1 GBP = 104.18

“യുകെ മണ്ണിൽ നിരപരാധികളുടെ ജീവനെടുക്കാനുള്ള ശ്രമങ്ങൾ അനുവദിക്കില്ല” ; സാലിസ്ബറി സംഭവം ഉദ്ധരിച്ച്, റഷ്യക്ക് മുന്നറിയിപ്പുമായി ഹോം സെക്രട്ടറി ബോറിസ് ജോൺസൺ

“യുകെ മണ്ണിൽ നിരപരാധികളുടെ ജീവനെടുക്കാനുള്ള ശ്രമങ്ങൾ അനുവദിക്കില്ല” ; സാലിസ്ബറി സംഭവം ഉദ്ധരിച്ച്, റഷ്യക്ക് മുന്നറിയിപ്പുമായി ഹോം സെക്രട്ടറി ബോറിസ് ജോൺസൺ

ലണ്ടൻ: ബ്രിട്ടന്റെ മണ്ണിൽ നിരപരാധികളുടെ ജീവനെടുക്കാൻ അനുവദിക്കില്ലെന്ന് ബോറിസ് ജോൺസൺ. ബ്രിട്ടന്റെ മിലിട്ടറി ഇന്റലിജൻസ്6 റഷ്യൻ ചാരൻ സെർഗെയ് സ്ക്രിപാലും മകളും മാരക വിഷം അകത്ത് ചെന്ന് അതീവ ഗുരുതരാവസ്ഥയിൽ ആയ സംഭവം ഉദ്ധരിച്ചാണ് ഹോം സെക്രട്ടറി മുന്നറിയിപ്പുമായി രംഗത്തെത്തിയത്. കഴിഞ്ഞ ഞായറാഴ്ച്ചയാണ് സാലിസ്ബറി സിറ്റി സെന്ററിലെ മാൾട്ടിങ്‌സ് ഷോപ്പിംഗ് മാളിന് സമീപം ബ്രിട്ടന്റെ മുൻ റഷ്യൻ ചാരനും യുവതിയും അതീവ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്. കൂടെയുണ്ടായിരുന്ന യുവതി ഇദ്ദേഹത്തിന്റെ മകളാണെന്ന് പോലീസ് സ്ഥിരീകരിച്ചു. മുൻ റഷ്യൻ കേണലായ സെർഗെയ് സ്ക്രിപാലും(66) മകൾ യൂലിയയുമാണ് (33 ) അതീവ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്. അതി മാരക വിഷ പദാർത്‌ഥത്തിന്റെ സാനിദ്ധ്യം ഇവരുടെ ശരീരത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ എന്താണ് പദാര്തഥമെന്ന് കണ്ടെത്തിയിട്ടില്ല.

ഇന്നലെ മുതൽ അന്വേഷണം സ്കോട്ട്ലൻഡ് യാർഡിന്റെ കൗണ്ടർ ടെററിസം ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. ഇന്റലിജൻസ് വിഭാഗം നാഷണൽ സെക്യൂരിറ്റി കൗൺസിലുമായി കൂടിയാലോചനകൾ നടത്തിയിരുന്നു. ഫെന്റാലിൻ, റിസിന്, സരിൻ തുടങ്ങിയ ഏതോ മാരക വിഷമാണ് വധശ്രമത്തിന് ഉപയോഗിച്ചതെന്ന് ഇന്റലിജൻസ് വൃത്തങ്ങൾ നാഷണൽ സെക്യൂരിറ്റി കൗൺസിലിൽ അറിയിച്ചു.

2006 ൽ ലണ്ടനിൽ നടന്ന മറ്റൊരു കൊലപാതകത്തിൽ മറ്റൊരു റഷ്യൻ ചാരനായ അലക്‌സാണ്ടർ ലിറ്റ്വിനോക്കെയും സമാന രീതിയിൽ ആക്രമിക്കപ്പെട്ട് കൊല്ലപ്പെട്ടിരുന്നു. അന്ന് റേഡിയോആക്റ്റീവ് പൊളോണിയം ഐസ് ടീയിൽ കലർത്തിയാണ് ലണ്ടനിലെ മേഫെയർ ഹോട്ടലിൽ അലക്‌സാണ്ടറെ വധിച്ചത്. സമാന രീതിയിലുള്ള ശ്രമമാണ് സാലിസ്ബറിയിലും നടന്നതെങ്കിൽ, അതിൽ റഷ്യൻ ബന്ധം തെളിഞ്ഞാൽ ആരെയും വെറുതെ വിടില്ലെന്ന് ബോറിസ് ജോൺസൺ എം പിമാരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. റഷ്യയിൽ നടക്കുന്ന അടുത്ത ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളിൽ നിന്ന് ബ്രിട്ടനും പിന്മാറണമെന്നും ബോറിസ് കൂട്ടിചേർത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more