1 GBP = 103.68

കീവിൽ പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ അപ്രതീക്ഷിത സന്ദർശനം; ഉക്രെയ്‌ന് 120 കവചിത വാഹനങ്ങളും മിസൈൽ സംവിധാനങ്ങളും നൽകുമെന്ന് ബോറിസ്

കീവിൽ പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ അപ്രതീക്ഷിത സന്ദർശനം; ഉക്രെയ്‌ന് 120 കവചിത വാഹനങ്ങളും മിസൈൽ സംവിധാനങ്ങളും നൽകുമെന്ന് ബോറിസ്

കീവ്: യുക്രെയ്നിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തി. റഷ്യ കിഴക്കൻ യുക്രെയ്നിൽ സന്നാഹം കൂട്ടുന്നതിന്റെ പശ്ചാത്തലത്തിൽ മുൻകൂട്ടി അറിയിക്കാതെയുള്ള ഈ സന്ദർശനം സുപ്രധാനമാണ്.

കീവിലെ അപ്രതീക്ഷിത സന്ദർശനത്തിനിടെ വ്‌ളാഡിമിർ പുടിന്റെ സൈന്യത്തെ പുറത്താക്കാൻ ഉക്രെയ്‌ന് 120 കവചിത വാഹനങ്ങളും പുതിയ കപ്പൽവേധ മിസൈൽ സംവിധാനങ്ങളും നൽകുമെന്ന് ബോറിസ് ജോൺസൺ അറിയിച്ചു. ഉക്രെയ്‌ൻ പ്രസിഡന്റ് സെലെൻസ്‌കിയോട് ‘ഉക്രേനിയൻ ജനത ഒരു സിംഹമാണ്, നിങ്ങൾ അതിന്റെ ഗർജ്ജനമാണ്’ എന്നാണ് ബോറിസ് വിശേഷിപ്പിച്ചത്.

പ്രധാനമന്ത്രി യുദ്ധമേഖലയിൽ നിന്ന് തിരിച്ച് പറന്നുയരുന്നതുവരെ സന്ദർശനം രഹസ്യമായി സൂക്ഷിച്ചിരുന്നു. കീവ് വളയാൻ ശ്രമിച്ച റഷ്യൻ സൈന്യത്തെ പുടിൻ പിൻവലിച്ചതിന് ശേഷമാണ് സുരക്ഷാ ഉദ്യോഗസ്ഥർ സന്ദർശനത്തിന് പച്ചക്കൊടി കാട്ടിയത്.

യുക്രയിനായി സാമ്പത്തിക, സൈനിക സഹായങ്ങളുടെ ഒരു പുതിയ പാക്കേജ് തയ്യാറാക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടതായി ഓഫീസ് അറിയിച്ചു. 100 മില്യൺ പൗണ്ട് വിലമതിക്കുന്ന യുകെ സൈനിക സഹായം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് വീണ്ടും പാക്കേജുകൾ തയ്യാറാക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടതെന്ന് നമ്പർ 10 വക്താവ് പറഞ്ഞു.

യുക്രെയ്നിന് ആവശ്യമായ എല്ലാ ആയുധങ്ങളും ബ്രിട്ടൻ ജി 7 പങ്കാളികളുമൊത്ത് ലഭ്യമാക്കുമെന്നും പുട്ടിന്റെ പരാജയം ഉറപ്പാക്കുന്നതിന് റഷ്യയുടെ സമ്പദ്‍വ്യവസ്ഥയുടെ എല്ലാ മേഖലകളെയും ബാധിക്കുന്ന ശക്തമായ ഉപരോധം ഏർപ്പെടുത്തുമെന്നും കൂടിക്കാഴ്ചയ്ക്കുശേഷം ജോൺസൻ ട്വീറ്റ് ചെയ്തു. യുക്രെയ്നിനും അവിടെനിന്നുള്ള അഭയാർഥികളെ സ്വീകരിക്കുന്ന രാജ്യങ്ങൾക്കുമായി 100 കോടി യൂറോ സഹായം യൂറോപ്യൻ കമ്മിഷൻ വാഗ്ദാനം ചെയ്യുന്നതായി ഇയു എക്സിക്യുട്ടീവ് ഉർസുല വാൻഡെർലെയ്ൻ ബ്രസ്സൽസിൽ അറിയിച്ചു.

കീവിൽ നിന്നും മറ്റും പിന്മാറിയ റഷ്യൻ സേന കിഴക്കൻ മേഖലയിൽ ആക്രമണം ശക്തമാക്കുന്നതായി സൂചന ലഭിച്ചതോടെ യുക്രെയ്നിന്റെ കിഴക്കൻ മേഖലയായ ലുഹാൻസ്കിൽ നിന്ന് എത്രയും വേഗം രക്ഷപ്പെടാൻ സർക്കാർ ജനങ്ങളോട് ആവശ്യപ്പെട്ടു. മേഖലയിലെങ്ങും വ്യോമാക്രമണ മുന്നറിയിപ്പ് പലതവണ മുഴങ്ങി. ഡോനെട്സ്ക് മേഖലയിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചുകൊണ്ടിരുന്ന ക്രമതോർസ്ക് റെയിൽവേ സ്റ്റേഷനിലുണ്ടായ മിസൈൽ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 52 ആയി. മധ്യ–കിഴക്കൻ യുക്രെയ്നിലെ മിർഹൊറോദ് വ്യോമത്താവളം റഷ്യൻ സേന തകർത്തതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുക്രെയ്നിലെ ‘പ്രത്യേക നടപടി’ ലക്ഷ്യം കണ്ടെന്നും വൈകാതെ അവസാനിക്കുമന്നും റഷ്യ വ്യക്തമാക്കി.

ബുച്ച കൂട്ടക്കൊല ആരോപണത്തിനു പിന്നാലെ ക്രമതോർസ്ക് മിസൈൽ ആക്രമണവും യുദ്ധക്കുറ്റമായി കാണണമെന്ന് യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വാൻഡെർലെയ്ൻ പറഞ്ഞു. യുക്രെയ്നിൽ റഷ്യ നടത്തുന്ന യുദ്ധം മാസങ്ങളോ വർഷങ്ങളോ നീണ്ടേക്കാമെന്ന് നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബർഗ് മുന്നറിയിപ്പ് നൽകി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more