1 GBP =
breaking news

അതിർത്തിയിൽ 12 ഭീകരർ നുഴഞ്ഞുകയറി, കാശ്‌മീരിലും ഡൽഹിയിലും അതീവ ജാഗ്രത

അതിർത്തിയിൽ 12 ഭീകരർ നുഴഞ്ഞുകയറി, കാശ്‌മീരിലും ഡൽഹിയിലും അതീവ ജാഗ്രത

ശ്രനഗർ: പാകിസ്ഥാനിൽ നിന്നും 12 ജയ്ഷെ- ഇ-മുഹമ്മദ് ഭീകരർ ജമ്മു കാശ്‌മീരിലേക്ക് നുഴഞ്ഞു കയറിയതായി റിപ്പോർട്ട്. ഉപവിഭാഗങ്ങളായി തിരിഞ്ഞ് രാജ്യത്ത് വലിയ ആക്രമണം നടത്താനാണ് ഇവർ ആസൂത്രണം ചെയ്‌തിരിക്കുന്നതെന്നാണ് റിപ്പോർട്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ രാജ്യതലസ്ഥാനമായ ഡൽഹിയിലടക്കം കനത്ത ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. റംസാനിനോട് അനുബന്ധിച്ച് വലിയ ഭീകരാക്രമണം നടത്താനാണ് ഇവരുടെ പദ്ധതി എന്നാണ് സൂചന. ഇതോടെ രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

റംസാൻ പ്രമാണിച്ച് കാശ്മീരിൽ സെെനിക നടപടികൾ ഉണ്ടാവരുതെന്ന് നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് നിർദ്ദേശം നൽകിയിരുന്നു. മുഖ്യമന്ത്രി മെഹ്ബൂബ മുഫ്‌തിയുടെ അഭ്യർത്ഥന മാനിച്ചായിരുന്നു കേന്ദ്രത്തിന്റെ തീരുമാനം. എന്നാൽ ഇതിന് പിന്നാലെ കാശ്‌മീരിലെ കപ്‌വാരയിലെ ആർമി ക്യാംപിന് നേരെ നടത്തിയ ആക്രമണത്തിൽ സെെനികൻ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഭീകരർ നുഴഞ്ഞു കയറിയതായി റിപ്പോർട്ട് പുറത്ത് വന്നത്.

Post Your Comments Here ( Click here for malayalam )

Press Esc to close
show more