1 GBP = 103.62
breaking news

പൗരന്മാരുടെ ജീവൻ വച്ച് പന്താടരുതെന്ന് ഇയു നേതാക്കളോട് തെരേസാ മേയ്

പൗരന്മാരുടെ ജീവൻ വച്ച് പന്താടരുതെന്ന് ഇയു നേതാക്കളോട് തെരേസാ മേയ്

ബ്രെസ്സൽസ്: ബ്രെക്സിറ്റ്‌ ചർച്ചകളിൽ നിഷേധാത്മകമായ നിലപാടുകൾ സ്വീകരിക്കുന്ന ഇയു നേതാക്കളെ വിമർശിച്ച് പ്രധാനമന്ത്രി തെരേസാ മേയ്. ബ്രിട്ടനിലെയും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെയും പൗരന്മാരുടെ ജീവിതം വച്ച് പന്താടരുതെന്നാണ് യൂറോപ്യൻ യൂണിയൻ നേതാക്കൾക്ക് മുന്നറിയിപ്പ് നൽകിയത്. ബ്രെസ്സൽസിൽ ഇന്നലെ നടന്ന ചർച്ചകൾക്കൊടുവിലാണ് മേയുടെ പരാമർശം. ബ്രെക്സിറ്റിന് ശേഷം രാജ്യസുരക്ഷയ്ക്കും തീവ്രവാദത്തിനുമെതിരെ എടുക്കേണ്ട നിലപാടുകളിന്മേലുള്ള കരാറുകൾ അംഗീകരിക്കാത്തതിലാണ് പ്രധാനമന്ത്രി രോഷം കൊണ്ടത്.

ബ്രെക്സിറ്റിന് ശേഷം യൂറോപ്യൻ യൂണിയന്റെ പോലീസിംഗ് ആൻഡ് സെക്യൂരിറ്റി ഡാറ്റബേസിൽ യുകെക്കും പ്രാതിനിധ്യം നൽകണമെന്ന പ്രധാന ആവശ്യമാണ് പ്രധാനമന്ത്രി ഇന്നലെ 27 അംഗ രാഷ്ട്രങ്ങളിലെ പ്രതിനിധികളോടും ആവശ്യപ്പെട്ടത്. തീവ്രാദ പ്രവർത്തനങ്ങൾക്ക് തടയിടാനും ക്രിമിനലുകൾക്കും മറ്റും യഥേഷ്ടം നടത്താൻ കഴിയുന്ന സഞ്ചാര സ്വാതന്ത്ര്യത്തിനും വിലക്കേർപ്പെടുത്തനും കഴിയുന്ന തരത്തിലുള്ള കരാറുകളിൽ ഒപ്പിടാനാണ് ഇയു നേതാക്കൾ വിസമ്മിച്ചത്.

അതേസമയം ഐറിഷ് ബോർഡർ വിഷയത്തിൽ യുകെയും യൂറോപ്യൻ യൂണിയനും നിലനിൽക്കുന്ന അനിശ്ചിതത്വം പരിഹരിക്കാത്തതാണ് പോലീസിംഗ് ആൻഡ് സെക്യൂരിറ്റി കരാറിൽ യൂറോപ്യൻ യൂണിയൻ പിന്നോട്ട് നിൽക്കുന്നതെന്ന് ഡച്ച് പ്രധാനമന്ത്രി മാർക്ക് റൂട്ടും ഐറിഷ് പ്രധാനമന്ത്രി ലിയോ വാരോദ്കറും പറഞ്ഞു. എന്തായാലൂം വരുംദിവസങ്ങളിൽ ബ്രെക്സിറ്റ്‌ കരാറുകളെ സംബന്ധിച്ച് ഇരുപക്ഷവും തുറന്ന പോരിലേക്ക് വഴിമാറുമെന്നുറപ്പാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more