1 GBP = 103.89

യൂറോപ്പിലെ പ്രഥമവള്ളംകളി മത്സരം ആവേശമായി മാറുന്നു; മാറ്റുരയ്ക്കാനെത്തുന്നത് 22 ടീമുകള്‍

യൂറോപ്പിലെ പ്രഥമവള്ളംകളി മത്സരം ആവേശമായി മാറുന്നു; മാറ്റുരയ്ക്കാനെത്തുന്നത് 22 ടീമുകള്‍

യുക്മയുടെ നേതൃത്വത്തില്‍ കേരളാ ടൂറിസം, ഇന്ത്യാ ടൂറിസം എന്നിവയുടെ സഹകരണത്തോട് കൂടി നടത്തപ്പെടുന്ന വള്ളംകളി മത്സരത്തിന്റെ ടീം രജിസ്ട്രേഷന്‍ പൂര്‍ത്തിയായി. 22 ടീമുകളാണ് മത്സരത്തിനായെത്തുന്നത്. വള്ളംകളിയും കാര്‍ണിവലും ഉള്‍പ്പെടെയുള്ള മഹാമാമാങ്കം നടക്കുന്നത് ജൂലൈ 29ന് വാര്‍വിക്?ഷെയറിലെ റഗ്ബിയില്‍ ഉള്ള ഡ്രേക്കോട്ട് വാട്ടര്‍ എന്ന റിസര്‍വോയറിലാണ്. യൂറോപ്പില്‍ തന്നെ ആദ്യമായി നടക്കുന്ന ഈ പരിപാടിയില്‍ പങ്കെടുക്കുന്നതിന് യു.കെ മലയാളി സമൂഹം വളരെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.

സംസ്ഥാന ടൂറിസവുമായി സഹകരിച്ച് വള്ളംകളി നടത്തുന്നുവെന്ന പ്രഖ്യാപനം നടന്നപ്പോള്‍ തന്നെ ടീമുകളെ സംഘടിപ്പിക്കുകയെന്നുള്ളത് ഒരു വലിയ വെല്ലുവിളിയായി മാറുമെന്നായിരുന്നു സംഘാടകസമിതി വിലയിരുത്തിയിരുന്നത്?. എന്നാല്‍ എല്ലാ പ്രതീക്ഷകളെയും മറികടക്കുന്ന രീതിയിലുള്ള ആവേശകരമായ പ്രതികരണമായിരുന്നു യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ലഭിച്ചിരുന്നത്.

വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും 20 അംഗ ടീമിനെ എത്തിക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ട് കൊണ്ട് ഒഴിവാകുകയായിരുന്നു. പലരും ഹോളിഡേയ്സ് ആയതിനാല്‍ നാട്ടില്‍ പോകുന്നതിന് ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്തിരുന്നതാണ് 20 അംഗ ടീമുകളെ സംഘടിപ്പിക്കുന്നതിന് യൂറോപ്പിലെ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള സംഘടനകള്‍ക്ക് തടസ്സമായത്. എന്നാല്‍ യുകെയിലെ മലയാളി സമൂഹം ഈ വെല്ലുവിളിയെയും അതിജീവിക്കുന്ന ആവേശകരമായ പ്രതികരണമാണ് ടീം രജിസ്ട്രേഷനിലൂടെ തന്നെ തെളിയിച്ചത്. രജിസ്ട്രേഷന്‍ പൂര്‍ത്തിയായപ്പോള്‍ 22 ടീമുകളാണ് മാറ്റുരയ്ക്കാന്‍ രംഗത്തെത്തിയിരിക്കുന്നത്.

രജിസ്റ്റര്‍ ചെയ്ത ടീമുകളുടെയും ക്യാപ്റ്റന്മാരുടേയും പേര് താഴെ നല്‍കുന്നു:

1. യോര്‍ക്ക്ഷെയര്‍ ബോട്ട് ക്ലബ്, വെയ്ക്ക്ഫീല്‍ഡ് (ജോസ് മാത്യു പരപ്പനാട്ട്)

2. തെമ്മാടീസ് ബോട്ട് ക്ലബ്, വൂസ്റ്റര്‍, മിഡ്?ലാന്റ്സ് (നോബി. കെ. ജോസ്)

3. കാമിയോസ് ബോട്ട് ക്ലബ്, കാര്‍ഡിഫ്, വെയില്‍സ് (സുധീര്‍ സുരേന്ദ്രന്‍ നായര്‍)

4. സ്റ്റോക്ക് ബോട്ട് ക്ലബ്, സ്റ്റോക്ക് ഓണ്‍ ട്രന്റ്, മിഡ്?ലാന്റ്സ് (റൈകോ സെല്‍വിന്‍)

5. ഡാര്‍ട്ട്ഫോര്‍ഡ് ബോട്ട് ക്ലബ്, ഡാര്‍ട്ട്ഫോര്‍ഡ്, സൗത്ത് ഈസ്റ്റ് (ജിബി ജോസഫ്)

6. ആന്റോവര്‍ ബോട്ട് ക്ലബ്, ആന്റോവര്‍, സൗത്ത് വെസ്റ്റ് (കോശിയ ജോസ്)

7. റിഥം ബോട്ട് ക്ലബ്, ഹോര്‍ഷം, സൗത്ത് ഈസ്റ്റ് ( അനില്‍ വറുഗ്ഗീസ്)

