1 GBP = 104.24

ബ്രെക്സിറ്റ്‌ “നോ ഡീൽ”; മുന്നറിയിപ്പുമായി എയർ ബസ്; നഷ്ടമാകുന്നത് പതിനായിരക്കണക്കിന് തൊഴിലുകൾ

ബ്രെക്സിറ്റ്‌ “നോ ഡീൽ”; മുന്നറിയിപ്പുമായി എയർ ബസ്; നഷ്ടമാകുന്നത് പതിനായിരക്കണക്കിന് തൊഴിലുകൾ

ലണ്ടൻ: ബ്രെക്സിറ്റിന് ശേഷം നോ ഡീലെന്ന സ്ഥിതിവിശേഷമാണ് സംഭവിക്കുന്നതെങ്കിൽ ബ്രിട്ടനിൽ തുടരണമോയെന്ന കാര്യം പുനഃപരിശോധിക്കേണ്ടി വരുമെന്ന് എയർ ബസ് മേധാവി ടോം വില്യംസ്. പ്രമുഖ വിമാന നിർമ്മാണ കമ്പനിയായ എയർബസിൽ രാജ്യത്തെമ്പാടുമായി ഇരുപത്തിയഞ്ചോളം സൈറ്റുകളിലായി 14,000 ത്തോളം പേരാണ് തൊഴിലെടുക്കുന്നത്. സിംഗിൾ മാർക്കറ്റിലും കസ്റ്റംസ് യൂണിയനിലും കൃത്യമായ ട്രാൻസിഷൻ എഗ്രിമെന്റുകൾ നടപ്പിലാക്കിയില്ലെങ്കിൽ പുതിയ മാർഗ്ഗങ്ങൾ തേടേണ്ടി വരുമെന്നാണ് കമ്പനി വൃത്തങ്ങൾ നൽകുന്ന സൂചന.

കമ്പനിയുടെ തന്നെ വെബ്‌സൈറ്റിൽ നൽകിയ ബ്രെക്സിറ്റ്‌ റിസ്ക് അസ്സസ്മെന്റിൽ, 2020 ഡിസംബറിൽ അവസാനിക്കുന്ന ട്രാന്സിഷൻ എഗ്രിമെന്റ് കാലാവധി നീട്ടണമെന്നാണ് സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഏകദേശം നാലായിരത്തോളം സപ്ലൈയർമാർ വഴി ഒരു ലക്ഷത്തിലധികം പേരാണ് നേരിട്ടല്ലാതെ എയർബസ് കമ്പനിയിൽ തൊഴിലെടുക്കുന്നത്. യൂറോപ്യൻ യൂണിയനിലെ വിവിധ രാജ്യങ്ങളിൽ നിന്നായി ഇറക്കുമതി ചെയ്യുന്ന സ്പെയർ പാർട്ടുകളും മറ്റുമുള്ള തീരുവകൾ ട്രാൻസിഷൻ എഗ്രിമെന്റുകൾ അവസാനിക്കുന്നതോടെ കുതിച്ചുയരും. ഇത് കമ്പനിയുടെ നിലനില്പിനെത്തന്നെ അപകടത്തിലാക്കുമെന്ന് ടോം വില്യംസ് പറയുന്നു.

ടോറി എം പി സ്റ്റീഫൻ ക്രാബ്, ഷാഡോ ബ്രെക്സിറ്റ്‌ സെക്രട്ടറി സർ കെയിർ സ്റ്റർമാർ തുടങ്ങിയവരും സർക്കാരിന് ഇക്കാര്യത്തിൽ മുന്നറിയിപ്പ് നൽകുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more