1 GBP = 103.35
breaking news

ബ്രെക്​സിറ്റ്​ യു.കെ-ഇ.യു വ്യാപാര കരാറായി; ക്രിസ്മസ് രാവിലെ സന്തോഷവാർത്തയെന്ന് പ്രാധാനമന്ത്രി

ബ്രെക്​സിറ്റ്​ യു.കെ-ഇ.യു വ്യാപാര കരാറായി; ക്രിസ്മസ് രാവിലെ സന്തോഷവാർത്തയെന്ന് പ്രാധാനമന്ത്രി

ലണ്ടൻ: ബ്രെക്​സിറ്റ്​ സമയപരിധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ യൂറോപ്യൻ യൂനിയനുമായുള്ള പുതിയ വ്യാപാര കരാറിൽ യു.കെ ഒപ്പുവെച്ചു. മത്സ്യബന്ധന അവകാശം, ഭാവി വ്യപാര നിയമങ്ങൾ എന്നിവയിൽ തട്ടി മാസങ്ങളായി തീരുമാനമാകാതിരുന്ന കരാറാണ്​ ഒടുവിൽ ഒപ്പുവെച്ചത്​.

2016ലെ റഫറണ്ടത്തിലും കഴിഞ്ഞ വർഷത്തെ തെരഞ്ഞെടുപ്പ്​ സമയത്തും വാഗ്​ദാനം ചെയ്​ത കാര്യങ്ങൾ കരാറിലൂടെ ബ്രിട്ടീഷ്​ ജനതക്ക്​ ലഭിക്കുമെന്ന്​ യു.കെ. സർക്കാർ പ്രസ്​താവനയിൽ അറിയിച്ചു. നമ്മുടെ ധനം, അതിർത്തി, നിയമ, മത്സ്യബന്ധനാതിർത്തി ഉൾപ്പെടെയുള്ളവയുടെ നിയ​​ന്ത്രണം ഇതുവഴി തിരിച്ചുപിടിക്കാനായതായും പ്രസ്​താവനയിൽ പറഞ്ഞു. ക്രിസ്മസ് രാവിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് കൊണ്ടുള്ള വീഡിയോ സന്ദേശത്തിലാണ് പ്രധാനമന്ത്രി കരാർ സംബന്ധിച്ച വിവരങ്ങൾ പങ്കു വച്ചത്.

കരാർ ഉചിതവും സന്തുലിതവുമാണെന്ന്​ യൂറോപ്യൻ യൂനിയൻ അധ്യക്ഷ അർസുല വോൺ ഡെർ ലിയെൻ പറഞ്ഞു. ഭാവിയിലും പൊതുലക്ഷ്യങ്ങൾക്കായി ഇ.യുവും യു.കെയും തോളോടുതോൾ ചേർന്ന്​ പ്രവർത്തക്കുമെന്നും അവർ പറഞ്ഞു.

27 രാജ്യങ്ങളുടെ കൂട്ടായ്മയിൽ നിന്ന് ഔദ്യോഗികമായി പുറത്തുപോയ ഒരു വർഷത്തിനുശേഷം ഡിസംബർ 31 ന് യുകെ യൂറോപ്യൻ യൂണിയൻ വ്യാപാര നിയമങ്ങളിൽ നിന്ന് പുറത്തുകടക്കാൻ ഒരുങ്ങുകയാണ്. അതേസമയം പുതിയ കരാർ
ഡിസംബർ 30 ന് പാർലമെന്റിൽ വോട്ടെടുപ്പിനിടും. ഇത് ഒരു നേർത്ത കരാറാണെന്ന് ലേബർ പാർട്ടി ആരോപണമുന്നയിച്ചു, എന്നാൽ പാർലമെന്റിൽ അവർ കരാറിനെ പിന്തുണയ്ക്കും.
യൂറോപ്യൻ പാർലമെന്റും കരാർ അംഗീകരിക്കേണ്ടതുണ്ട്,

ഏകദേശം 1,500 പേജുകൾ ഉൾക്കൊള്ളുന്ന കരാർ ഏകദേശം 1,000 പേജുള്ള അനെക്സുകളും അടിക്കുറിപ്പുകളും ഉൾപ്പെടെ ഉടൻ പ്രസിദ്ധീകരിക്കുമെന്ന് യുകെ ചീഫ് ട്രേഡ് നെഗോഷ്യേറ്റർ ലോർഡ് ഫ്രോസ്റ്റ് പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more