1 GBP = 103.89

കേരളാ പൂരം 2018: യു.കെയിലെ ഗായകര്‍ക്കും നര്‍ത്തകര്‍ക്കും വേദിയില്‍ പരിപാടികള്‍ അവതരിപ്പിക്കുന്നതിന് അവസരം

കേരളാ പൂരം 2018: യു.കെയിലെ ഗായകര്‍ക്കും നര്‍ത്തകര്‍ക്കും വേദിയില്‍ പരിപാടികള്‍ അവതരിപ്പിക്കുന്നതിന് അവസരം
എബി സെബാസ്റ്റ്യന്‍ (ജനറല്‍ കണ്‍വീനര്‍)
യു.കെയിലെ 120ല്പരം മലയാളി സംഘടനകളുടെ കൂട്ടായ്മയായ യുക്മയുടെ നേതൃത്വത്തില്‍ ജൂണ്‍ 30 ശനിയാഴ്ച്ച ഓക്സ്ഫോഡിലെ ഫാര്‍മൂര്‍ റിസര്‍വോയറില്‍ നടത്തപ്പെടുന്ന “കേരളാ പൂരം 2018″നോട് അനുബന്ധിച്ച് സ്റ്റേജ് പരിപാടികള്‍ അവതരിപ്പിക്കുന്നതിന് യു.കെയിലെ ഗായകര്‍ക്കും നര്‍ത്തകര്‍ക്കും അവസരമുണ്ടായിരിക്കുമെന്ന് യുക്മ ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് അറിയിച്ചു.
യുക്മ ഒരു ജനകീയ സംഘടന എന്ന നിലയില്‍ ബ്രിട്ടണിലെ എല്ലാ മലയാളികളുടേയും പിന്തുണയോടെയാണ് കഴിഞ്ഞ വര്‍ഷം മത്സരവള്ളംകളി സംഘടിപ്പിച്ചത്. യുക്മയിലെ അംഗസംഘടകളില്‍ നിന്നുള്ളവര്‍ക്ക് പുറമേ മറ്റുള്ളവരുടേയും അകമഴിഞ്ഞ പിന്തുണയാണ് അതിന് ലഭിച്ചത്. അതിന്റെ പിന്‍ബലത്തിലാണ് കൂടുതല്‍ പരിപാടികളുമായി ഇത്തവണ “കേരളാ പൂരം 2018” വിവിധ പരിപാടികളോടെ സംഘടിപ്പിച്ചിരിക്കുന്നത്. ഏറ്റവും വലിയ ആകര്‍ഷണമായ മത്സരവള്ളംകളിയ്ക്ക് 32 ടീമുകളാണ് ഏറ്റുമുട്ടാന്‍ തയ്യാറെടുത്ത് നില്‍ക്കുന്നത്. വള്ളംകളി മത്സരം നടക്കുന്നതിന്റെ ഇടവേളകളില്‍ സ്റ്റേജില്‍ വിവിധ നൃത്തപരിപാടികളും ഗാനങ്ങളുമാണ് അരങ്ങേറുന്നത്. ഈ പരിപാടികള്‍ അവതരിപ്പിക്കുന്നതിന് താത്പര്യമുള്ള യുക്മ അംഗ അസ്സോസിയേഷനുകൾക്കും യുക്മ അഭ്യുദയകാംഷികൾക്കും അവസരമുണ്ടായിരിക്കും.
കഴിഞ്ഞ വര്‍ഷം സ്റ്റേജ് പ്രോഗ്രാമുകള്‍ വിജയകരമായി ഏകോപിപ്പിച്ച ജെയ്സണ്‍ ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ടീമായിരിക്കും ഇത്തവണയും സ്റ്റേജ് മാനേജ്മെന്റ് നടത്തുന്നത്. ജോര്‍ജ്കുട്ടി എണ്ണംപ്ലാശ്ശേരി, അനീഷ് ജോണ്‍, പ്രിയ കിരണ്‍ എന്നിവരായിരിക്കും മറ്റ് ടീം അംഗങ്ങള്‍.
“കേരളാ പൂരം 2018” വേദിയില്‍ പരിപാടികള്‍ അവതരിപ്പിക്കണമെന്ന് താത്പര്യമുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക്‌ മാമ്മന്‍ ഫിലിപ്പ്: 07885467034, റോജിമോന്‍ വര്‍ഗ്ഗീസ്: 07883068181 എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more