1 GBP = 103.73
breaking news

ബ്രെക്സിറ്റ്‌ വ്യാപാര കരാറിന് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ അംഗീകാരം; ഇയു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന പൗരന്മാർക്ക് മുന്നറിയിപ്പുമായി മിനിസ്റ്റർ മൈക്കിൾ ഗോവ്

ബ്രെക്സിറ്റ്‌ വ്യാപാര കരാറിന് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ അംഗീകാരം; ഇയു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന പൗരന്മാർക്ക് മുന്നറിയിപ്പുമായി മിനിസ്റ്റർ മൈക്കിൾ ഗോവ്

ല​ണ്ട​ൻ: പു​തു​വ​ർ​ഷ​ത്തോ​ടെ യൂ​റോ​പ്പു​മാ​യി ബ​ന്ധം വേ​ർ​പെ​ടു​ത്തു​ന്ന ബ്രി​ട്ട​ൻ, യൂ​റോ​പ്യ​ൻ യൂ​നി​യ​നു​മാ​യു​ണ്ടാ​ക്കി​യ വ്യാ​പാ​ര ക​രാ​റി​ന്​ അം​ഗ​രാ​ജ്യ​ങ്ങ​ൾ ഏ​ക​ക​ണ്​​ഠ​മാ​യി അം​ഗീ​കാ​രം ന​ൽ​കി. 27 അം​ഗ യൂ​റോ​പ്യ​ൻ കൂ​ട്ടാ​യ്​​മ​യി​ലെ അം​ബാ​സ​ഡ​ർ​മാ​ർ ക​രാ​റി​ന്​ പ​ച്ച​ക്കൊ​ടി കാ​ണി​ച്ച​താ​യി ഇ.​യു അ​ധ്യ​ക്ഷ​സ്ഥാ​നം വ​ഹി​ക്കു​ന്ന ജ​ർ​മ​നി അ​റി​യി​ച്ചു. ക​രാ​റി​ന്​ ഇ​നി ഇ.​യു പാ​ർ​ല​മെൻറും ബ്രി​ട്ടീ​ഷ്​ ജ​ന​പ്ര​തി​നി​ധി സ​ഭ​യു​ം ഔ​പ​ചാ​രി​ക​മാ​യി അം​ഗീ​കാ​രം ന​ൽ​കേ​ണ്ട​തു​ണ്ട്. നാളെ ബ്രിട്ടീഷ് പാർലമെന്റിൽ കരാർ വോട്ടിനിടും. അതേസമയം ഇയു പാർലമെന്റ് ഔദ്യോഗികമായി കരാർ അംഗീകരിക്കുക അടുത്തമാസം ആദ്യത്തോടെയാകും.

അ​തേ​സ​മ​യം, നേ​ര​ത്തേ​യു​ണ്ടാ​യി​രു​ന്ന ഒ​റ്റ​വി​പ​ണി​യു​ടെ ആ​നു​കൂ​ല്യം ജ​നു​വ​രി ഒ​ന്നു​മു​ത​ൽ ബ്രി​ട്ട​ന്​ ല​ഭി​ക്കി​ല്ല. യു.​കെ​യി​ലും മ​റ്റു യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലും ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന ച​ര​ക്കു​ക​ളു​ടെ പ​ര​സ്​​പ​ര നീ​ക്ക​ത്തി​ന്​ ഇ​രു​വി​ഭാ​ഗ​വും ചു​ങ്കം ചു​മ​ത്തി​ല്ല എ​ന്ന​താ​ണ്​ വ്യാ​പാ​ര ക​രാ​റി​ലെ പ്ര​ധാ​ന വ്യ​വ​സ്ഥ. എ​ന്നാ​ൽ, ഇ.​യു നി​ർ​ദേ​ശി​ക്കു​ന്ന ആ​രോ​ഗ്യ, സു​ര​ക്ഷ ഗു​ണ​നി​ല​വാ​രം പാ​ലി​ക്കാ​ൻ ബ്രി​ട്ട​ൻ ഇ​നി​മു​ത​ൽ നി​ർ​ബ​ന്ധി​ത​മാ​വും. യൂ​റോ​പ്പി​ന്​ പു​റ​ത്ത്​ നി​ർ​മി​ക്കു​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക്​ ഇ.​യു നി​ർ​ദേ​ശി​ക്കു​ന്ന മാ​ന​ദ​ണ്ഡം ബ്രി​ട്ട​നും ബാ​ധ​ക​മാ​യി​ത്തീ​രും.

