1 GBP = 103.84
breaking news

ഇംഗ്ലീഷ് ചാനൽ വഴി അനധികൃത കുടിയേറ്റക്കാർ ബ്രിട്ടനിലേക്ക് കടക്കുന്നത് ബോർഡർ ഫോഴ്‌സിന്റെ അറിവോടെ; അന്വേഷണം പ്രഖ്യാപിച്ച് ഹോം ഓഫീസ്

ഇംഗ്ലീഷ് ചാനൽ വഴി അനധികൃത കുടിയേറ്റക്കാർ ബ്രിട്ടനിലേക്ക് കടക്കുന്നത് ബോർഡർ ഫോഴ്‌സിന്റെ അറിവോടെ; അന്വേഷണം പ്രഖ്യാപിച്ച് ഹോം ഓഫീസ്

ഇംഗ്ലീഷ് ചാനൽ വഴി ബ്രിട്ടനിലേക്ക് കടക്കുന്ന അനധികൃത കുടിയേറ്റക്കാരെ ഫ്രഞ്ച് അതിർത്തിയിൽ നിന്ന് രഹസ്യമായി യുകെ തീരങ്ങളിലെത്തുന്നത് ബോർഡർ ഫോഴ്‌സിന്റെ സഹായത്തോടെ. ചാനലിന്റെ ഫ്രഞ്ച് ഭാഗത്ത് വിവാദമായ നടപടി പുറത്ത് വന്നത് കഴിഞ്ഞ ശനിയാഴ്ച എച്ച്എംസി വാലിയന്റിലെ ക്യാപ്റ്റനും ഫ്രഞ്ച് പട്രോളിംഗ് കപ്പലായ ആതോസിന്റെ ക്യാപ്റ്റനും തമ്മിലുള്ള റേഡിയോ സന്ദേശങ്ങൾ പുറത്തായതോടെ.

അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ കുടിയേറ്റക്കാരെ സർക്കാറിന്റെ തന്നെ സ്വന്തം അതിർത്തി ഏജൻസി സഹായിച്ചതായി വെള്ളിയാഴ്ച രാത്രി ആഭ്യന്തര ഓഫീസ് വൃത്തങ്ങൾ അറിയിച്ചു. അതിർത്തി സേനയുടെ ജോലി യുകെ അതിർത്തി സുരക്ഷിതമാക്കുകയാണ്, അതിലൂടെ അനധികൃതമായി കുടിയേറ്റക്കാരെ സഹായിക്കലല്ലെന്ന് ഹോം ഓഫീസ് വൃത്തങ്ങൾ പറഞ്ഞു.

ചാനൽ കടന്നുള്ള അനധികൃത കുടിയേറ്റം വർദ്ധിച്ചതോടെ പ്രതിസന്ധി നേരിടാൻ ഫ്രഞ്ചുകാർ ശക്തമായ നടപടിയെടുക്കണമെന്ന് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ നേരത്തെ ആവർത്തിച്ചു ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ബോർഡർ ഫോഴ്‌സിന്റെ അറിവോടെ തന്നെ അനധികൃത കുടിയേറ്റക്കാർ ഡോവറിലെത്തിയത് ഹോം ഓഫീസിനെയും അമ്പരപ്പിച്ചിരിക്കുകയാണ്. ഇത് സംബന്ധിച്ച് അടിയന്തിര അന്വേഷണം ഹോം സെക്രട്ടറി പ്രഖ്യാപിച്ചിട്ടുണ്ട്.

എച്ച്എം‌സി വാലിയന്റിനും ഫ്രെഞ്ച് ഷിപ്പിനുമിടയിൽ റേഡിയോ സംഭാഷണങ്ങൾ മെയ് 29 ശനിയാഴ്ചയാണ് നടന്നത്. അതുവഴി പോയ മറ്റൊരു സെയിലറാണ് റേഡിയോ സന്ദേശങ്ങൾ പിടിച്ചെടുത്തത്. ബോർഡർ ഫോഴ്സ് ക്രൂ അംഗങ്ങൾ ചെറു ബോട്ടിലെത്തി അനധികൃത കുടിയേറ്റക്കാരുടെ ഡെങ്കി ബോട്ടുകൾക്ക് സുരക്ഷയൊരുക്കി ഡോവർ തീരത്തെത്തിക്കുകയായിരുന്നു. കഴിഞ്ഞ ഏഴു ദിവസത്തിനിടെ 1,058 അനധികൃത കുടിയേറ്റക്കാരാണ് ബ്രീട്ടീഷ് തീരത്തെത്തിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more