1 GBP = 104.04
breaking news

ബ്രെക്സിറ്റ്‌ ചർച്ചകൾ വിഫലമാകുന്നു; നോ ഡീൽ ബ്രെക്സിറ്റിലേക്ക് കാര്യങ്ങൾ നീങ്ങുമെന്ന് സൂചനകൾ; നേതൃമാറ്റം ആവശ്യപ്പെട്ട് ടോറി എംപിമാർ

ബ്രെക്സിറ്റ്‌ ചർച്ചകൾ വിഫലമാകുന്നു; നോ ഡീൽ ബ്രെക്സിറ്റിലേക്ക് കാര്യങ്ങൾ നീങ്ങുമെന്ന് സൂചനകൾ; നേതൃമാറ്റം ആവശ്യപ്പെട്ട് ടോറി എംപിമാർ

ലണ്ടൻ: ബുധനാഴ്ച നടക്കുന്ന ഇയു ഉച്ചകോടിക്ക് മുൻപായി ബ്രെക്സിറ്റ്‌ ചർച്ചകളിൽ ഡീലുകളിൽ തീരുമാനമാകുമെന്ന പ്രതീക്ഷകൾ മങ്ങി. ബ്രെക്സിറ്റ്‌ സെക്രട്ടറി ഡൊമിനിക് റാബ് ഇന്നലെ ബ്രെസ്സൽസിലെത്തി ബ്രെക്സിറ്റ്‌ ചീഫ് നോഗോഷ്യേറ്റർ മൈക്കിൾ ബാർനിയറുമായി നടത്തിയ ചർച്ചകളും ഫലം കണ്ടില്ല എന്ന് വേണം കരുതാൻ. ചർച്ചകൾക്ക് ശേഷം ചില കാര്യങ്ങളിൽ കാര്യമായ പുരോഗതിയുണ്ടെന്ന റിപ്പോർട്ടുകൾ വന്നെങ്കിലും, പിന്നീട് മൈക്കിൾ ബാർണിയർ പുറത്തിറക്കിയ ട്വീറ്റ് ചർച്ചകൾ ഫലം കണ്ടില്ല എന്ന് തന്നെ കരുതേണ്ടി വരും. ഐറിഷ് ബോർഡർ ഉൾപ്പെടെയുള്ള വിഷയങ്ങൾ ഇനിയും പരിഹരിക്കപ്പെടേണ്ടതുണ്ട് എന്നാണ് ബാർനിയർ ട്വീറ്റിലൂടെ വ്യക്തമാക്കിയത്.

അതിനിടെ നേതൃമാറ്റം ആവശ്യപ്പെട്ട് മുൻ ബ്രെക്സിറ്റ്‌ മന്ത്രി ഡേവിഡ് ഡേവിസും രംഗത്തെത്തിയത് മെയ് പക്ഷത്തിന് തലവേദനയായിട്ടുണ്ട്. നോർത്തേൺ അയർലണ്ടിനെ താത്കാലികമായി കസ്റ്റംസ് യൂണിയനിൽ നിലനിറുത്തി ബ്രെക്സിറ്റ്‌ ഡീൽ നേടിയെടുക്കാനുള്ള മേയുടെ ശ്രമങ്ങളാണ് പ്രധാനമായും ബ്രെക്സിറ്റ്‌ വാദികൾ എതിർക്കുന്നത്. മേയുടെ നിലവിലെ ബ്രെക്സിറ്റ്‌ പദ്ധതി ഉപേക്ഷിക്കണമെന്നാണ് ഡേവിഡ് ഡേവിസ് ആവശ്യപ്പെടുന്നത്. അല്ലെങ്കിൽ പാർട്ടിയിൽ നേതൃമാറ്റ ചർച്ച സജീവമാക്കുമെന്നാണ് ഡേവിസ് പറയുന്നത്. നേതൃ മാറ്റ ചർച്ചക്ക് ആവശ്യമായ 48 പേരുടെ കത്തുകളിൽ 44 എണ്ണം ഇതിനകം തന്നെ കൺസർവേറ്റിവ് പാർട്ടി അധ്യക്ഷന് കൈമാറിക്കഴിഞ്ഞു .

സ്കോട്ടിഷ് ടോറി ലീഡർ റൂത്ത് ഡേവിഡ്‌സൺ, സ്‌കോട്ടിഷ് സെക്രട്ടറി ഡേവിഡ് മുണ്ടേൽ തുടങ്ങിയവർ നോർത്തേൺ അയർലൻഡിന് പ്രത്യേക വ്യാപാര കരാർ ഇയുവുമായി ഒരുക്കുകയാണെങ്കിൽ രാജി വയ്ക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more