1 GBP = 104.19

സെർബിയയെ മറികടന്ന് ബ്രസീലും, കോസ്റ്റാറിക്കയെ സമനിലയിൽ തളച്ച് സ്വിറ്റ്സർലൻഡും പ്രീക്വാർട്ടറിൽ

സെർബിയയെ മറികടന്ന് ബ്രസീലും, കോസ്റ്റാറിക്കയെ സമനിലയിൽ തളച്ച് സ്വിറ്റ്സർലൻഡും പ്രീക്വാർട്ടറിൽ

മോസ്​കോ: ഗ്രൂപ്പ്​ ഇയിലെ അവസാന മൽസരത്തിൽ അനായാസം സെർബിയയെ മറികടന്ന്​ ബ്രസീൽ. എതിരില്ലാത്ത രണ്ട്​ ഗോളിനാണ്​ ബ്രസീലി​​​െൻറ ജയം. 36ാം മിനുട്ടിൽ പൗളിഞ്ഞോയും 68ാം മിനുട്ടിൽ സിൽവയുമാണ്​ ബ്രസീലിനായി ഗോളുകൾ നേടിയത്​.

തുടക്കം മുതൽ തന്നെ അക്രമിച്ച്​ കളിക്കുകയായിരുന്നു ബ്രസീൽ. നിർണായക മൽസരമാണെന്നതി​​​െൻറ സമർദമൊന്നും ബ്രസീലിനുണ്ടായില്ല. തനത്​ കളിയുമായി കാനറികൾ കളം നിറയുന്ന കാഴ്​ചയാണ്​ മൈതാനത്ത്​ കണ്ടത്​. 36ാം മിനുട്ടിൽ ബ്രസീലി​​​െൻറ ആക്രമണം ഫലം കണ്ടു. കുടീഞ്ഞോ നൽകിയ തകർപ്പൻ പാസിൽ നിന്നും പോളിഞ്ഞോ ​േഗാൾ കണ്ടെത്തി. 58ാം മിനുട്ടിൽ നെയ്മറെടുത്ത കോർണർ കിക്കിൽ നിന്ന്​ സിൽവ കൂടി ഗോൾ നേടിയതോടെ ബ്രസീൽ ഗോൾ​ നേട്ടം രണ്ടാക്കി.

പിന്നീട്​ മൂന്നാം ഗോളിനായി നിരവധി ആക്രമണങ്ങൾ ബ്രസീൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. നെയ്​മറായിരുന്നു ഏറ്റവും കൂടുതൽ അവസരങ്ങൾ തുറന്നെടുത്തത്​. മൈതാനത്ത്​ മനോഹര നീക്കങ്ങൾ താരം നടത്തിയെങ്കിലും ഫിനിഷിങ്ങിലെ പോരായ്​മ വിനയായി.

നിർണായക മൽസരത്തിൽ കോസ്​റ്റാറിക്കക്കെതിരെ സമനിലയുമായി സ്വിറ്റ്സ​ർലൻഡ്​ പ്രീക്വാർട്ടറിൽ. 31ാം മിനുട്ടിൽ ഡിസാമലിയിലുടെ സ്വിറ്റ്സ​ർലൻഡാണ്​ ആദ്യം മുന്നിലെത്തിയത്​. 56ാം മിനുട്ടിൽ വാട്​സണിലുടെ കോസ്​റ്റാറിക്ക സമനില പിടിച്ചു. ഇതോടെ ലീഡ്​ നേടാനുള്ള ഇരു ടീമുകളും തമ്മിലുള്ള പോരാട്ടം കനത്തു.

88ാം മിനുട്ടിൽ സ്വിറ്റ്സ​ർലൻഡ്​ ഇൗ പോരാട്ടത്തിൽ വിജയിച്ചു. ഡ്രമിക്കി​​​​​​​െൻറ ഗോളിലുടെ സ്വിറ്റ്​സർലൻഡ്​ മുന്നിലെത്തി. വിജയമുറപ്പിച്ച്​ മൽസരം തുടരുന്നതിനിടെ കഷ്​ടകാലം സെൽഫ്​ ഗോളി​​​​​​​െൻറ രൂപത്തിൽ സ്വിറ്റ്​സർലൻഡി​നെ പിടികൂടി. സോമറി​​​​​​​െൻറ സെൽഫ്​ ഗോളിൽ കോസ്​റ്റാറിക്ക സ്വിറ്റ്​സർലൻഡിനൊപ്പമെത്തി. പിന്നീട്​ ഗോളുകളൊന്നും നേടാൻ ഇരു ടീമുകൾക്കുമായില്ല. ഇതോടെ മൂന്ന്​ കളികളിൽ നിന്ന്​ അഞ്ച്​ പോയിൻറുമായി ബ്രസീലിനൊപ്പം ഗ്രൂപ്പ്​ ഇയിൽ നിന്ന്​ രണ്ടാം സ്ഥാനക്കാരായി ​സ്വിറ്റ്​സർലൻഡ്​ പ്രീക്വാർട്ടറിൽ.

ഗോളി നവാസി​​​​​​​​​​െൻറ കൈകളിൽ വിശ്വാസമർപ്പിച്ചാണ്​ ​കോസ്​റ്റാറിക്ക ഇന്ന്​ മൽസരത്തിനിറങ്ങിയത്​. എന്നാൽ, ബ്രസീലുമായുള്ള മൽസരത്തിലെ പോലെ അവസാനം നിമിഷം വരെ ഗോൾ വഴങ്ങാതെ പിടിച്ച്​ നിൽക്കാൻ നവാസിനായില്ല. പ്ര​മു​ഖ താ​ര​ങ്ങ​ളാ​യ ഗ്രാ​നി​ത്​ ഷാ​ക, ഷെ​ർ​ദാ​ൻ ഷാ​കീ​രി, സ്​​റ്റെ​ഫാ​ൻ ലീ​ച്ച​ൻ​സ്​​റ്റൈ​ന​ർ എ​ന്നി​വ​ർ വി​ല​ക്കി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ട​തി​​​​​​​​​​​​​െൻറ ആ​ശ്വാ​സ​ത്തി​ലാണ്​ സ്വിറ്റ്സ​ർലൻഡ്​ കളിക്കാനിറങ്ങിയത്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more