1 GBP = 103.12

സബർമതി ആശ്രമത്തിലെത്തി ചർക്കയിൽ നൂൽ നൂറ്റ് ബോറിസ് ജോൺസൺ; മഹാത്മാ ഗാന്ധിയുടെ അനുഭാവി എഴുതിയ പുസ്തകം ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് സമ്മാനിച്ച് ഭൂപേന്ദ്ര ഭായ് പട്ടേൽ

സബർമതി ആശ്രമത്തിലെത്തി ചർക്കയിൽ നൂൽ നൂറ്റ് ബോറിസ് ജോൺസൺ; മഹാത്മാ ഗാന്ധിയുടെ അനുഭാവി എഴുതിയ പുസ്തകം ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് സമ്മാനിച്ച് ഭൂപേന്ദ്ര ഭായ് പട്ടേൽ

ന്യൂഡൽഹി: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ത്യയിലെത്തി.രണ്ട് ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിനായി എത്തുന്ന ബോറിസ് ജോൺസൺ ഗുജറാത്തിലെ അഹമ്മദാബാദിൽ ഇന്ന് രാവിലെ എട്ടു മണിയോടെയാണ് വിമാനമിറങ്ങിയത്.

ആദ്യമായി ഇന്ത്യ സന്ദർശിക്കുന്ന ബോറിസ് ജോൺസണെ സ്വീകരിക്കാൻ വിപുലമായ തയ്യാറെടുപ്പാണ് ഇന്ത്യ നടത്തിയിയത്. വിമാനത്താവളത്തിൽ നിന്ന് ഹോട്ടൽ വരെ റോഡിന് ഇരുവശത്തും കലാരൂപങ്ങൾ അണി നിരത്തി. 10 മണിയോടെ സബർമതി ആശ്രമത്തിലെത്തിയ അദ്ദേഹം ആശ്രമത്തിൽ മഹാത്മാ ഗാന്ധിയുടെ ചിത്രങ്ങൾ സന്ദർശിച്ച ശേഷം ചർക്കയിൽ നൂൽ നൂൽക്കുകയും ചെയ്തു. ആശ്രമത്തിലുള്ള രണ്ട് സ്ത്രീകൾ അദ്ദേഹത്തെ ചർക്ക ഉപയോഗിക്കാൻ പഠിപ്പിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ശ്രദ്ധയോടെ എല്ലാം കേട്ടിരിക്കുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രിയെയും വീഡിയോയിൽ കാണാം.

ഇന്ത്യൻ സ്വാതന്ത്ര്യത്തെ പിന്തുണച്ചിരുന്ന ബ്രിട്ടീഷ് അനുഭാവിയും മഹാത്മാഗാന്ധിയുടെ ശിഷ്യനുമായിരുന്ന മഡലീൻ സ്ലേഡ് (അല്ലെങ്കിൽ മിറാബെൻ) എഴുതിയ ‘ദി സ്പിരിറ്റ്‌സ് പിൽഗ്രിമേജ്’ എന്ന പുസ്തകം ബോറിസ് ജോൺസന് സമ്മാനിച്ചു.

ഇന്ന് ഗുജറാത്ത് സന്ദർശിക്കുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യയമായുള്ള ശാസ്ത്ര, ആരോഗ്യ, സാങ്കേതിക മേഖലകളിലെ നിക്ഷേപം പ്രഖ്യാപിക്കും. തുടർന്ന് നാളെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യയും ബ്രിട്ടനുമായുള്ള സാമ്പത്തിക ഇടപാടുകൾ വർദ്ധിപ്പിക്കാനാണ് ഇരു രാജ്യങ്ങളും തീരുമാനിച്ചിരിക്കുന്നത്. അതിനായി സോഫ്റ്റ് വെയർ, ആരോഗ്യം എന്നീ മേഖലകളിൽ 1 ബില്യൺ പൗണ്ട് ബ്രിട്ടൺ നിക്ഷേപിക്കുമെന്നാണ് വിവരം. യുക്രെയ്‌നുമായി ബന്ധപ്പെട്ട വിഷയങ്ങളും യോഗത്തിൽ ചർച്ചയാകും. ബ്രിട്ടണിലെ എഡിൻബർഗ് സർവകലാശാലയുടെ സഹകരണത്തോടെ നിർമ്മിക്കുന്ന ഗുജറാത്ത് ബയോടെക്‌നോളജി സർവകലാശാലയും വൈകീട്ട് അക്ഷർധാം ക്ഷേത്രവും അദ്ദേഹം സന്ദർശിക്കും.

വെള്ളിയാഴ്ച രാവിലെ രാഷ്‌ട്രപതി ഭവനിലെ ആചാരപരമായ സ്വീകരണത്തിന് ശേഷം ജോൺസൺ മഹാത്മാഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടിൽ പുഷ്പചക്രം അർപ്പിക്കും. ഇതിന് ശേഷം അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണും.

തുടർന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും ബ്രിട്ടൻ പ്രധാനമന്ത്രി ചർച്ച നടത്തും.ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാനാണ് സന്ദർശനം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഇന്നലെ അദ്ദേഹം ബ്രിട്ടണിൽ വച്ച് പറഞ്ഞിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more