1 GBP = 101.27

ബ്രഹ്മോസ് മിസൈൽ പരീക്ഷണം വിജയം; 450 കി.മീ. അകലെ വരെ ലക്ഷ്യംവെക്കാം

ബ്രഹ്മോസ് മിസൈൽ പരീക്ഷണം വിജയം; 450 കി.മീ. അകലെ വരെ ലക്ഷ്യംവെക്കാം

ന്യൂ​ഡ​ൽ​ഹി: വ്യോ​മ​സേ​ന​യു​ടെ പ്ര​ഹ​ര​ശേ​ഷി​ക്ക് ക​രു​ത്ത് പ​ക​ർ​ന്ന് ബ്ര​ഹ്മോ​സ് മി​സൈ​ൽ പ​രീ​ക്ഷ​ണം വി​ജ​യം. ബ്ര​ഹ്മോ​സി​ന്റെ വി​പു​ലീ​കൃ​ത പ​തി​പ്പാ​ണ് വ്യാ​ഴാ​ഴ്ച പ​രീ​ക്ഷി​ച്ച​തെ​ന്ന് സ​ർ​ക്കാ​ർ അ​റി​യി​ച്ചു. സു​ഖോ​യ് 30 എം.​കെ.​ഐ വി​മാ​ന​ത്തി​ൽ​നി​ന്ന് ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലെ ക​പ്പ​ലി​നെ ല​ക്ഷ്യം​വെ​ച്ചാ​ണ് മി​സൈ​ൽ തൊ​ടു​ത്ത​ത്.

കൃ​ത്യ​മാ​യി ല​ക്ഷ്യ​ത്തി​ലെ​ത്തി​യ​താ​യി സൈ​നി​ക​വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. 450 കി​ലോ​മീ​റ്റ​ർ വ​രെ അ​ക​ലെ​യു​ള്ള ല​ക്ഷ്യ​ത്തി​​ലേ​ക്ക് കൃ​ത്യ​മാ​യി തൊ​ടു​ക്കാ​വു​ന്ന രീ​തി​യി​ലാ​ണ് ബ്ര​ഹ്മോ​സി​നെ പ​രി​ഷ്‍ക​രി​ച്ച​ത്. യു​ദ്ധ​വി​മാ​ന​ങ്ങ​ളി​ൽ​നി​ന്ന് ക​ര​യി​ലെ​യും ക​ട​ലി​ലെ​യും കേ​ന്ദ്ര​ങ്ങ​ളെ ല​ക്ഷ്യം​വെ​ക്കാം. 

മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ക്കു​ന്ന സു​ഖോ​യ് 30 എം.​കെ.​ഐ യു​ദ്ധ​വി​മാ​ന​വും ശേ​ഷി വ​ർ​ധി​പ്പി​ച്ച ബ്ര​ഹ്മോ​സ് മി​സൈ​ലും ഭാ​വി​യി​ലെ യു​ദ്ധ​സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ വ്യോ​മ​സേ​ന​ക്ക് ക​രു​ത്ത് പ​ക​രും. 

വ്യോ​മ​സേ​ന, നാ​വി​ക​സേ​ന, പ്ര​തി​രോ​ധ ഗ​വേ​ഷ​ണ വി​ക​സ​ന സം​ഘ​ട​ന (ഡി.​ആ​ർ.​ഡി.​ഒ), ബി.​എ.​പി.​എ​ൽ, എ​ച്ച്.​എ.​എ​ൽ എ​ന്നി​വ​യു​ടെ സ​മ​ർ​പ്പി​ത പ്ര​യ​ത്ന​മാ​ണ് നേ​ട്ട​ത്തി​ന് പി​ന്നി​ലെ​ന്നും സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more