1 GBP = 103.12

അമ്പരിപ്പിച്ച് ബ്രഹ്മോസ് ആന്റി-ഷിപ്പ് മിസൈൽ ലോഞ്ച് ദൃശ്യങ്ങൾ; വിഡിയോ

അമ്പരിപ്പിച്ച് ബ്രഹ്മോസ് ആന്റി-ഷിപ്പ് മിസൈൽ ലോഞ്ച് ദൃശ്യങ്ങൾ; വിഡിയോ

ബ്രഹ്മോസ് സൂപ്പർസോണിക്ക് ക്രൂസ് മിസൈൽ ലോഞ്ച് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. മിസൈൽ ഡിസ്‌ട്രോയറായ ഐഎൻഎസ് ചെന്നൈയിൽ നിന്ന് അറബിക്കടലിലേക്ക് ലക്ഷ്യം വച്ച മിസൈൽ കൃത്യമായി ലക്ഷ്യസ്ഥാനത്ത് പതിച്ചു.

മിസൈൽ അണുവിട തെറ്റാതെ ലക്ഷ്യം കണ്ടുവെന്നാണ് ഡിഫൻസ് റിസർച്ച് ആന്റ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) അറിയിച്ചത്.

സെപ്റ്റംബർ 30ന് ബ്രഹ്മോസ് സൂപ്പർസോണിക്ക് ക്രൂസ് മിസൈലന്റെ മറ്റൊരു വേർഷൻ ഒഡീഷാ തീരത്ത് പരീക്ഷിച്ചിരുന്നു.

രണ്ട് സ്റ്റേജ് മിസൈലൈണ് ബ്രഹ്മോസ്. പ്രൊപലെന്റ് ബൂസ്റ്റർ എഞ്ചിനാണ് മിസൈലിന് സൂപ്പർസോണിക്ക് സ്പീഡ് നൽകുന്നത്. ഇതിന് പിന്നാലെ മിസൈൽ രണ്ടായി മാറും. തുടർന്ന് മിസൈലിലെ ലിക്വിഡ് റാംജറ്റ് മിസൈലിന് മൂന്ന് മടങ്ങ് അധിക വേഗം നൽകും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more