1 GBP =
breaking news

‘ബോംബ്​ ടു ബ്രിസ്​ബെയ്​ൻ’: സുരക്ഷാ ഉദ്യോഗസ്ഥരെ മുൾമുനയിൽ നിറുത്തി ​ ഇന്ത്യക്കാരിയുടെ​ ബാഗ്​

‘ബോംബ്​ ടു ബ്രിസ്​ബെയ്​ൻ’: സുരക്ഷാ ഉദ്യോഗസ്ഥരെ മുൾമുനയിൽ നിറുത്തി ​ ഇന്ത്യക്കാരിയുടെ​ ബാഗ്​

ബ്രിസ്​ബെയ്​ൻ: ആസ്​ട്രേലിയയിലെ ബ്രസ്​ബെയ്​ൻ വിമാനത്താവളത്തിൽ എത്തിയ ഇന്ത്യക്കാരിയുടെ ബാഗ്​ സൃഷ്​ടിച്ച പ്രശ്​നങ്ങൾ ചില്ലറയല്ല. ‘ബോംബ്​ ടു ബ്രിസ്​ബെയ്​ൻ’ എന്ന്​ എഴുതി ഒട്ടിച്ച ബാഗ്​ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണിൽ പെട്ടതോടെ​ വിമാനത്താവളത്തിൽ നിന്നും യാത്രക്കാരെ പൂർണമായി ഒഴിപ്പിക്കുക വരെ ചെയ്​തു. ആസ്​ട്രേലിയൻ ഫെഡറൽ പൊലീസ്​ ജാഗ്രത നിർദേശം നൽകി. ബാഗ്​ പരിശോധിച്ച ശേഷമാണ്​ അതൊരു അക്ഷരതെറ്റുമൂലമുണ്ടായ ‘ബോംബാ’ണെന്ന്​ തിരിച്ചറിഞ്ഞത്​.

ബുധനാഴ്​ച രാവിലെ മുംബൈയിൽ നിന്ന്​ ബ്രിസ്​ബെയ്​ൻ വിമാനത്താവളത്തിലെത്തിയ വെങ്കട ലക്ഷ്​മി എന്ന 65 കാരിയുടെ ബാഗാണ്​ ആസ്​ട്രേലിയൻ പൊലീസിനെ കുഴക്കിപ്പിച്ചത്​. ബാഗിനു മുകളിൽ ‘​ബോംബ്​ ടു ബ്രിസ്​ബെയ്​ൻ’ എന്ന്​ ഇംഗ്ലീഷിൽ എഴുതി ഒട്ടിച്ചിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിൽ അമ്പരന്ന ​വെങ്കല ലക്ഷ്​മി ബാഗിൽ ബോംബ്​ അല്ലെന്നും താൻ ‘ബോംബേ ടു ബ്രിസ്​ബെയ്​ൻ’ എന്നാണ്​ എഴുതിയിരിക്കുന്നതെന്നും അറിയിച്ചു. അക്ഷര തെറ്റാണ്​ കുഴപ്പമുണ്ടാക്കിയതെന്ന്​ അറിഞ്ഞ ഉദ്യോഗസ്ഥർ അവരെ മകൾക്ക്​ അരികിലെത്തിക്കുകയായിരുന്നു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more