ഇ.​യു ക​സ്​​റ്റം​സ്​ യൂ​നി​യ​നി​ൽ​നി​ന്നും ഒ​റ്റ​വി​പ​ണി​യി​ൽ​നി​ന്നും​ ബ്രി​ട്ട​ൻ പു​റ​ത്താ​വു​ന്ന​തോ​ടെ ഇം​ഗ്ലീ​ഷ്​ ചാ​ന​ൽ വ​ഴി​യു​ള്ള ഇ​റ​ക്കു​മ​തി​ക്കും ക​യ​റ്റു​മ​തി​ക്കും പു​തി​യ വ്യ​വ​സ്ഥ​ക​ൾ നി​ല​വി​ൽ​വ​രും. ക​രാ​ർ വ്യ​വ​സ്ഥ​ക​ളു​ടെ ചു​വ​പ്പു​നാ​ട വ്യാ​പാ​ര​ത്തെ ബാ​ധി​ക്കു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. ബ്രി​ട്ട​നി​ലെ പു​തി​യ കോ​വി​ഡ്​ വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന്​ ക​ഴി​ഞ്ഞ ദി​വ​സം ഫ്രാ​ൻ​സ്​ യു.​കെ അ​തി​ർ​ത്തി അ​ട​ച്ച​പ്പോ​ൾ ച​ര​ക്കു​നീ​ക്കം സ്​​തം​ഭി​ക്കു​ക​യും ട്ര​ക്കു​ക​ൾ ദി​വ​സ​ങ്ങ​ളോ​ളം വ​ഴി​യി​ൽ കു​ടു​ങ്ങു​ക​യും ചെ​യ്​​തി​രു​ന്നു.

സ്​​പെ​യി​നി​ന​ടു​ത്ത്​ ബ്രി​ട്ട​െൻറ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ജി​ബ്രാ​ൾ​ട്ട​റി​െൻറ ഭാ​വി​യെ കു​റി​ച്ച്​ വ്യാ​പാ​ര ക​രാ​റി​ൽ പ​റ​യു​ന്നി​ല്ല. നി​ത്യ​വും ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ്​ സ്​​പെ​യി​നി​ൽ​നി​ന്ന്​ ജി​ബ്രാ​ൾ​ട്ട​റി​ലേ​ക്ക്​ യാ​ത്ര ചെ​യ്യു​ന്ന​ത്. യു.െ​ക​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സ​മു​ദ്ര​ത്തി​ലെ മ​ത്സ്യ​ബ​ന്ധ​നം സം​ബ​ന്ധി​ച്ചും പൂ​ർ​ണ​മാ​യ പ​രി​ഹാ​ര​മാ​യി​ട്ടി​ല്ല. ത​ങ്ങ​ളു​ടെ അ​ധീ​ന​ത​യി​ലെ സ​മു​ദ്ര​ത്തി​ൽ മ​റ്റു രാ​ജ്യ​ങ്ങ​ൾ​ക്ക്​ മ​ത്സ്യ​ബ​ന്ധ​നം അ​നു​വ​ദി​ക്കി​ല്ല എ​ന്നാ​യി​രു​ന്നു ച​ർ​ച്ച​ക​ളി​ൽ ബ്രി​ട്ട​ൻ സ്വീ​ക​രി​ച്ച നി​ല​പാ​ട്​. അ​തി​ൽ 25 ശ​ത​മാ​നം ഭാ​ഗം വി​ട്ടു​ന​ൽ​കാ​ൻ മാ​ത്ര​മാ​ണ്​ ഇ​പ്പോ​ൾ ധാ​ര​ണ​യാ​യ​ത്.

അതേസമയം പരിവർത്തന കാലയളവ് അവസാനിക്കുന്നതിനുമുമ്പ് അന്തിമ തയ്യാറെടുപ്പുകൾ നടത്താൻ സമയം വളരെ കുറവാണെന്ന് മിനിസ്റ്റർ മൈക്കിൾ ഗോവ് ബിസിനസുകൾക്ക് മുന്നറിയിപ്പ് നൽകി.
സിംഗിൾ മാർക്കറ്റ് ആന്റ് കസ്റ്റംസ് യൂണിയന് പുറത്തുള്ള യൂറോപ്യൻ യൂണിയനുമായുള്ള പുതിയ ബന്ധത്തിന്റെ സ്വഭാവം അർത്ഥമാക്കുന്നത് ബിസിനസ്സുകളും പൗരന്മാരും തയ്യാറാകേണ്ട പ്രായോഗികവും നടപടിക്രമപരവുമായ മാറ്റങ്ങൾ ഏറെയാണ്.
യൂറോപ്യൻ യൂണിയനുമായി ബിസിനസ്സ് ചെയ്യുന്നതിനുള്ള പുതിയ മാർഗ്ഗങ്ങളുമായി പൊരുത്തപ്പെടുമ്പോൾ ചില തടസ്സങ്ങളുണ്ടാകുമെന്നും, അതിനാൽ ഇപ്പോൾ ആവശ്യമായ നടപടി സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്നും മൈക്കിൾ ഗോവ് പറഞ്ഞു.

സമഗ്രമായ യാത്രാ ഇൻഷുറൻസ് എടുക്കുന്നതിനും മൊബൈൽ ഫോൺ ദാതാവിന്റെ റോമിംഗ് ചാർജുകൾ പരിശോധിക്കുന്നതിനും പാസ്‌പോർട്ടിൽ കുറഞ്ഞത് ആറുമാസമെങ്കിലും അവശേഷിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും ജനുവരി 1 മുതൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവരെ ഗോവ് ഓർമ്മിപ്പിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more