1 GBP = 103.95
breaking news

സുഖോയ് ചിറകിലേറി ബ്രഹ്മോസ് ഈയാഴ്ച കുതിക്കും

സുഖോയ് ചിറകിലേറി ബ്രഹ്മോസ് ഈയാഴ്ച കുതിക്കും

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയ്ക്ക് വൻ പ്രഹരശേഷി നൽകുന്ന സുഖോയ് 30 വിമാനത്തിൽ നിന്ന് ശബ്ദാതിവേഗ മിസൈലായ ബ്രഹ്മോസ് ക്രൂസ് മിസൈൽ ഈയാഴ്ച പരീക്ഷിക്കും. ശബ്ദാതിവേഗ മിസൈൽ ഒരു ദീർഘദൂര പോർ വിമാനത്തിൽ ഘടിപ്പിക്കുന്നത് ലോകത്ത് തന്നെ ഇതാദ്യമാണ്. സുഖോയും ബ്രഹ്മോസും തമ്മിൽ സംയോജിപ്പിക്കുന്ന ദൗത്യം നേരത്തെ വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഇതോടെ ലോകത്ത് ഈ കഴിവുനേടുന്ന ആദ്യ രാജ്യമെന്ന ബഹുമതി ഇന്ത്യ സ്വന്തമാക്കി. ലോകത്തെ ഏക ശബ്ദാതിവേഗ ക്രൂസ് മിസൈലായ ബ്രഹ്മോസ് ഇനി പോർ വിമാനമായ സുഖോയിൽ നിന്ന് ശത്രുവിനു നേരെ നിറയൊഴിക്കുന്നതോടെ ഇന്ത്യൻ സേന വലിയൊരു ശക്തിയാണ് നേടുന്നത്. അമേരിക്കയുടെ എഫ് 16 പോർവിമാനത്തേക്കാൾ എത്രയോ മികച്ചതാണ് ഇന്ത്യയുടെ സുഖോയ്.
മഹാരാഷ്ട്രയിലെ നാസിക്കിലെ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്കൽ ലിമിറ്റഡിൽ ആയിരുന്നു ബ്രഹ്മോസ് – സുഖോയ് സംയോജനം. വ്യോമസേനയും പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആർ.ഡി.ഒയും സംയോജനത്തിൽ പങ്കാളികളായി. ശത്രുപാളയത്തിലെ വ്യക്തമായി കാണാൻ കഴിയാത്ത ലക്ഷ്യസ്ഥാനങ്ങളിൽ പോലും ആക്രമണം നടത്താൻ കഴിയുമെന്നതാണ് സുഖോയ് 30 – ബ്രഹ്മോസ് സംയോജനത്തിന്റെ ഗുണം. ‘ഭീകരൻ’ എന്ന് വിളിപ്പേരുള്ള സൂപ്പർസോണിക് ബ്രഹ്മോസ് മിസൈലിന് മണിക്കൂറിൽ 3200 കിലോമീറ്റർ വേഗമാണുള്ളത്. കരയിൽ നിന്നും കപ്പലിൽ നിന്നും തൊടുക്കാവുന്ന 290 കിലോമീറ്റർ ദൂരപരിധിയുള്ള ബ്രഹ്മോസിന്റെ വിവിധ രൂപങ്ങൾ സേനയ്ക്ക് ഇപ്പോൾ തന്നെയുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more