1 GBP = 99.47
breaking news

അതിര്‍ത്തി സുരക്ഷിതം; പാകിസ്ഥാന്റെ ഏതാക്രമണത്തേയും നേരിടാന്‍ തയ്യാറാണെന്ന് സൈന്യം

അതിര്‍ത്തി സുരക്ഷിതം; പാകിസ്ഥാന്റെ ഏതാക്രമണത്തേയും നേരിടാന്‍ തയ്യാറാണെന്ന് സൈന്യം

പാക്കിസ്ഥാനില്‍നിന്നുണ്ടാകുന്ന ഏതാക്രമണത്തെയും നേരിടാന്‍ തയാറാണെന്ന് ഇന്ത്യന്‍ സൈന്യം. നിയന്ത്രണരേഖയില്‍ സൈന്യം കനത്ത ജാഗ്രതയിലാണ്. ഇവിടം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നുണ്ട്. വന്‍ സുരക്ഷയാണ് ഇവിടെ ഒരുക്കിയിട്ടുള്ളതെന്നും ഏതു തിരിച്ചടിയെയും നേരിടാന്‍ 24 മണിക്കൂറും സൈന്യം തയാറാണെന്നും നൗഷേറ സെക്ടറിലെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിനുശേഷം അതിര്‍ത്തിയില്‍ പാക്ക് പ്രകോപനം തുടര്‍ന്നുകൊണ്ടിരിക്കെയാണ് സൈന്യം ഇത്തരത്തില്‍ പ്രതികരിച്ചത്. ഇന്ത്യയുടെ മിന്നലാക്രമണത്തിനു തിരിച്ചടി നല്‍കാന്‍ പാക്ക് സൈന്യം തയാറെടുക്കുന്നതായാണ് സൂചന. അതിര്‍ത്തിയില്‍ പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും വെടിനിര്‍ത്തല്‍ ലംഘനവും ഇടക്കിടെ ഉണ്ടാകുന്നുണ്ട്.

Post Your Comments Here ( Click here for malayalam )

Press Esc to close
show more