1 GBP = 103.90

ബോണക്കാട് പ്രശ്നം ഒത്തുതീർപ്പിലേക്ക്; ആരാധന സ്വാതന്ത്ര്യം അനുവദിക്കും

ബോണക്കാട് പ്രശ്നം ഒത്തുതീർപ്പിലേക്ക്; ആരാധന സ്വാതന്ത്ര്യം അനുവദിക്കും

തിരുവനന്തപുരം: ബോണക്കാട് കുരിശ് മല പ്രശ്നം സമവായത്തിലേക്ക്. ലത്തീൻ അതിരൂപത ആര്‍ച്ച്ബിഷപ്പ് ഡോ.എം സുസെപാക്യവും വനംമന്ത്രി കെ രാജുവുമായുള്ള കൂടിക്കാഴ്ചയിലാണ് സമവായത്തിനുള്ള കളമൊരുങ്ങിയത്. പ്രത്യക്ഷ സമരങ്ങളിലേക്കില്ലെന്നും കോടതി വിധി വരുന്നത് വരെ കുരിശ് സ്ഥാപിക്കില്ലെന്നും സുസെപാക്യം വ്യക്തമാക്കി. പ്രതിഷേധ പരിപാടികൾ തൽക്കാലം നിർത്തിവെക്കുന്നതായും നാളെ നടത്താൻ നിശ്ചയിച്ചിരുന്ന ഉപവാസ സമരം പിൻവലിക്കുന്നതായും സൂസെപാക്യം അറിയിച്ചു.

അതേസമയം നിയന്ത്രണ വിധേയമായി ആരാധനാ സ്വാതന്ത്ര്യം അനുവദിക്കുമെന്ന് വനംമന്ത്രിയും അറിയിച്ചു. കൂടുതൽ പേരെ ഒരേ സമയം പോകാൻ അനുവദിക്കില്ല. വിശേഷ ദിവസങ്ങളിലും മറ്റും ആരാധനക്ക് അനുവാദമുണ്ടായിരിക്കും. എന്നാൽ കുരിശുമായി മല കയറാൻ അനുവദിക്കില്ല. വനംവകുപ്പിന്‍റെ നിയന്ത്രണത്തിലുള്ള പ്രദേശമായതിനാൽ പുതിയ നിർമിതികൾ അനുവദിക്കാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി. കോടതി നിര്‍ദേശം അനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

വിഷയത്തിൽ സഭാനേതൃത്വം മുഖ്യമന്ത്രിയുമായും ചർച്ച നടത്തും. പാർട്ടി സമ്മേളനങ്ങളുടേയും മറ്റും തിരക്കുകൾ കഴിഞ്ഞായിരിക്കും ചർച്ച. ആരാധനാ സ്വാതന്ത്ര്യത്തിനായി മുഖ്യമന്ത്രിയെ കാണുമെന്നും മുഖ്യമന്ത്രിയില്‍ നിന്ന് ഉറപ്പ് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും സൂസെപാക്യം പ്രതികരിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more