1 GBP = 103.12

കാശ്മീരിലെ നിയന്ത്രണ രേഖയിൽ വെടി നിറുത്തൽ കരാർ ലംഘിച്ച് പാക് പ്രകോപനം, ചുട്ടമറുപടിയുമായി ഇന്ത്യൻ പട്ടാളം; നാല് പാക് സൈനികർ കൊല്ലപ്പെട്ടു

കാശ്മീരിലെ നിയന്ത്രണ രേഖയിൽ വെടി നിറുത്തൽ കരാർ ലംഘിച്ച് പാക് പ്രകോപനം, ചുട്ടമറുപടിയുമായി ഇന്ത്യൻ പട്ടാളം; നാല് പാക് സൈനികർ കൊല്ലപ്പെട്ടു

ശ്രീനഗർ: നിയന്ത്രണരേഖയിൽ പാകിസ്ഥാന്റെ വെടിനിറുത്തൽ കരാർ ലംഘനത്തിന് ചുട്ടമറുപടിയുമായി ഇന്ത്യ. ഇന്ത്യയുടെ പ്രത്യാക്രമണത്തിൽ നാല് പാക് സൈനികർ മരിച്ചു. പൂഞ്ച് ജില്ലയിലെ കൃഷ്‌ണഘട്ടി,​ മെന്തർ പ്രദേശത്തെ ഇന്ത്യയുടെ സൈനിക പോസ്റ്റിനു നേരെ ഇന്നലെ വൈകിട്ട് മുതലാണ് പാകിസ്ഥാൻ ആക്രമണം നടത്തിയത്. മോർട്ടാറുകളും ഷെല്ലുകളും പ്രയോഗിച്ച പാകിസ്ഥാൻ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ രൂക്ഷമായ വെടിവയ്‌പും നടത്തി.
ഇന്ത്യയും ശക്തമായി തിരിച്ചടിച്ചെന്ന് സൈനിക വൃത്തങ്ങൾ പറഞ്ഞു. ഇന്ത്യയുടെ പ്രത്യാക്രമണത്തിൽ മൂന്ന് പാക് പോസ്റ്റുകൾ തകർന്നു. 12 പാക് സൈനികർക്കും പരിക്കേറ്റു. യാതൊരു പ്രകോപനവും ഇല്ലാതെ ആയിരുന്നു പാകിസ്ഥാന്റെ ആക്രമണമെന്ന് ഉന്നത സൈനിക വൃത്തങ്ങൾ പറഞ്ഞു.

ഇന്നലെ വൈകിട്ട് 6.15ഓടെയായിരുന്നു പാകിസ്ഥാൻ വെടിനിറുത്തൽ കരാർ ലംഘിച്ച് ആക്രമണം തുടങ്ങിയത്. ആക്രമണം ഏതാണ്ട് മൂന്ന് മണിക്കൂറോളം നീണ്ടുനിന്നു. ഇന്ത്യയുടെ ആക്രമണത്തിൽ പാകിസ്ഥാൻ പോസ്റ്രുകൾ വെന്ത്‌ വെണ്ണീറായി. പാതിവെന്ത മൃതദേഹങ്ങൾ മാറ്റുന്നതിന്റേയും പരിക്കേറ്റ സൈനികരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റുന്നതിന്റേയും ദൃശ്യങ്ങൾ ചില പ്രാദേശിക പാക് ചാനലുകൾ പുറത്ത് വിട്ടിട്ടുണ്ട്. വെടിവയ്പിൽ ഇന്ത്യയുടെ ഭാഗത്ത് ആളപായമോ നാശനഷ്ടമോ ഇല്ല.

ആക്രമണങ്ങൾക്കിടെ തീവ്രവാദികളെ ഇന്ത്യൻ അതിർത്തിയിലേക്ക് നുഴഞ്ഞു കയറാൻ സഹായിക്കുകയാണ് പാകിസ്ഥാൻ സാധാരണയായി ചെയ്തുവരുന്നത്. മുന്പും ഈ മേഖലയിൽ പാകിസ്ഥാൻ ആക്രമണം നടത്തിയിട്ടുണ്ട്. ഇതിൽ സാധാരണക്കാർ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ട്. പാക് ആക്രമണം ഭയന്ന് 25,​000 പേരെങ്കിലും അതിർത്തി ഗ്രാമങ്ങളിൽ നിന്ന് സുരക്ഷിത സ്ഥാനം തേടി പോയിട്ടുണ്ട്.

അതിനിടെ,​ പൂഞ്ച് ജില്ലയിൽ കുഴിബോംബ് പൊട്ടി ആട്ടിടയന് പരിക്കേറ്റു. ഖരി കർമ സെക്ടറിൽ ഇന്നലെ വൈകിട്ട് 3.45നായിരുന്നു അപകടം നടന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more