1 GBP = 102.92
breaking news

നെയ്മർ മാജിക്ക്; ജപ്പാനെതിരെ ബ്രസീലിന് ഒരു ഗോൾ ജയം

നെയ്മർ മാജിക്ക്; ജപ്പാനെതിരെ ബ്രസീലിന് ഒരു ഗോൾ ജയം

സൗഹൃദ മത്സരത്തിൽ ജപ്പാനെതിരെ ബ്രസീലിന് നിറംമങ്ങിയ ജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്രസീൽ വിജയിച്ചത്. ഒരു പെനാൽറ്റിയിലൂടെ നെയ്മർ ബ്രസീലിൻ്റെ വിജയശില്പിയായി. മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയെങ്കിലും അവസരങ്ങൾ ലക്ഷ്യത്തിലെത്തിക്കാൻ കഴിയാതെ പോയതാണ് വിജയത്തിൻ്റെ നിറം മങ്ങാൻ കാരണം.

ജപ്പാൻ നാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരം തുടക്കം മുതൽ ഏകപക്ഷീയമായിരുന്നു. തുടരെ ജപ്പാൻ ഗോൾ പോസ്റ്റിലേക്ക് ഇരച്ചുകയറിയ ബ്രസീൽ നിരവധി അവസരങ്ങൾ സൃഷ്ടിച്ചു. ഗോൾ പോസ്റ്റിനു കീഴിൽ മഹാമേരുവിനെപ്പോലെ ഉറച്ചുനിന്ന ജപ്പാൻ ഗോളി ഗൊണ്ട ബ്രസീലിനെ ഒറ്റക്ക് തടഞ്ഞുനിർത്തുകയായിരുന്നു. 77ആം മിനിട്ടിൽ പെനൽറ്റിയിലൂടെയാണ് ബ്രസീലിന് ഗൊണ്ടയെ കീഴടക്കാനായത്. റിച്ചാർലിസനെ ഫൗൾ ചെയ്തതിനു ലഭിച്ച പെനൽറ്റി നെയ്മർ ഗോളാക്കി മാറ്റി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more