1 GBP = 103.52
breaking news

പാർട്ടിഗേറ്റ്; പ്രധാനമന്ത്രി ബോറിസ് ജോൺസൺ പാർലമെന്റിൽ മാപ്പ് പറയും

പാർട്ടിഗേറ്റ്; പ്രധാനമന്ത്രി ബോറിസ് ജോൺസൺ പാർലമെന്റിൽ മാപ്പ് പറയും

ലണ്ടൻ: ലോക്ക്ഡൗൺ നിയമങ്ങൾ ലംഘിച്ചതിന് പിഴ ചുമത്തിയതിന് പിന്നാലെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ എംപിമാരോട് മാപ്പ് പറയും. 2020 ജൂണിൽ നടന്ന നിയമ ലംഘനത്തിന് പോലീസ് പിഴ ചുമത്തിയതിന് ശേഷം പ്രധാനമന്ത്രി പാർലമെന്റിൽ തന്റെ ആദ്യ പ്രസ്താവന നടത്തും.

അതേസമയം എം‌പിമാരോട് കള്ളം പറഞ്ഞെന്ന ആരോപണങ്ങളുമായി പ്രതിപക്ഷ പാർട്ടികൾ പ്രധാനമന്ത്രിയെ വിമർശിച്ച് രംഗത്ത് വന്നിട്ടുണ്ട്. എന്നാൽ പ്രധാനമന്ത്രി അറിഞ്ഞുകൊണ്ട് പാർലമെന്റിനെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്ന് ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്‌സ് പറഞ്ഞു. ചെയ്തത് തെറ്റാണെന്നറിഞ്ഞു ക്ഷമാപണം നടത്തി, പെനാൽറ്റി നോട്ടീസ് സ്വീകരിക്കുകയും ചെയ്തു, സർക്കാർ ജനങ്ങൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകും. അദ്ദേഹം കൂട്ടിച്ചേർത്തു.

നിയമം ലംഘിച്ചതിന് പിഴ ലഭിച്ച ആദ്യത്തെ യുകെ പ്രധാനമന്ത്രിയാണ് ബോറിസ് ജോൺസൺ. ചാൻസലർ ഋഷി സുനക്, ജോൺസന്റെ ഭാര്യ കാരി എന്നിവർക്കും നിശ്ചിത പെനാൽറ്റി നോട്ടീസ് ലഭിച്ചു.

അതേസമയം എംപിമാരോട് മുമ്പ് നടത്തിയ പ്രസ്താവനകളിൽ പ്രധാനമന്ത്രി പാർലമെന്റിനെ തെറ്റിദ്ധരിപ്പിച്ചോ എന്ന കാര്യത്തിൽ വോട്ടെടുപ്പ് നടത്താൻ ഹൗസ് സ്പീക്കർ ലിൻഡ്സെ ഹോയ്ൽ ഒരുങ്ങുന്നതായി ഡെയിലി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more