1 GBP = 104.24

ബോൺമൗത്തിൽ ‘സെൻ്റ് ജോൺ ദി ബാപ്റ്റിസ്റ്റ് മിഷൻ’ ഉദ്ഘാടനം ചെയ്തു; റെവ. ഫാ. ചാക്കോ പനത്തറ CM മിഷൻ ഡയറക്ടർ…

ബോൺമൗത്തിൽ ‘സെൻ്റ്  ജോൺ ദി ബാപ്റ്റിസ്റ്റ് മിഷൻ’ ഉദ്ഘാടനം ചെയ്തു; റെവ. ഫാ. ചാക്കോ പനത്തറ CM മിഷൻ ഡയറക്ടർ…
ഫാ. ബിജു  കുന്നയ്‌ക്കാട്ട് പി. ർ. ഓ 
ബോൺമൗത്ത്‌: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന മിഷൻ സെന്ററുകളുടെ ഉദ്ഘാടനങ്ങളിൽ, ഇന്നലെ ബോൺമൗത്തിൽ സെൻ്റ്  ജോൺ ദി ബാപ്റ്റിസ്റ്റ് മിഷൻ സെൻറർ ഉദ്ഘാടനം ചെയ്യപ്പെട്ടു. ബോൺമൗത്തിലുള്ള ഹോളി ഫാമിലി കാത്തോലിക് ദൈവാലയത്തിൽ വൈകിട്ട് 5. 30 നു നടക്കുന്ന തിരുക്കർമ്മങ്ങളിൽ മാർ ജോസഫ് സ്രാമ്പിക്കലിന്റെ സാന്നിധ്യത്തിൽ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയാണ്‌ പുതിയ മിഷൻ ഉദ്ഘാടനം ചെയ്തത്.  റെവ. ഫാ. ചാക്കോ പനത്തറ CM   യെ മിഷൻ ഡയറക്ടർ ആയും നിയമിച്ചു. മാർ ജോസഫ് സ്രാമ്പിക്കൽ, റെവ. ഫാ. ചാക്കോ പനത്തറ, റവ. ഫാ. രാജേഷ് ആനത്തിൽ, റെവ. ഫാ. ടോമി ചിറക്കൽമണവാളൻ, റെവ. ഫാ. ഫാൻസുവ പത്തിൽ, കാനൻ ജോൺ വെബ്, കാനൻ പാറ്റ് ക്രിസ്റ്റൽ എന്നിവർ സഹകാർമികരായിരുന്നു. 
                                                                                                                                                                                                                                                                                                                                    
മിഷൻ ഉദ്ഘാടനത്തിനായി ദൈവാലയത്തിലെത്തിയ പിതാക്കന്മാരെയും വിശിഷ്ടാതിഥികളെയും കുട്ടികൾ പൂക്കൾ നൽകി സ്വീകരിച്ചു. തിരുക്കർമ്മങ്ങൾക്കിടയിൽ റെവ. ഫാ. ടോമി ചിറക്കൽമണവാളൻ മിഷൻ സ്ഥാപന വിജ്ഞാപനം (ഡിക്രി) വായിച്ചു. മിഷന്റെ സ്വർഗീയ മധ്യസ്ഥനായ വി. സ്നാപകയോഹന്നാന്റെ ചിത്രം അനാച്ഛാദനം ചെയ്തു.  ഉദ്ഘാടനത്തോടനുബന്ധിച്ചു കേക്ക് മുറിച്ചു്  വിശ്വാസികൾ സന്തോഷം പങ്കുവച്ചു. തുടർന്ന് നടന്ന വി. കുർബാനയിൽ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി മുഖ്യകാർമ്മികനായിരുന്നു. തുടർന്ന് സ്നേഹവിരുന്ന് നടന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more