1 GBP = 103.12

ബ്രഹ്മപുരം മാലിന്യപ്ലാന്റ് ബയോ മൈനിങ്; ഉപകരാര്‍ നല്‍കിയതിന്റെ രേഖകള്‍ ലഭിച്ചു.

ബ്രഹ്മപുരം മാലിന്യപ്ലാന്റ് ബയോ മൈനിങ്; ഉപകരാര്‍ നല്‍കിയതിന്റെ രേഖകള്‍ ലഭിച്ചു.

കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ ബയോ മൈനിങ്ങിന് ഉപകരാര്‍ നല്‍കിയതിന്റെ രേഖകള്‍ ലഭിച്ചു. സോണ്‍ട്ര ഇന്‍ഫ്രാടെക് പ്രവര്‍ത്തനം നേരിട്ട് ഏറ്റെടുത്തില്ല. പകരം 2021 നവംബറില്‍ ഉപകരാര്‍ നല്‍കിയത് ആരിഷ് മീനാക്ഷി എന്‍വയോകെയര്‍ എന്ന സ്ഥാപനത്തിനാണെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. രേഖകള്‍ ലഭിച്ചു.

മാലിന്യ നിര്‍മാര്‍ജന മേഖലയില്‍ യാതൊരു മുന്‍പരിചയവുമില്ലാത്ത കമ്പനിക്കാണ് ബയോമൈനിങ്ങില്‍ ഉപകരാര്‍ നല്‍കിയിരിക്കുന്നത്. പുസ്തക പ്രസാധക മേഖലയില്‍ പ്രവൃത്തി പരിചയമുള്ള കമ്പനി രൂപീകരിച്ചത് 2021 ഡിസംബറിലാണെന്നും രേഖകള്‍ വ്യക്തമാക്കുന്നു.

ഉപകരാര്‍ നല്‍കുകയാണെങ്കില്‍ ചുമതലയുള്ള എന്‍ജിനീയറുടെ രേഖാമൂലമുള്ള അനുമതി വേണം. എന്നാല്‍ അത്തരത്തിലുള്ള വ്യവസ്ഥകളൊന്നും പാലിക്കാതെ കോര്‍പറേഷന്റെ അനുമതി പോലുമില്ലാതെയാണ് ആരിഷ് മീനാക്ഷി എന്‍വയോകെയറിന് ഉപകരാര്‍ നല്‍കിയത്. ഭുവനേശ്വറിലാണ് കമ്പനി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കൊച്ചി സ്വദേശി എന്‍ വൈ വെങ്കിട്ട് ആണ് കമ്പനി ഉടമ. വിഷയത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ ഇദ്ദേഹംതയ്യാറായിട്ടില്ല. 54 കോടി രൂപയുടേതാണ് ബയോമൈനിങ്ങിന്റെ കരാര്‍. 22 കോടിയോളം രൂപയ്ക്കാണ് ഉപകരാര്‍ നല്‍കിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more