1 GBP = 103.76

“ബ്രിട്ടനോടുള്ള സമീപനം മാന്യമായി മതി” യൂറോപ്യൻ യൂണിയൻ നേതാക്കൾക്ക് ചുട്ട മറുപടി നൽകി തെരേസാ മേയ്; ചെക്കേഴ്സ് പ്ലാനിന്‌ ബദലായി മറ്റൊരു സംവിധാനമൊരുക്കാൻ ആവശ്യപ്പെട്ട് ഡൊണാൾഡ് ടസ്‌ക്

“ബ്രിട്ടനോടുള്ള സമീപനം മാന്യമായി മതി” യൂറോപ്യൻ യൂണിയൻ നേതാക്കൾക്ക് ചുട്ട മറുപടി നൽകി തെരേസാ മേയ്; ചെക്കേഴ്സ് പ്ലാനിന്‌ ബദലായി മറ്റൊരു സംവിധാനമൊരുക്കാൻ ആവശ്യപ്പെട്ട് ഡൊണാൾഡ് ടസ്‌ക്

ലണ്ടൻ: സാൽസ് ബെർഗ് ഉച്ചകോടിയിൽ യൂറോപ്യൻ യൂണിയൻ നേതാക്കൾക്ക് മുന്നിൽ തലകുനിക്കേണ്ടി വന്ന തെരേസാ മേയ് അതി ശക്തമായ രീതിയിൽ തന്നെ തിരിച്ചടിച്ചു. മെയ് സമർപ്പിച്ച ചേക്കേഴ്സ് പ്ലാൻ യൂറോപ്യൻ യൂണിയൻ നേതാക്കൾ സാൽസ്ബർഗ് ഉച്ചകോടിയിൽ നിരാകരിച്ചിരുന്നു. എന്നാൽ അതിന് ശേഷം നടത്തിയ പ്രസ്താവനകളാണ് പ്രധാനമന്ത്രിയെ ചൊടിപ്പിച്ചത്. ചെക്കേഴ്സ് പ്ലാൻ നടക്കുന്ന പരിപാടിയല്ലെന്ന് പറഞ്ഞു ഒറ്റവാക്കിൽ യൂറോപ്യൻ കൗൺസിൽ പ്രസിഡണ്ട് ഡൊണാൾഡ് ടസ്‌ക് അടക്കം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. ഒരു പരിഹാരമോ വിശദീകരണമോ നൽകാതെ നടത്തിയ പ്രസ്താവനകളാണ് വൈറ്റ് ഹാൾ വൃത്തങ്ങളെ ചൊടിപ്പിച്ചത്. പകരം ഇന്നലെ പ്രധാനമന്ത്രി തെരേസാ മെയ് തന്നെ രൂക്ഷ വിമർശനവുമായി മാധ്യമങ്ങൾക്ക് മുൻപിൽ എത്തിയിരുന്നു. ബ്രെക്സിറ്റ്‌ ചർച്ചകളിൽ ബ്രിട്ടനോടുള്ള സമീപനം മാന്യമായ തലത്തിൽ മാത്രം മതിയെന്ന കർശന നിർദ്ദേശമാണ് മെയ് നൽകിയത്.

അതേസമയം ചർച്ചകൾ വീണ്ടും പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് പുതിയൊരു നിർദ്ദേശം കൂടി മേയ് മുന്നോട്ട് വച്ചിട്ടുണ്ട്. കരാറുകളൊന്നുമില്ലാതെയാണ് ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്ത് പോകുന്നതെങ്കിൽ പോലും ബ്രിട്ടനിൽ ജോലി ചെയ്യുന്ന ഇയു പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്ന ഉറപ്പും ഇയു നേതാക്കൾക്ക് നൽകിയിട്ടുണ്ട്. എന്നാൽ മേയുടെ പ്രസ്താവനയോടെ ഒത്തുതീർപ്പിന് തയ്യാറായി ഡൊണാൾഡ് ടസ്‌കും രംഗത്തെത്തിയിട്ടുണ്ട്. ചെക്കേഴ്സ് പ്ലാനിന്‌ ബദലായി മറ്റൊരു പ്ലാൻ നൽകാൻ ആവശ്യപ്പെട്ടുകൊണ്ടാണ് ടസ്‌ക് രംഗത്ത് വന്നത്. ബ്രിട്ടനോട് ബഹുമാനം തീരെ ഇല്ലാതെയാണ് ഇയു നേതാക്കളുടെ പ്രതികരണമെന്ന് മെയ് പറഞ്ഞതോടെയാണ് ടസ്‌ക് മുന്നോട്ട് വന്നത്.

എന്നാൽ ചെക്കേഴ്സ് പ്ലാനിന്‌ ബദലായി മറ്റൊരു സംവിധാനം അവതരിപ്പിക്കാനുള്ള കടമയാകും മേയ്ക്ക് മുന്നിലുണ്ടാവുക. തിങ്കളാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗത്തിലും ഇതിന്മേൽ കടുത്ത വിമർശനം ഏൽക്കേണ്ടി വരുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്. വീണ്ടുമൊരു റഫറണ്ടം നടത്തണമെന്ന ആവശ്യത്തിന്മേൽ മെയ് തന്നെ ഇതിനകം വ്യക്തമായ ഉത്തരം നൽകിക്കഴിഞ്ഞു. ക്യാബിനറ്റ് തന്നെ അംഗീകരിച്ച് നൽകിയ ചെക്കേഴ്സ് പ്ലാനിൽ മെയ് ഉറച്ച് നിന്നാൽ നോ ഡീൽ ബ്രെക്സിറ്റ്‌ എന്ന നടപടിയിലേക്കാവും ബ്രിട്ടൻ നടന്നടുക്കയെന്നാണ് സൂചനകൾ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more