1 GBP = 104.22
breaking news

ബ്രക്‌സിറ്റിന് വോട്ട് ചെയ്തവര്‍ പറയുന്നു, ഞങ്ങളെ തെറ്റിദ്ധരിപ്പിച്ചു, രണ്ടാമത് റഫറണ്ടം നടത്തിയാല്‍ റിമെയ്ന്‍ പക്ഷക്കാര്‍ വിജയിക്കുമെന്നും സര്‍വ്വേ

ബ്രക്‌സിറ്റിന് വോട്ട് ചെയ്തവര്‍ പറയുന്നു, ഞങ്ങളെ തെറ്റിദ്ധരിപ്പിച്ചു, രണ്ടാമത് റഫറണ്ടം നടത്തിയാല്‍ റിമെയ്ന്‍ പക്ഷക്കാര്‍ വിജയിക്കുമെന്നും സര്‍വ്വേ

ബ്രക്‌സിറ്റിന് വേണ്ടി വോട്ട് രേഖപ്പെടുത്തിയവരില്‍ നാലിലൊന്ന് ശതമാനമവും തങ്ങള്‍ തെറ്റിദ്ധരിപ്പിക്കപ്പെടുകയായിരുന്നുവെന്ന് വിശ്വസിക്കുന്നതായി സര്‍വ്വേഫലം. ഒപ്പീനീയം നടത്തിയ സര്‍വ്വേയിലാണ് 26 ശതമാനം ബ്രക്‌സിറ്റ് വോട്ടേഴ്‌സ് ഈ അഭിപ്രായം രേഖപ്പെടുത്തിയത്. ക്യാമ്പെയ്ന്‍ സമയത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ തങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതായിരുന്നു എന്നാണ് ഇവരുടെ പരാതി.മറ്റൊരു റഫറണ്ടം നടത്തിയാല്‍ യുകെ ഇയുവില്‍ തന്നെ തുടരുന്നതിന് വോട്ട് ചെയ്യുമെന്നും സര്‍വ്വേഫലങ്ങള്‍ വ്യക്തമാക്കുന്നു.

ലീവ് ക്യാമ്പെയ്ന്‍കാര്‍ നടത്തിയ ഏറ്റവും വലിയ വ്യാജ പ്രചരണം ആഴ്ചയില്‍ എന്‍എച്ച്എസിന് 350 മില്യണ്‍ വീതം അധികം ലഭിക്കുമെന്നതായിരുന്നുവെന്നും ഇതൊരിക്കലും നടക്കാത്ത വാഗ്ദാനമാണ് എന്ന് മനസ്സിലാക്കുന്നതായും ഇവര്‍ വ്യക്തമാക്കുന്നു. ബ്രക്‌സിറ്റേഴ്‌സ് നല്‍കിയ വാഗ്ദാനം ഒരിക്കലും നടപ്പിലാക്കാനാകില്ലെന്ന് കഴിഞ്ഞ മേയ് മാസത്തില്‍ ജെറമി ഹണ്ട് തന്നെ വ്യക്തമാക്കിയിരുന്നു. ബ്രക്‌സിറ്റേഴ്‌സിന്റെ ഈ വാഗ്ദാനത്തില്‍ വിശ്വസിച്ചിരുന്നോ എന്ന ചോദ്യത്തിന് വിശ്വസിച്ചിരുന്നുവെന്ന് നാലിലൊന്ന് ശതമാനം പേരും മറുപടി നല്‍കി. ലീവ് വോട്ടര്‍മാരില്‍ 35 ശതമാനവും റിമെയ്ന്‍ പക്ഷക്കാരില്‍ 16 ശതമാനവും ഈ വാഗ്ദാനം നടപ്പിലാക്കാനാകുമെന്ന ്കരുതിയവരാണ്.

റഫറണ്ടം നടന്ന ഒരു വര്‍ഷത്തിന് ശേഷം തങ്ങള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടതായി പകുതിയിലധികം ആളുകളും കുറ്റപ്പെടുത്തുന്നു. മറ്റൊരു റഫറണ്ടം നടത്തിയാല്‍ തങ്ങള്‍ റിമെയ്ന്‍ പക്ഷത്തിന് വോട്ട് ചെയ്യുമെന്ന് 47 ശതമാനം പേര്‍ അഭിപ്രായപ്പെടുന്നു. ഇയു വിലപേശല്‍ ചര്‍ച്ചകളിലെ കരാര്‍ അംഗീകരിച്ചുകൊണ്ട് പുറത്തുപോകണോ അതോ ഇയുവില്‍ തുടരണോ എന്ന് രണ്ടാമതൊരു റഫറണ്ടം അനുവദിക്കപ്പെടുമോ എന്ന ചോദ്യത്തിന് 37 ശതമാനം പേര്‍ അനൂകൂലമായ മറുപടി നല്‍കിയപ്പോള്‍ 49 ശതമാനം പേര്‍ ഇത്തരമൊരു ആശയത്തെ എതിര്‍ത്തു.

ബ്രക്‌സിറ്റിന് ശേഷം അടുത്ത രണ്ട് വര്‍ഷത്തേക്ക് തങ്ങള്‍ സാമ്പത്തികമായി പ്രതിസന്ധിയിലായിരിക്കുമെന്ന് 39 ശതമാനം പേര്‍ ഭയപ്പെടുന്നു. ബ്രക്‌സിറ്റ് നടപടികളെ തെരേസാ മേയ് കൈകാര്യം ചെയ്യുന്ന രീതിയോടും ജനങ്ങള്‍ക്ക് എതിര്‍പ്പുണ്ട്. ഏകദേസം 47 ശതമാനം പേര്‍ ഇക്കാര്യത്തില്‍ മേയെ എതിര്‍ക്കുമ്പോള്‍ 28 ശതമാനം പേര്‍ മാത്രമാണ് മേയെ അനൂകൂലിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more