1 GBP = 103.73
breaking news

കോവിഡ് നിയമലംഘനം; ബോറിസ് ജോൺസണിനെതിരെയുള്ള ആരോപണങ്ങൾ പോലീസിന് കൈമാറി ക്യാബിനറ്റ് ഓഫീസ്

കോവിഡ് നിയമലംഘനം; ബോറിസ് ജോൺസണിനെതിരെയുള്ള ആരോപണങ്ങൾ പോലീസിന് കൈമാറി ക്യാബിനറ്റ് ഓഫീസ്

ലണ്ടൻ: കോവിഡ് പാൻഡെമിക് സമയത്ത് കൂടുതൽ നിയമ ലംഘനങ്ങൾ ഉണ്ടായതിന് ബോറിസ് ജോൺസനെ കാബിനറ്റ് ഓഫീസ് പോലീസിന് റഫർ ചെയ്തു. കൊവിഡ് പൊതു അന്വേഷണത്തിന് മുന്നോടിയായുള്ള രേഖകൾ പരിശോധിച്ച ശേഷമാണ് റഫറൽ ചെയ്തതെന്ന് വകുപ്പ് അറിയിച്ചു.

2020 ൽ കോവിഡ് നിയമങ്ങൾ ലംഘിച്ചതിന് കഴിഞ്ഞ വർഷം മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസണിന് പിഴ ഈടാക്കിയിരുന്നു. എന്നാൽ തനിക്കെതിരായ ആരോപണങ്ങൾ ബോറിസ് നിഷേധിച്ചിരുന്നു. ക്യാബിനറ്റ് ഓഫീസിൽ നിന്നും ലഭിച്ച വിവരങ്ങൾ വിലയിരുത്തുകയാണെന്ന് മെട്രോപൊളിറ്റൻ പോലീസും, തേംസ് വാലി പോലീസും പറയുന്നു. സിവിൽ സർവീസ് ചട്ടങ്ങൾ പ്രകാരം പോലീസിന് രേഖകൾ വെളിപ്പെടുത്താൻ ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണെന്ന് കാബിനറ്റ് ഓഫീസ് അറിയിച്ചു.

പാൻഡെമിക് സമയത്ത് ബക്കിംഗ്ഹാംഷെയറിലെ പ്രധാനമന്ത്രിയുടെ ഓഫീസായ ചെക്കേഴ്സിലേക്ക് കുടുംബാംഗങ്ങളും സുഹൃത്തുക്കളും നടത്തിയ സന്ദർശനങ്ങൾ ഓഫീസ് ഡയറി നിന്നും കണ്ടെത്തിയതിനാലാണ് ജോൺസനെ തേംസ് വാലി പോലീസിലേക്ക് റഫർ ചെയ്തതെന്ന് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 2020 ജൂണിനും 2021 മെയ് മാസത്തിനും ഇടയിൽ ബക്കിംഗ്ഹാംഷെയറിലെ ചെക്കേഴ്‌സിൽ ആരോഗ്യ സംരക്ഷണ ചട്ടങ്ങളുടെ സാധ്യത ലംഘനങ്ങളുടെ റിപ്പോർട്ട് ലഭിച്ചതായി തേംസ് വാലി പോലീസ് പറഞ്ഞു.

മെറ്റ് പോലീസ് സമാനമായ ഒരു പ്രസ്താവന പുറത്തിറക്കി, ഡൗണിംഗ് സ്ട്രീറ്റിൽ സാധ്യമായ ലംഘനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് മെറ്റ് പോലീസ് പ്രസ്താവനയിലുള്ളത്. അതേസമയം സംഭവുമായി ബന്ധപ്പെട്ട് ജോൺസണെ പോലീസ് ഇതുവരെയും ബന്ധപ്പെട്ടിട്ടില്ലെന്നാണ് അറിയുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more