1 GBP = 100.92
breaking news

ബ്രസീൽ കലാപം; പ്രസിഡന്റ് ലൂല ഡിസിൽവക്ക് പിന്തുണ പ്രഖ്യാപിച്ച് ലോക രാജ്യങ്ങൾ

ബ്രസീൽ കലാപം; പ്രസിഡന്റ് ലൂല ഡിസിൽവക്ക് പിന്തുണ പ്രഖ്യാപിച്ച് ലോക രാജ്യങ്ങൾ

ബ്രസീലിയ: ബ്രസീലിൽ കലാപം നടത്തിയ മുൻ പ്രസിഡന്റ് ബൊൽസനാരോക്ക് എതിരെയും പ്രസിഡന്റ് ലൂല ഡിസിൽവക്ക് പിന്തുണ പ്രഖ്യാപിച്ചും ലോക രാജ്യങ്ങൾ രംഗത്തുണ്ട്. ബ്രസീലിലെ ജനാധിപത്യ സ്ഥാപനങ്ങൾക്കുനേരെ നടന്ന ആക്രമണത്തെ അപലപിക്കുന്നതായി യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.

ബ്രസീലിൽ നടന്നത് ജനാധിപത്യത്തിനുനേരെയുള്ള നേരിട്ടുള്ള ആക്രമണമാണെന്ന് ഓർഗനൈസേഷൻ ഓഫ് അമേരിക്കൻ സ്റ്റേറ്റ്സ് സെക്രട്ടറി ജനറൽ ലൂയിസ് അൽമാർഗോ പറഞ്ഞു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, മെക്സിക്കൻ പ്രസിഡന്റ് ആന്ദ്രെസ് മാനുവൽ ലോപസ് ഒബ്രദോർ, ചിലി പ്രസിഡന്റ് ഗബ്രിയേൽ ബോറിക്, കൊളംബിയൻ പ്രസിഡന്റ് ഗുസ്‍താവോ പെട്രോ, അർജന്റീനൻ പ്രസിഡന്റ് ആൽബെർട്ടോ ഫെർണാണ്ടസ്, വെനസ്വേലൻ പ്രസിഡന്റ് നികളസ് മദൂറോ, ഇക്വഡോർ പ്രസിഡന്റ് ഗ്വില്ലെർമോ ലാസോ, ബൊളീവിയൻ പ്രസിഡന്റ് ലൂയിസ് ആർസെ, പരാഗ്വ പ്രസിഡന്റ് മാരിറ്റോ അബ്ദോ ബെനിറ്റസ്, ക്യൂബൻ പ്രസിഡന്റ് മിഗ്വെൽ ഡയാസ് കാനെൽ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, തുടങ്ങിയവർ അപലപിച്ചു.

ഫാ​ഷി​സ്റ്റ് ഭ്രാ​ന്ത​ന്മാ​രു​ടെ വി​ള​യാ​ട്ട​മാ​ണ് ബോ​ൽ​സൊ​നാ​രോ​യു​ടെ പി​ന്തു​ണ​യോ​ടെ രാ​ജ്യ​ത്ത് ന​ട​ക്കു​ന്ന​തെ​ന്ന് സാ​വോ പോ​ളോ​യി​ൽ ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്റ് ലു​ല പ​റ​ഞ്ഞു. രാ​ജ്യ​ത്ത് മു​മ്പ് ഒ​രി​ക്ക​ലും സം​ഭ​വി​ക്കാ​ത്ത കാ​ര്യ​മാ​ണ് ന​ട​ന്ന​തെ​ന്നും അ​ക്ര​മി​ക​ൾ ശി​ക്ഷി​ക്ക​പ്പെ​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ലു​ല അ​ധി​കാ​ര​മേ​ൽ​ക്കു​ന്ന​തി​ന് മു​മ്പ് യു.​എ​സി​ലെ ഫ്ലോ​റി​ഡ​യി​ലേ​ക്ക് പോ​യ ബോ​ൽ​സൊ​നാ​രോ സം​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ച് പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

