1 GBP = 103.87

ബ്രെസ്റ്റ് ക്യാൻസർ സ്ക്രീനിംഗ്; കമ്പ്യൂട്ടറിലെ പിഴവ് മൂലം നഷ്ടമായത് 270 ജീവനുകൾ; നാലരലക്ഷത്തോളം പേർക്ക് പരിശോധനകൾ മുടങ്ങി

ബ്രെസ്റ്റ് ക്യാൻസർ സ്ക്രീനിംഗ്; കമ്പ്യൂട്ടറിലെ പിഴവ് മൂലം നഷ്ടമായത് 270 ജീവനുകൾ; നാലരലക്ഷത്തോളം പേർക്ക് പരിശോധനകൾ മുടങ്ങി

ലണ്ടൻ: എൻ എച്ച് എസിലെ കംപ്യുട്ടർ സാങ്കേതിക തകരാർ മൂലം ബ്രെസ്റ്റ് ക്യാൻസർ സ്‌ക്രീനിങ്ങിന് ക്ഷണിച്ച് കൊണ്ടുള്ള കത്തുകൾ മുടങ്ങിയത് നാലരലക്ഷത്തോളം സ്ത്രീകൾക്ക്. രോഗ പരിശോധന യഥാസമയം നടത്താൻ കഴിയാത്തത് മൂലം നഷ്ടമായത് 270 ജീവനുകൾ. ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ സെക്രട്ടറി ജെറമി ഹണ്ടാണ് ഗുരുതരമായ തെറ്റിന് ക്ഷമാപണം നടത്തികൊണ്ട് പാർലമെന്റിൽ കണക്കുകൾ നിരത്തിയത്.

2009 ൽ നടന്ന സാങ്കേതിക തകരാർ കണ്ടുപിടിക്കപ്പെട്ടത് 2018ൽ ഇതിനിടയിലുള്ള കാലയളവിലാണ് നാലര ലക്ഷത്തോളം സ്ത്രീകൾക്ക് അവരുടെ അവസാന വട്ട ബ്രെസ്റ്റ് ക്യാൻസർ സ്ക്രീനിംഗ് ടെസ്റ്റുകൾ നഷ്ടമായത്. അമ്പതിനും എഴുപതിനുമിടയിൽ പ്രായമുള്ള സ്ത്രീകൾക്ക് മൂന്ന് വർഷം ഇടവിട്ട് ബ്രെസ്റ്റ് ക്യാൻസർ സ്ക്രീനിംഗ് ടെസ്റ്റിന് പങ്കെടുക്കുന്നതിനുള്ള കത്തുകൾ എൻ എച്ച് എസ് അയക്കാറുണ്ട്. എന്നാൽ 68 നും 71 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് അവരുടെ അവസാന വട്ട ടെസ്റ്റിനുള്ള കത്തുകളാണ് പിഴവ് മൂലം അയക്കാനാകാതെ പോയത്.

പിഴവ് ഗുരുതര തെറ്റാണെന്നും ക്ഷമ ചോദിക്കുന്നുവെന്നും പറഞ്ഞാണ് ജെറമി ഹാൻഡ് ഇത് സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞത്. ഈ മാസം അവസാനത്തിനകം ഇവർക്ക് വീണ്ടും ടെസ്റ്റിന് ഹാജരാകാൻ ആവശ്യപ്പെട്ട് കൊണ്ട് ലെറ്റർ അയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇംഗ്ലണ്ടിൽ ഏകദേശം അമ്പതിനും ഏഴുപതിനുമിടയിൽ പ്രായമുള്ള രണ്ടര മില്യൺ സ്ത്രീകൾക്കാണ് ടെസ്റ്റിന് ഹാജരാകാൻ ആവശ്യപ്പെട്ട് കൊണ്ട് എൻ എച്ച് എസ് കത്തുകൾ അയക്കുന്നത്. 2016 -17 കാലയളവിൽ ഹാജരായവരിൽ 18,400 പേർക്കാണ് ബ്രെസ്റ്റ് ക്യാൻസർ സ്ഥിരീകരിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more