1 GBP = 104.08

ബൂസ്റ്റർ ഡോസിനും വാക്​സിൻ മിക്​സിങ്ങിനും അനുമതി നൽകി യു.എസ്​

ബൂസ്റ്റർ ഡോസിനും വാക്​സിൻ മിക്​സിങ്ങിനും അനുമതി നൽകി യു.എസ്​

വാഷിങ്​ടൺ: യു.എസിൽ വാക്​സിനുകളുടെ ബൂസ്റ്റർ ഡോസിനെ സംബന്ധിച്ച്​ പുതിയ ഉത്തരവിറക്കി ഫുഡ്​ ആൻഡ്​ ഡ്രഗ്​്​ അഡ്​മിനിസ്​ട്രേഷൻ. മോഡേണ, ​േജാൺസൺ & ജോൺസൺ വാക്​സിനുകൾ സ്വീകരിച്ചവർക്കും ഇനി മുതൽ ബൂസ്റ്റർ ഡോസ്​ നൽകാം. ബൂസ്റ്റർ ഡോസായി ആദ്യം സ്വീകരിച്ച വാക്​സിൻ തന്നെ സ്വീകരിക്കണമെന്ന്​ നിർബന്ധമില്ലെന്നും യു.എസ്​ വ്യക്​തമാക്കിയിട്ടുണ്ട്​.

കഴിഞ്ഞ മാസം ഫൈസർ വാക്​സിൻ സ്വീകരിച്ചവർക്ക്​ ബൂസ്റ്റർ ഡോസ്​ നൽകാൻ യു.എസ്​ ഉത്തരവിട്ടിരുന്നു. ഇതിന്​ പിന്നാലെയാണ്​ മോഡേണക്കും ജോൺസൺ & ജോൺസണും ബൂസ്റ്റർ ഡോസ്​ ലഭ്യമാക്കുന്നത്​. വാക്​സിൻ വിതരണം ആരംഭിക്കുന്നതിന്​ മുമ്പ്​ വിദഗ്​ധ സമിതി​ യോഗം ചേർന്ന്​ ആർ​ക്ക്,​ എപ്പോൾ വാക്​സിൻ നൽകണമെന്നത്​ സംബന്ധിച്ച്​ അന്തിമ തീരുമാനമെടുക്കും.

ഏകദേശം ഒരു കോടി അമേരിക്കൻ പൗരൻമാർക്ക്​ വാക്​സിന്‍റെ ബൂസ്റ്റർ ഡോസ്​ ലഭിക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. ആദ്യം ലഭിച്ച വാക്​സിൻ തന്നെ സ്വീകരിക്കണമെന്ന നിബന്ധനയില്ലാത്തതും യു.എസ്​ പൗരൻമാർക്ക്​ ഗുണകരമാവും. വയോധികർക്കും മറ്റ്​ ഗുരുതരമായ അസുഖങ്ങളുള്ളവർക്കുമാണ്​ ബൂസ്റ്റർ ഡോസ്​ നൽകുക.

രണ്ടാം ഡോസ്​ വാക്​സിൻ സ്വീകരിച്ച്​ ആറുമാസത്തിന്​ ശേഷമാവും മോഡേണയുടെ ബൂസ്റ്റർ ഡോസ്​ നൽകുക. അതേസമയം, ബൂസ്റ്റർ ഡോസിലെത്തു​േമ്പാൾ മോഡേണ വാക്​സിന്‍റെ അളവിലും മാറ്റം വരുത്തും. നേരത്തെ നൽകിയതിന്‍റെ പകുതി വാക്​സിൻ മാത്രമാവും ബൂസ്റ്റർ ഡോസായി നൽകുക. ജോൺസൺ & ജോൺസണിന്‍റെ സിംഗിൾ ഡോസ്​ വാക്​സിൻ സ്വീകരിച്ചവർക്ക്​ രണ്ട്​ മാസത്തിന്​ ശേഷം ബൂസ്റ്റർ ഡോസ്​ നൽകും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more