ഭ​ര​ണ​അ​ട്ടി​മ​റി ല​ക്ഷ്യ​മി​ട്ട് തീ​വ്ര വ​ല​തു​പ​ക്ഷ നേ​താ​വാ​യ മു​ൻ പ്ര​സി​ഡ​ന്റ് ജെ​യ​ർ ബോ​ൽ​സൊ​നാ​രോ​യു​ടെ അ​നു​യാ​യി​ക​ൾ പാ​ർ​ല​​മെ​ന്റും സു​പ്രീം​കോ​ട​തി​യും പ്ര​സി​ഡ​ന്റി​ന്റെ കൊ​ട്ടാ​ര​വും ​കൈ​യേ​റുകയായിരുന്നു. പു​തി​യ പ്ര​സി​ഡ​ന്റ് ഇ​നാ​സി​യോ ലൂ​ലാ ഡ ​സി​ൽ​വ അ​ധി​കാ​ര​മേ​റ്റ് ഒ​രാ​ഴ്ച​ക്കു​ശേ​ഷ​മാ​ണ് പ​രാ​ജ​യ​പ്പെ​ട്ട പ്ര​സി​ഡ​ന്റ് സ്ഥാ​നാ​ർ​ഥി ബോ​ൽ​സൊ​നാ​രോ​യു​ടെ ആ​ശീ​ർ​വാ​ദ​ത്തോ​ടെയാണ് രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് അ​പ്ര​തീ​ക്ഷി​ത നീ​ക്ക​മു​ണ്ടാ​യ​ത്. പ്ര​ക​ട​ന​മാ​യെ​ത്തി​യ ആ​യി​ര​ക്ക​ണ​ക്കി​ന് ബോ​ൽ​സൊ​നാ​രോ അ​നു​കൂ​ലി​ക​ൾ സു​ര​ക്ഷ ബാ​രി​ക്കേ​ഡു​ക​ൾ മ​റി​ക​ട​ന്ന് മൂ​ന്നു കെ​ട്ടി​ട​ങ്ങ​ളു​ടെ​യും മേ​ൽ​ക്കൂ​ര​ക​ളി​ൽ ക​യ​റി​പ്പ​റ്റി.

കെ​ട്ടി​ട​ങ്ങ​ളു​ടെ ജ​നാ​ല​ക​ളും ഉ​പ​ക​ര​ണ​ങ്ങ​ളും ത​ല്ലി​ത്ത​ക​ർ​ത്ത അ​ക്ര​മി​ക​ൾ കോ​ട​തി​ക്കും ഗു​രു​ത​ര​നാ​ശ​മു​ണ്ടാ​ക്കി. സൈ​ന്യം ഇ​ട​പെ​ട്ട് ബോ​ൽ​സൊ​നാ​രോ​യെ അ​ധി​കാ​ര​ത്തി​ൽ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നും ലു​ല​യെ പ്ര​സി​ഡ​ന്റ് സ്ഥാ​ന​ത്തു​നി​ന്ന് പു​റ​ത്താ​ക്ക​ണ​മെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. കെ​ട്ടി​ട​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണം വീ​ണ്ടെ​ടു​ക്കാ​ൻ പൊ​ലീ​സ് ക​ണ്ണീ​ർ വാ​ത​ക​മു​ൾ​പ്പെ​ടെ പ്ര​യോ​ഗി​ക്കു​ന്ന​തി​ന്റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു. എ​ന്നാ​ൽ സ്ഥി​തി ഇ​നി​യും നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ൻ പൊ​ലീ​സി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ഇ​തു​വ​രെ 300 പേ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യി ഫെ​ഡ​റ​ൽ ഡി​സ്ട്രി​ക്ട് സി​വി​ൽ പൊ​ലീ​സ് ട്വി​റ്റ​റി​ൽ അ​റി​യി​ച്ചു.

2021 ജ​നു​വ​രി ആ​റി​ന് ഡോ​ണ​ൾ​ഡ് ട്രം​പി​ന്റെ അ​നു​യാ​യി​ക​ൾ യു.​എ​സ് കാ​പി​റ്റ​ലി​നു നേ​രെ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ന് സ​മാ​ന​മാ​ണ് ബ്ര​സീ​ലി​ലു​ണ്ടാ​യ​തെ​ന്ന് രാ​ഷ്ട്രീ​യ​നി​രീ​ക്ഷ​ക​ർ വി​ല​യി​രു​ത്തു​ന്നു. ത​ന്റെ പ​രാ​ജ​യം അം​ഗീ​ക​രി​ക്കാ​തി​രു​ന്ന ബോ​ൽ​സൊ​നാ​രോ ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടി​ങ് സം​വി​ധാ​ന​ത്തി​ന്റെ വി​ശ്വാ​സ്യ​ത​യെ​ക്കു​റി​ച്ച് സം​ശ​യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ അ​ട്ടി​മ​റി നീ​ക്ക​മു​ണ്ടാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പ് പ​ല​കോ​ണു​ക​ളി​ൽ​നി​ന്നു​മു​യ​ർ​ന്നി​രു​ന്നു. എ​ന്നാ​ൽ പൊ​ലീ​സ് ഇ​ത് ഗൗ​ര​വ​മാ​യി ക​ണ​ക്കാ​ക്കാ​തി​രു​ന്ന​തെ​ന്തെ​ന്ന ചോ​ദ്യ​മാ​ണ് രാ​ജ്യ​ത്തു​യ​രു​ന്ന​ത്. അ​ട്ടി​മ​റി​ക്ക് പൊ​ലീ​സ് കൂ​ട്ടു​നി​ൽ​ക്കു​ക​യാ​ണെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. അ​ക്ര​മ​കാ​രി​ക​ൾ പ്ര​ധാ​ന മ​ന്ദി​ര​ങ്ങ​ൾ കൈ​യേ​റു​മ്പോ​ൾ പൊ​ലീ​സു​കാ​ർ കാ​ഴ്ച​ക്കാ​രാ​യി നി​ൽ​ക്കു​ന്ന​തി​​ന്റെ വി​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more