1 GBP = 104.18

രാജ്യത്തിന്റെ ചരിത്രത്തിലെ പുതിയ തുടക്കം; ബ്രെക്സിറ്റ്‌ വ്യാപാര കരാറിന് പാർലമെന്റിന്റെയും രാജ്ഞിയുടെയും അനുമതി; ഇന്ന് രാത്രി പതിനൊന്ന് മണിയോടെ ബ്രിട്ടനും യൂറോപ്യൻ യൂണിയനും വേർപിരിയും

രാജ്യത്തിന്റെ ചരിത്രത്തിലെ പുതിയ തുടക്കം; ബ്രെക്സിറ്റ്‌ വ്യാപാര കരാറിന് പാർലമെന്റിന്റെയും രാജ്ഞിയുടെയും അനുമതി; ഇന്ന് രാത്രി പതിനൊന്ന് മണിയോടെ ബ്രിട്ടനും യൂറോപ്യൻ യൂണിയനും വേർപിരിയും

ലണ്ടൻ: ല​ണ്ട​ൻ: യൂ​റോ​പ്യ​ൻ യൂ​നി​യ​നു​മാ​യു​ള്ള ച​രി​ത്ര​പ​ര​മാ​യ ബ്രെ​ക്​​സി​റ്റ് വ്യാ​പാ​ര ഇ​ട​പാ​ടി​ന് യു.​കെ എം.​പി​മാ​ർ അം​ഗീ​കാ​രം ന​ൽ​കി. 73 വോ​ട്ടു​ക​ൾ​ക്ക്​ എ​തി​രെ 521 വോ​ട്ടു​ക​ൾ​ക്കാ​ണ്​ ബി​ൽ പാ​സാ​യ​ത്. ഡി​സം​ബ​ർ 31ന്​ ​യൂറോപ്യൻ യൂനിയൻ ​ബ്രിട്ടന്​ അനുവദിച്ച പ​രി​വ​ർ​ത്ത​ന കാ​ല​യ​ള​വ്​ തീ​രു​ന്ന​തി​ന്​ തൊ​ട്ടു​മു​മ്പ്​ വി​ളി​ച്ചു​ചേ​ർ​ത്ത പാ​ർ​ല​മെൻറ്​ യോ​ഗ​ത്തി​ലാ​ണ്​ യൂ​റോ​പ്യ​ൻ യൂ​നി​യ​നു​മാ​യി ചേ​ർ​ന്ന്​ ഉ​ണ്ടാ​ക്കി​യ ബ്രെ​ക്‌​സി​റ്റ് സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​ർ പാ​സാ​ക്കി​യ​ത്. പു​തു​വ​ർ​ഷ​ത്തി​ൽ യൂ​റോ​പ്യ​ൻ യൂ​നി​യ​നു​മാ​യു​ള്ള ച​രി​ത്ര​പ​ര​മാ​യ വ്യാ​പാ​ര ഇ​ട​പാ​ടി​നെ പി​ന്തു​ണ​ക്കാ​ൻ ബ്രി​ട്ടീ​ഷ്​ പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ൺ​സ​ൺ എം.​പി​മാ​രോ​ട് നേരത്തേ അ​ഭ്യ​ർ​ഥി​ച്ചിരുന്നു. രാ​ജ്യ​ച​രി​ത്ര​ത്തി​ൽ ഒ​രു പു​തി​യ അ​ധ്യാ​യം തു​റ​ക്കാ​ൻ പു​തി​യ ക​രാ​ർ വ​ഴി​വെ​ക്കു​മെ​ന്നും യൂ​റോ​പ്യ​ൻ യൂ​നി​യ​െൻറ ഉ​ത്ത​മ​സു​ഹൃ​ത്തും സ​ഖ്യ​ക​ക്ഷി​യു​മാ​യി യു.​കെ തു​ട​രു​മെ​ന്നും ബോ​റി​സ്​ ജോ​ൺ​സ​ൺ പ​റ​ഞ്ഞു. വ്യാപാര കരാറിന് പാർലമെന്റിന്റെ അനുമതി ലഭിച്ചതോടെ രാജ്ഞിയും ഔദ്യോഗികമായി കരാറിന് അനുമതി നൽകി. ഇന്ന് രാത്രി പതിനൊന്ന് മണിയോടെ പതിറ്റാണ്ടുകൾ നീണ്ട യൂറോപ്യൻ യൂണിയനുമായുള്ള ബന്ധം ബ്രിട്ടൻ ഔദ്യോഗികമായി അവസാനിപ്പിക്കും. 2019 ഫെ​ബ്രു​വ​രി​യി​ലാ​ണ്​ 47 വ​ർ​ഷം നീ​ണ്ട ബ​ന്ധം ബ്രി​ട്ട​നും യൂ​റോ​പ്യ​ൻ യൂ​നി​യ​നും അ​വ​സാ​നി​പ്പി​ച്ച​ത്. ​െബ്ര​ക്​​സി​റ്റ്​ യാ​ഥാ​ർ​ഥ്യ​മാ​യ​തി​നു​ ശേ​ഷം 11 മാ​സം പ​രി​വ​ർ​ത്ത​ന കാ​ല​യ​ള​വാ​യി (ട്രാ​ൻ​സി​ഷ​ൻ പീ​രി​യ​ഡ്) യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ അ​നു​വ​ദി​ച്ചി​രു​ന്നു. അ​താ​ണ്​ വ്യാ​ഴാ​​ഴ്​​ച പതിനൊന്ന് മണിയോടെ അ​വ​സാ​നി​ക്കു​ന്ന​ത്.

