1 GBP = 103.12

മണ്ഡലം മാറില്ല; ബോറിസ് ജോൺസൺ അടുത്ത പൊതുതിരഞ്ഞെടുപ്പിൽ അക്സ്ബ്രിഡ്‌ജിൽ നിന്ന് തന്നെ മത്സരിക്കും

<strong>മണ്ഡലം മാറില്ല; ബോറിസ് ജോൺസൺ അടുത്ത പൊതുതിരഞ്ഞെടുപ്പിൽ അക്സ്ബ്രിഡ്‌ജിൽ നിന്ന് തന്നെ മത്സരിക്കും</strong>

ബോറിസ് ജോൺസൺ അടുത്ത പൊതുതിരഞ്ഞെടുപ്പിൽ അക്സ്ബ്രിഡ്ജ് ആൻഡ് സൗത്ത് റൂയിസ്ലിപ് മണ്ഡലത്തിൽ നിന്ന് തന്നെ കൺസർവേറ്റീവ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. മുൻ പ്രധാനമന്ത്രിയും നിലവിലെ എംപിയുമായ ജോൺസൺ 2015 ൽ ആദ്യമായി വിജയിച്ച വടക്കുപടിഞ്ഞാറൻ ലണ്ടൻ സീറ്റിൽ, 2025 ജനുവരിക്ക് ശേഷം നടക്കാനിരിക്കുന്ന അടുത്ത തിരഞ്ഞെടുപ്പിൽ വീണ്ടും സ്ഥാനാർത്ഥിയായി മത്സരിക്കാൻ തിരഞ്ഞെടുക്കപ്പെട്ടു.

ലണ്ടൻ മേയറാകുന്നതിന് മുമ്പ് 2001 മുതൽ 2008 വരെ അദ്ദേഹം സേവനമനുഷ്ഠിച്ച ഓക്‌സ്‌ഫോർഡ്‌ഷയറിലെ ഹെൻലിയിലെ തന്റെ മുൻ മണ്ഡലം പോലെ സുരക്ഷിതമായ മണ്ഡലത്തിലേക്ക് മാറുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് പുതിയ തീരുമാനങ്ങൾ പുറത്ത് വന്നത്.

അക്സ്ബ്രിഡ്ജ് ആൻഡ് സൗത്ത് റൂയിസ്ലിപ്പ് സെലക്ഷൻ കമ്മിറ്റിയാണ് ബോറിസ് ജോൺസണെ തങ്ങളുടെ പാർലമെന്ററി സ്ഥാനാർത്ഥിയായി വീണ്ടും തിരഞ്ഞെടുത്തത്. അദ്ദേഹത്തിന് ശക്തമായ ബന്ധങ്ങളും പങ്കാളിത്തവുമുള്ള നിയോജക മണ്ഡലത്തിലെ താമസക്കാർക്കും കമ്മ്യൂണിറ്റികൾക്കും വേണ്ടി അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്നത് തുടരാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്ന് വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.

അടുത്ത തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടി മണ്ഡലത്തെ അതിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാക്കി മാറ്റിയിരുന്നു. നോർത്ത് ലണ്ടനിലെ കാംഡനിലെ ലോക്കൽ കൗൺസിലറായ ഡാനി ബീൽസിനെയാണ് ജോൺസണിനെതിരെ മത്സരിക്കാൻ ലേബർ പാർട്ടി ചുമതലപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ, 7,210 ഭൂരിപക്ഷത്തിനും 52.6% വർദ്ധിച്ച വോട്ട് ഷെയറും നേടിയാണ് ജോൺസൺ സീറ്റ് നിലനിർത്തിയത്.
പാർട്ടിഗേറ്റ് നിരസിച്ചതിന്റെ പേരിൽ അദ്ദേഹം പാർലമെന്റിനെ തെറ്റിദ്ധരിപ്പിച്ചോ എന്നതിനെക്കുറിച്ച് കോമൺസ് പ്രിവിലേജസ് കമ്മിറ്റിയുടെ അന്വേഷണം നേരിടുന്നതിനാൽ, എംപിയെന്ന നിലയിൽ ജോൺസന്റെ ഭാവി ഒരു തരത്തിലും സുരക്ഷിതമല്ല എന്ന അഭിപ്രായവും പൊതുവേയുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more