1 GBP = 103.12

അധികസമയത്ത് രണ്ടു ഗോളുകൾ, ബ്രസീലിന് തകർപ്പൻ വിജയം

അധികസമയത്ത് രണ്ടു ഗോളുകൾ, ബ്രസീലിന് തകർപ്പൻ വിജയം

സ​​െൻറ് പീ​റ്റേ​ഴ്​​സ്​​ബ​ർ​ഗ്​: ലോ​ക​ക​പ്പി​ൽ ഗ്രൂ​പ്​ ഇ​യി​ൽ കോ​സ്​​റ്ററീകക്കെതിരെ മികച്ച വിജയവുമായി ബ്രസീൽ. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബ്രസീലിൻറെ ജയം. കൗട്ടീന്യോ, നെയ്മർ എന്നിവരാണ് ബ്രസീലിനായി ഗോൾ കണ്ടെത്തിയത്. 90 മിനുട്ട് സമനിലയിൽ ബ്രസീലിനെ പിടിച്ചുകെട്ടിയ കോസ്റ്ററിക്ക അധികസമയത്താണ് രണ്ട് ഗോളും വഴങ്ങിയത്.ഇതോടെ ബ്രസീൽ നോ​ക്കൗ​ട്ട്​ പ്ര​തീ​ക്ഷ സ​ജീ​വ​മാ​ക്കി.ആ​ദ്യ ക​ളി​യി​ൽ സെ​ർ​ബി​യ​യോ​ട്​ തോ​റ്റ കോ​സ്​​റ്റ​റീ​ക​​ ഇതോടെ ലോകകപ്പിൽ നിന്നും പുറത്തായി.

അധിക സമയത്തിൻെറ ഒന്നാം മിനിറ്റിലായിരുന്നു കൗട്ടീന്യോയുടെ ഗോൾ. അധികം സമയം തീരാൻ സെകൻഡുകൾ ശേഷിക്കെയായിരുന്നു നെയ്മറിൻെറ രണ്ടാം ഗോൾ.മത്സരശേഷം നെയ്മർ കരഞ്ഞു. ബ്രസീലിന് എത്രത്തോളം പ്രധാനമായിരുന്നു ഈ മത്സരമെന്ന് തെളിയിക്കുന്നതായിരുന്നു ഇത്. ആക്രമണത്തിന് പ്രധാന്യം നൽകാതെ പ്രതിരോധത്തിലായിരുന്നു കോസ്റ്ററിക്ക മുൻതൂക്കം നൽകിയത്.
പതിവ് മഞ്ഞ ജഴ്സിയിൽ നിന്നും മാറി നീല കളറിലാണ് ബ്രസീൽ എത്തിയത്. മത്സരത്തിൽ ബ്രസീലാണ് എല്ലാത്തരത്തിലും മികവ് പുറത്തെടുത്തത്. ഇരുപകുതികളിലുമായി ബ്രസീലിനെത്തേടിനിരവധി അവസരങ്ങൾ എത്തിയെങ്കിലും മുതലാക്കാനായില്ല. ബ്രസീൽ താരം ഗബ്രിയേൽ ജീസസ് കോസ്റ്ററിക്കൻ വല കുലുക്കിയെങ്കിലും റഫറി ഒാഫ്സൈഡ് വിളിച്ചു. 79ാം മിനിറ്റിൽ പെനാൽട്ടി ബോക്സിൽ നെയ്മറിനെ വീഴ്ത്തിയത് വിഡിയോ പരിശോധനയിൽ ഫൗളല്ലെന്ന് തെളിഞ്ഞതിനാൽ പെനാൽട്ടി നിഷേധിച്ചു.
സൂ​പ്പ​ർ ഗോ​ളി കെ​യ്​​ല​ർ ന​വാ​സി​​​​​​​​​​​​​​​​​​െൻറ ഉ​ജ്വ​ല ഫോമാണ് ബ്രസീലിനെ ഏറെ കുഴക്കിയത്. കോസ്റ്ററിക്കൻ പ്രതിരോധം മറികടന്നാലും റയൽ മാഡ്രിഡ് ഗോളിയായ നവാസിനെ കീഴടക്കുക അത്ര എളുപ്പമല്ലായിരുന്നു. കോസ്റ്ററിക്കൻ ഗോൾ മുഖത്ത് ബ്രസീൽ മുന്നേറ്റ നിര ഏതു നിമിഷവും വല കുലുക്കുമെന്ന നിലയിൽ കളിച്ചെങ്കിലും ഫിനിഷിങ്ങിൽ പിഴച്ചു.  ബ്രസീൽ തുടർച്ചയായി ആക്രമിച്ച് കളിച്ചെങ്കിലും ഗോൾ മാത്രം വീഴാത്ത സ്ഥിതിയായിരുന്നു. മാഴ്സലോ-ഗ്രബിയേൽ ജീസസ്- നെയ്മർ- കൗട്ടീന്യോ എന്നിവർ തുടർച്ചയായി കോസ്റ്ററിക്കൻ ഗോൾമുഖത്ത് വട്ടമിട്ടു പറന്നു. ആദ്യ 20 മിനിറ്റിൽ 70 ശതമാനം പന്തും ബ്രസീലാണ് കൈവശം വെച്ചത്. ബ്രസീലിനെത്തേടി നിരവധി ഫ്രീക്കിക്കുകൾ വന്നു. കിക്കെടുത്ത നെയ്മറിന് അവ ഫലപ്രദമായി ഗോളിലെത്തിക്കാനായില്ല. ടൂർണമ​​െൻറിൽ ആ​ദ്യ ജ​യമാണ് ബ്രസീലിൻെറത്. ആ​ദ്യ ക​ളി​യി​ലെ സ​മ​നി​ല മ​റ​ന്ന്​ വി​ജ​യം ത​ന്നെ ല​ക്ഷ്യ​മി​ട്ടാ​ണ്​ ടി​റ്റെ​യു​ടെ സം​ഘം കോ​സ്​​റ്ററീക​ക്കെ​തി​രെ കളത്തിലെത്തിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more