1 GBP = 103.16

റഗ്ബി ഡ്രേക്കോട്ട് വാട്ടര്‍ പാര്‍ക്ക് ജനസാഗരം…യുക്മ സംഘടിപ്പിക്കുന്ന ആദ്യ വള്ളംകളിക്ക് സാക്ഷിയാകാനെത്തിയത് ആയിരക്കണക്കിനാളുകള്‍; ഉത്ഘാടനം നിരവധി പ്രമുഖരുടെ സാന്നിദ്ധ്യത്തില്‍

റഗ്ബി ഡ്രേക്കോട്ട് വാട്ടര്‍ പാര്‍ക്ക് ജനസാഗരം…യുക്മ സംഘടിപ്പിക്കുന്ന ആദ്യ വള്ളംകളിക്ക് സാക്ഷിയാകാനെത്തിയത് ആയിരക്കണക്കിനാളുകള്‍; ഉത്ഘാടനം നിരവധി പ്രമുഖരുടെ സാന്നിദ്ധ്യത്തില്‍

ചരിത്രത്തിന്റെ സൃഷ്ടികര്‍മ്മത്തിനു സാക്ഷിയാകാന്‍ ആയിരക്കണക്കിനാളുകളാണ് റഗ്ബി ഡ്രേക്കോട്ട് വാട്ടര്‍ പാര്‍ക്കില്‍ തടിച്ചു കൂടിയിരിക്കുന്നത്. കുട്ടനാടന്‍ മത്സരവള്ളംകളിയുടെ ആവേശത്തിന്റെ തിരമാലകള്‍ ഉയര്‍ത്തിക്കൊണ്ട് നാടന്‍ വള്ളംകളിയുടെ തനിമയോടെ ഡ്രേക്കോട്ട് തടാകക്കരയില്‍ ആര്‍പ്പോ ഉര്‍റോ വിളികലുമായി ടീമുകള്‍ അണിനിരന്നപ്പോള്‍ നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാര്‍ കുറ്റമാറ്റത്തിനായി നില്‍ക്കുന്ന തൃശൂര്പൂരത്തിന്റെ ഓര്‍മ്മയുണര്‍ത്തി.

കേരളത്തിന് പുറത്ത് ആദ്യമായി നാടന്‍ വള്ളം കളിനടത്തുന്ന പെരുമായാണ് യുക്മ യുകെ മലയാളികള്‍ക്കായി ഭാരത വിനോദസഞ്ചാരത്തിനു സംസ്‌കാരത്തിനും അടിവരയിട്ട് വിദേശമണ്ണില്‍ ആരംഭിച്ചത്. യുക്മ പ്രസിഡന്റ് ശ്രീ മാമ്മന്‍ ഫിലിപ്പിന്റെ അദ്ധ്യക്ഷതയില്‍ ആരംഭിച്ച ഉത്ഘാടന സമ്മേളനത്തില്‍ നിരവധി പ്രമുഖരാണ് പങ്കെടുത്തത്. ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഫസ്റ്റ് മിനിസ്റ്റര്‍ ശ്രീ എസ് രാജന്‍ ഉത്ഘാടനം നിര്‍വ്വഹിച്ച സമ്മേളനത്തിന് കേരളാ ബോട്ട് റേസ് ആന്‍ഡ് കാര്‍ണിവല്‍ സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ അഡ്വ എബി സെബാസ്റ്റ്യന്‍ സ്വാഗതം ആശംസിച്ചു. യുക്മ നാഷണല്‍ ജനറല്‍ സെക്രെട്ടറി റോജിമോന്‍ വര്‍ഗീസ് നന്ദി രേഖപ്പെടുത്തി.

കേരളത്തിലെ ചുണ്ടന്‍ വള്ളംകളി മത്സരങ്ങളുടെ പാരമ്പര്യം ഉള്‍ക്കൊണ്ടുകൊണ്ട് പുകള്‍പെറ്റ കുട്ടനാടന്‍ ഗ്രാമങ്ങളുടെ പേരില്‍ നാമകരണം ചെയ്യപ്പെട്ട ഇരുപത്തിരണ്ട് മത്സരവള്ളങ്ങളാണ് ഏറ്റുമുട്ടുന്നത്. കേരളാ ലളിതകലാ അക്കാദമി അവാര്‍ഡ് ജേതാവും കേരളത്തിലെ അറിയപ്പെടുന്ന ശില്പിയുമായ അജയന്‍ വി കാട്ടുങ്ങല്‍ രൂപകല്‍പ്പനയും നിര്‍മ്മാണവും നിര്‍വഹിച്ച യുക്മ എവര്‍റോളിങ്ങ് ട്രോഫിയില്‍ ആര് മുത്തമിടുമെന്ന ആകാംക്ഷക്ക് ഇന്ന് വൈകുന്നേരത്തോടെ വിരാമം ആകും. ഹീറ്റ്‌സ് മത്സരങ്ങള്‍ ഇതിനകം തന്നെ ആരംഭിച്ചു കഴിഞ്ഞു. ഡ്രേക്ക്‌കോട്ട് തടാകത്തിന്റെ ഇരു കരകളിലും നിറഞ്ഞു കവിഞ്ഞ ജന സഹസ്രങ്ങള്‍ ആവേശകരമായ പ്രോത്സാഹനമാണ് ടീമുകള്‍ക്ക് നല്‍കുന്നത്.

യു കെ യിലെ പ്രമുഖ ചെണ്ടമേള വിദഗ്ദ്ധന്‍ രാധേഷ് നായരുടെ നേതൃത്വത്തിലുള്ള ശിങ്കാരിമേളം കാണികള്‍ക്കും ടീമുകള്‍ക്കും ഒരുപോലെ ആവേശമുണര്‍ത്തുന്നു. ലക്ഷണമൊത്ത കൊമ്പനാനയുടെ യഥാര്‍ത്ഥ വലിപ്പമുള്ള ഇലക്ട്രോണിക് ആന നീലഗിരി കണ്ണനും കുട്ടികളുടെ മനം കവര്‍ന്നു കഴിഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more