1 GBP = 103.81

പോലീസ് പിന്തുടരുന്നത് കണ്ട് അമിതവേഗത്തിൽ പാഞ്ഞ കാർ മരത്തിലിടിച്ച് നാല് ഏഷ്യൻ വംശജർ കൊല്ലപ്പെട്ടു

പോലീസ് പിന്തുടരുന്നത് കണ്ട് അമിതവേഗത്തിൽ പാഞ്ഞ കാർ മരത്തിലിടിച്ച് നാല് ഏഷ്യൻ വംശജർ കൊല്ലപ്പെട്ടു

ബ്രാഡ്ഫോർഡ്പോ: ലീസ് പിന്തുടരുന്നത് കണ്ട് ഭയന്ന് അമിത വേഗത്തില്‍ പാഞ്ഞ കാര്‍ മരത്തിലിടിച്ച് നാല് ഏഷ്യന്‍ വംശജര്‍ കൊല്ലപ്പെട്ടു. ഇന്നലെ പുലർച്ചെ അഞ്ചര മണിയോടെ ബ്രാഡ്‌ഫോർഡിലെ ജങ്ഷനില്‍ ഉണ്ടായ അപകടത്തിലാണ് നാലു മരണം. മുര്‍ത്താസ ചൗധരി, അര്‍ബാസ് ഹുസൈന്‍, തയ്യൂബ്, സീഷന്‍ ഖാലിദ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

പോലീസ് വാഹനം കൂടി ഉള്‍പ്പെട്ട അപകടമായതിനാല്‍ ഈ കേസ് ഇന്‍ഡിപെന്‍ഡന്റ് ഓഫീസ് ഫോര്‍ പോലീസ് കണ്ടക്ടിന് കൈമാറിയതായി യോര്‍ക്ക്‌ഷെയര്‍ പോലീസ് പറഞ്ഞു. ടോളര്‍ ലെയ്‌നിലെ ബിങ്ഗ്ലി റോഡിലാണ് സംഭവം. പോലീസ് പിന്തുടരുന്നുവെന്ന ഭയത്താല്‍ ബിഎംഡബ്ല്യു അമിത വേഗത്തില്‍ ഓടിക്കുകയും മരത്തിലിടിച്ച് തകരുകയായുമായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ കാര്‍ മുഴുവനായി തകര്‍ന്നു. അപകടമുണ്ടായ ഉടന്‍ പോലീസ് സ്ഥലത്തെത്തി. നാലു പേരേയും വാഹനത്തില്‍ നിന്ന് പുറത്തെടുക്കാന്‍ ഏറെ ബുദ്ധിമുട്ടി. പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു.

ശബ്ദം കേട്ടാണ് സമീപ വാസികള്‍ അപകടത്തെ കുറിച്ച് അറിയുന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറിനെ ഒരു പോലീസ് വാഹനം പിന്തുടര്‍ന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. പോലീസിന്റെ ഇടപെടലാണോ അപകടത്തിന് കാരണമെന്ന് അന്വേഷിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more