1 GBP = 103.12

സ്‌തനാർബുദം ആർക്കൊക്കെ വരാം? പരിഹാരമെന്ത്?

സ്‌തനാർബുദം ആർക്കൊക്കെ വരാം? പരിഹാരമെന്ത്?
സ്‌തനാർബുദം അല്ലെങ്കിൽ ബ്രസ്‌റ്റ് ക്യാൻസർ എന്ന് പറയുമ്പോഴെ നമുക്ക് ഓർമ്മ വരുന്നത് സ്‌ത്രീകളിലുണ്ടാകുന്ന രോഗം എന്നാണ്. അതേ, ഏറ്റവും അധികം സ്‌ത്രീകളിൽ കണ്ടുവരുന്ന ക്യാന്‍സര്‍ രോഗമാണ് ബ്രസ്റ്റ് ക്യാന്‍സര്‍ അഥവാ സ്തനാര്‍ബുദം.  പലപ്പോഴും രോഗം കണ്ടെത്താന്‍ വൈകുന്നതാണ് ചികിത്സയെ ബാധിക്കുന്നത്.
സ്തനത്തിലുണ്ടാകുന്ന മുഴ, കല്ലിപ്പ്, സ്തനാകൃതിയില്‍ വരുന്ന മാറ്റം, ചര്‍മത്തിലെ വ്യതിയാനങ്ങൾ‍, മുലഞെട്ട് ഉള്ളിലേക്ക് വലിയുക, മുലക്കണ്ണില്‍ നിന്നുള്ള സ്രവങ്ങൾ‍, നിറ വ്യത്യാസം, വ്രണങ്ങൾ‍, കക്ഷത്തിലുണ്ടാകുന്ന കഴല, വീക്കം എന്നിവയാണ് പ്രധാന ബ്രസ്‌റ്റ് ക്യാൻസറിന്റെ പ്രധാന ലക്ഷണങ്ങൾ.
അമിതവണ്ണം പലപ്പോഴും സ്തനാര്‍ബുദം വരാനുളള സാധ്യത കൂട്ടുന്നു. പാരമ്പര്യം പലപ്പോഴും രോഗം വരാനുളള സാധ്യത കൂട്ടുന്നു. 12 വയസ്സിന് മുമ്പേ ആര്‍ത്തവം തുടങ്ങിയവര്‍ക്ക് രോഗം വരാം. അതുപോലെ തന്നെ 55 വയസിന് ശേഷം ആര്‍ത്തവം നില്‍ക്കുന്നവര്‍ക്കും സ്തനാര്‍ബുദം വരാനുളള സാധ്യത കൂടുതലാണ്. മുപ്പത് വയസ്സിന് ശേഷം പ്രസവിക്കുന്ന സ്ത്രീകള്‍ക്കും സാധ്യതയുണ്ട്.
അമിത മദ്യപാനവും പുകവലിയും മൂലവും വ്യായാമം ഇല്ലാത്തിരിക്കുമ്പോഴും ഈ രോഗം വരാം. ചില സന്ദര്‍ഭങ്ങളില്‍ ഹോര്‍മോണ്‍ തറാപ്പി പോലുളള ചികിത്സകള്‍ ചെയ്തവര്‍ക്ക് രോഗം വരാനുളള സാധ്യതയുണ്ട്. എന്നാൽ ഇതൊക്കെ നിയന്ത്രിച്ച് ചിട്ടയായ ജീവിതശൈലിയിലൂടെ രോഗം ഒരു പരിധിവരെ നിയന്ത്രിക്കാം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more