1 GBP = 103.92

ബ്രാഡ്‌ഫോർഡ് മലയാളി വർഗീസ് ആൻ്റണിയുടെ മാതാവ് ത്രേസ്യാമ്മ ആൻറണി നിര്യാതയായി…

ബ്രാഡ്‌ഫോർഡ് മലയാളി വർഗീസ് ആൻ്റണിയുടെ മാതാവ് ത്രേസ്യാമ്മ ആൻറണി നിര്യാതയായി…

ടോം തോമസ്

ബ്രാഡ്‌ഫോർഡ്:- ലീഡ്സ് സെൻ്റ്. മേരീസ് സീറോ മലബാർ മിഷൻ ട്രസ്റ്റി വർഗീസ് ആൻറണിയുടെ മാതാവും പുളിങ്കുന്ന് ചൂരപ്പറമ്പിൽ പരേതനായ ആൻ്റണിയുടെ ഭാര്യയുമായ ത്രേസ്യാമ്മ ആൻ്റണി (85) നിര്യാതയായി. പരേത എടത്വ ചങ്ങങ്കരി കുടുംബാംഗമാണ്. മക്കൾ വർഗീസ് ആൻ്റണി (ബ്രാഡ്ഫോർഡ്), ചാക്കോ, പരേതനായ തോമസ്, മോളി, സിബി (നാഗപ്പൂർ). മരുമക്കൾ ഡെയ്സി (ബ്രാഡ്ഫോർഡ്), കുഞ്ഞമ്മ, ലിസമ്മ, ബേബിച്ചൻ, ജെസി. 

സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് ഭവനത്തിൽ നിന്നും ശുശ്രൂഷകൾ ആരംഭിച്ച് പുളിങ്കുന്ന് സെൻ്റ്.മേരീസ് ഫൊറോന പള്ളിയിൽ നടത്തുന്നതാണ്.

വർഗീസ് ആൻറണിയുടെ മാതാവിൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് മനോജ്കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗീസ്, വൈസ് പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ, ജോയിൻ്റ് സെക്രട്ടറി സാജൻ സത്യൻ, യോർക് ഷെയർ & ഹംമ്പർ റീജിയൻ പ്രസിഡൻറ് അശ്വിൻ മാണി, BMA ഭാരവാഹികളായ ബാബു ലൂക്കോസ്, ജോൺ മാർട്ടിൻ, സോജൻ ജോസഫ്, തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ യുക്മ ന്യൂസ്  ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ…

സംസ്കാര ശുശ്രൂഷകൾ താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ കാണാവുന്നതാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more