ബ്രെ​ക്​​സി​റ്റി​നു ശേ​ഷം ബ്രി​ട്ട​ന്​ വാ​ണി​ജ്യം, വ്യാ​പാ​രം, ന​യ​ത​ന്ത്രം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക്​ കൊ​ണ്ടു​വ​രു​ന്ന​തി​നു​​വേ​ണ്ടി​യാ​ണ്​ യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ 2020 ഡി​സം​ബ​ർ 31വ​രെ 11 മാ​സം പ​രി​വ​ർ​ത്ത​ന കാ​ല​യ​ള​വ്​ അ​നു​വ​ദി​ച്ച​ത്. യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ അം​ഗ​ത്വം ഒ​ഴി​വാ​യെ​ങ്കി​ലും ഈ ​കാ​ല​യ​ള​വി​ൽ യൂ​നി​യ​ൻ രാ​ജ്യ​ങ്ങ​ളു​മാ​യി വ്യാ​പാ​ര​വും മ​റ്റും ബ്രി​ട്ട​ന്​ ത​ട​സ്സ​മി​ല്ലാ​തെ ന​ട​ത്താ​നാ​യി​രു​ന്നു. 

യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ നി​യ​മ​ങ്ങ​ളാ​യി​രു​ന്നു ഈ ​കാ​ല​യ​ള​വി​ൽ ബ്രി​ട്ട​ൻ പി​ന്തു​ട​ർ​ന്നി​രു​ന്ന​തും. ഇ​ന്ന​ത്തോ​ടെ അ​തി​നും അ​ന്ത്യ​മാ​കും. ജനുവരി ഒന്നുമുതൽ പുതിയ നിയമം നിലവിൽ വരും 

യൂ​റോ​പ്യ​ൻ പാ​ർ​ല​മെൻറും ബ്രി​ട്ടീ​ഷ്​ പാ​ർ​ല​മെൻറും അം​ഗീ​ക​രി​ച്ച ​െബ്ര​ക്​​സി​റ്റ്​ വേ​ർ​പി​രി​യ​ൽ ക​രാ​ർ അ​നു​സ​രി​ച്ചാ​കും ഇ​നി​യു​ള്ള ബ​ന്ധം. യൂ​നി​യ​നി​ൽ ഉ​ൾ​പ്പെ​ടാ​ത്ത രാ​ജ്യ​ങ്ങ​ളു​മാ​യി വ്യാ​പാ​ര ക​രാ​റി​ൽ ഏ​ർ​പ്പെ​ടാ​നാ​കു​മെ​ന്ന​താ​ണ്​ ​െബ്ര​ക്​​സി​റ്റ്​ ക​രാ​റി​െൻറ പു​തു​മ. 

അ​മേ​രി​ക്ക, ആ​സ്​​ട്രേ​ലി​യ അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളു​മാ​യി ക​രാ​റി​ൽ ഏ​ർ​പ്പെ​ടാ​ൻ ​െബ്ര​ക്​​സി​റ്റി​ന​ു​ മു​മ്പ്​ അ​നു​മ​തി ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഇ​പ്പോ​ൾ ല​ഭി​ച്ച സ്വാ​ത​ന്ത്ര്യം യു.​കെ​യു​ടെ സ​മ്പ​ദ്​​വ്യ​വ​സ്​​ഥ​യെ ഉ​യ​ര​ങ്ങ​ളി​ലെ​ത്തി​ക്കു​മെ​ന്ന വാ​ദ​മാ​ണ്​ ​െബ്ര​ക്​​സി​റ്റ്​ അ​നു​കൂ​ലി​ക​ൾ ഉ​ന്ന​യി​ച്ചി​രു​ന്ന​ത്. 

പ​രി​വ​ർ​ത്ത​ന കാ​ലം ഇ​ന്ന​വ​സാ​നി​ക്കെ സാ​മ്പ​ത്തി​ക ന​ഷ്​​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ പുതിയ വ്യാ​പാ​ര ഉ​ട​മ്പ​ടി​ ബോ​റി​സ്​ ജോ​ൺ​സ​ൺ സ​ർ​ക്കാ​റി​ന്​ തുണയാകും. 

യൂ​നി​യ​നു​മാ​യി ഇ​ട​യു​ന്ന തീ​രു​മാ​ന​ങ്ങ​ളി​ലേ​ക്ക്​ പോ​കാ​ൻ താ​ൽ​പ​ര്യ​മി​ല്ലെ​ന്ന നി​ല​പാ​ടാ​ണ്​ ബോ​റി​സ്​ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. യൂ​നി​യ​നു​മാ​യി ഇ​ട​ഞ്ഞാ​ൽ ബ്രി​ട്ട​ന്​ വ്യാ​പാ​ര​ങ്ങ​ളി​ൽ താ​രി​ഫ്​ ഇ​ള​വു​ക​ൾ ന​ഷ്​​ട​പ്പെ​ടും. അ​തി​ന്​ മു​തി​രാ​ൻ സാ​ധ്യ​ത​യി​ല്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more