1 GBP = 104.08

ബ്രസീലിൽ ബാങ്ക്​ കൊള്ളക്കിടെ വെടിവെപ്പ്​; 12പേർ മരിച്ചു

ബ്രസീലിൽ ബാങ്ക്​ കൊള്ളക്കിടെ വെടിവെപ്പ്​; 12പേർ മരിച്ചു

ബ്രസീലിയ: വടക്കു കിഴക്കൻ ബ്രസീലിൽ രണ്ടു ബാങ്കുകൾ കൊള്ളയടിക്കാനുള്ള ശ്രമത്തിനിടെ ഉണ്ടായ വെടിവെപ്പിൽ 12 പേർ കൊല്ലപ്പെട്ടു. ആറു കൊള്ളക്കാരും ഒരു കുട്ടിയും മരിച്ചവരിൽ ഉൾപ്പെടുന്നു. പ്രാദേശിക സമയം വെള്ളിയാഴ്​​ച പുലർച്ചെക്കാണ്​ സംഭവം.

ബ്രസീലിലെ സേറയിൽ മിലാഗ്രസ്​ സിറ്റിയിലാണ്​ സംഭവം. ബാങ്ക്​ കൊള്ളയടിക്കാനെത്തിയവർ ആ ശ്രമത്തിൽ പരാജയ​െപ്പട്ടു. ഉടൻ പൊലീസ്​ രംഗത്തെത്തി വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പ്​ രണ്ടു മിനുട്ട്​ നീണ്ടു നിന്നു. വെടിവെപ്പിനു ശേഷം പ്രദേശത്തെ നിയന്ത്രണം പൊലീസ്​ ഏറ്റെടുത്തു.

മരിച്ചവരിൽ കുട്ടിയും നാലുപേരും ഒരു കുടംബത്തിലെ അംഗങ്ങളാണ്​. കുടുംബം എയർപോർട്ടിലേക്ക്​ പോകും വഴിയാണ്​ ദുരന്തമുണ്ടായത്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more