1 GBP = 102.95
breaking news

ബോസ്റ്റണിൽ തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ നോമ്പുകാല ധ്യാനം: റവ. ഫാ. ടോമി എടാട്ട് നയിക്കും…

ബോസ്റ്റണിൽ തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ നോമ്പുകാല ധ്യാനം: റവ. ഫാ. ടോമി എടാട്ട് നയിക്കും…

ഫാ. ബിജു കുന്നയ്‌ക്കാട്ട്
ബോസ്റ്റൺ: വലിയ ആഴ്ചയിലെ തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ ബോസ്റ്റൺ കാത്തലിക് കമ്മ്യൂണിറ്റിയിൽ നോമ്പുകാല വാർഷിക ധ്യാനം നടക്കുന്നു. സുപ്രസിദ്ധ വചന പ്രഘോഷകനും കുടുംബമനഃശാസ്ത്ര വിദഗ്ധനുമായ റവ. ഫാ. ടോമി എടാട്ട് ശുശ്രൂഷകൾ നയിക്കും. എല്ലാ ദിവസങ്ങളിലും വൈകീട്ട് 5 മണി മുതൽ 10 മണി വരെയാണ് ധ്യാന സമയം.
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വി. കുർബാനയോടെയാണ് ശുശ്രൂഷകൾ ആരംഭിക്കുന്നത്. ബുധനാഴ്ചത്തെ ശുശ്രൂഷകൾ വി. കുർബാനയോടെ അവസാനിക്കും. ധ്യാനദിവസങ്ങളിൽ കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും. ബോസ്റ്റൺ സെന്റ്. മേരീസ് ദേവാലയത്തിൽ നടക്കുന്ന ത്രിദിന ധ്യാനത്തിന്റെ ഒരുക്കങ്ങൾ പ്രീസ്റ്റ് ഇൻ ചാർജ് ബിജു കുന്നയ്‌ക്കാട്ട്, കമ്മിറ്റിയംഗങ്ങൾ, വോളന്റിയേഴ്‌സ്, വിമെൻസ് ഫോറം തുടങ്ങിയവരുടെ നേതൃത്വത്തിൽ പൂർത്തിയായി.
വിലാസം: 24 Horncastle Rd, Boston PE21 9BU
തിരുക്കർമ്മങ്ങളിൽ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും ക്ഷണിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more