544 അപേക്ഷകള്‍ ബ്രിട്ടണില്‍ നിന്നുള്ളതുമാണ്. അപേക്ഷകള്‍ കൂടുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിച്ചിരിക്കുകയാണ് ഐറിഷ് സര്‍ക്കാര്‍.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more