8. റാന്നി ബോട്ട് ക്ലബ് (കുര്യാക്കോസ് ഉണ്ണീട്ടന്‍)

9. ഇടുക്കി ബോട്ട് ക്ലബ് (പീറ്റര്‍ താണോലില്‍)

10. കെറ്ററിങ് ബോട്ട് ക്ലബ്, നോര്‍ത്താംപ്ടണ്‍ഷെയര്‍, മിഡ്?ലാന്റ്സ് (സോബിന്‍ ജോണ്‍)

11. ജി.എം.എ & പിറവം, ഗ്ലോസ്റ്റര്‍, സൗത്ത് വെസ്റ്റ് ( ജിസ്സോ എബ്രാഹം)

12. ജവഹര്‍ ബോട്ട് ക്ലബ്, ലിവര്‍പൂള്‍, നോര്‍ത്ത്?വെസ്റ്റ് (തോമസ്സുകുട്ടി ഫ്രാന്‍സിസ്)

13. ലയണ്‍സ് ബോട്ട് ക്ലബ്, ലെസ്റ്റര്‍, മിഡ്?ലാന്റ്സ് (ടോജോ ഫ്രാന്‍സിസ് പെട്ടയ്ക്കാട്)

14. ഷെഫീല്‍ഡ് ബോട്ട് ക്ലബ്, ഷെഫീല്‍ഡ്, യോര്‍ക്ക്ഷെയര്‍ (രാജു)

15. കവന്‍ട്രി ബോട്ട് ക്ലബ്, കവന്‍ട്രി, മിഡ്?ലാന്റ്സ് (ജോമോന്‍ ജേക്കബ്)

16. ടൈഗേഴ്സ് ബോട്ട് ക്ലബ്, (സിബി കുര്യാക്കോസ്)

17. എടത്വാ ബോട്ട് ക്ലബ്, UK ( ജോര്‍ജ് കളപ്പുരയ്ക്കല്‍)

18 ജവഹര്‍ ബോട്ട് ക്ലബ്, ലിവര്‍പൂള്‍, ലിവര്‍പൂള്‍ (തോമസ്സുകുട്ടി ഫ്രാന്‍സിസ്)

19. ഇപ്സ്വിച്ച് ബോട്ട് ക്ലബ്, ഇപ്സ്വിച്ച്, ഈസ്റ്റ് ആംഗ്ലിയ (ഷിബി വിറ്റസ്)

20. പ്രിയദര്‍ശിനി ബോട്ട് ക്ലബ്, ലണ്ടന്‍ ( ഡോ. വിമല്‍ കൃഷ്ണന്‍)

21. ബാസില്‍ഡണ്‍ ബോട്ട് ക്ലബ്, ബാസില്‍ഡണ്‍ (ജൊസ് കറ്റാടി)

22. ഹേവാര്‍ഡ്‌സ്ഹീത്ത് മലയാളീ ബോട്ട് ക്ളബ്, ഹേവാര്‍ഡ്‌സ്ഹീത്ത് (സജി ജോണ്‍)

യുകെയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള ടീമുകള്‍ മത്സരിക്കാനെത്തുന്നുവെന്നുള്ളതാണ് വള്ളംകളിയെ ശ്രദ്ധേയമാക്കുന്നത്. മത്സരം നടത്തപ്പെടുന്ന വള്ളങ്ങള്‍ കേരളത്തിലെ ചുരുളന്‍, വെപ്പ് വള്ളങ്ങള്‍ക്ക് സമാനമായ ചെറുവള്ളങ്ങളായിരിക്കും. ഓരോ ടീമിലും 20 അംഗങ്ങള്‍ ഉള്ളതില്‍ 16 ആളുകളാണ് മത്സരം നടക്കുമ്പോള്‍ തുഴക്കാരായി ഉണ്ടാവേണ്ടത്. മറ്റ് 4 പേര്‍ സബ്സ്റ്റിറ്റിയൂട്ട് ആയിരിക്കും. കേരളത്തിലെ നെഹ്റു ട്രോഫി വള്ളംകളി മത്സരങ്ങളുടെ പാരമ്പര്യം ഉള്‍ക്കൊണ്ടാവും യൂറോപ്പിലെ പ്രഥമ മത്സരവും സംഘടിപ്പിക്കപ്പെടുന്നത്.

ഫൈനല്‍ റൗണ്ടില്‍ 16 ടീമുകള്‍ക്കാണ് മത്സരിക്കുവാന്‍ സാധിക്കുന്നത്. ഇവര്‍ക്ക് നാല് ഹീറ്റ്സ് മത്സരങ്ങളും നാല് ഫൈനല്‍ മത്സരങ്ങളും ഉണ്ടാവുന്നതാണ്. 16 ടീമുകളിലധികം മത്സരിക്കാനെത്തിയാല്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 8 ടീമുകള്‍ക്ക് അവസാന 16ലേയ്ക്ക് നേരിട്ട് പ്രവേശനം നല്‍കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ എല്ലാ ടീമുകള്‍ക്കും തുല്യ അവസരം നല്‍കുന്ന രീതിയിലാവും ഹീറ്റ്സ് മത്സരങ്ങള്‍ ക്രമീകരിക്കുന്നതിന് സംഘാടകസമിതി തീരുമാനിച്ചിരിക്കുന്നത്.

കേരളത്തിലെ വള്ളം കളിയുടെ പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് തന്നെ ബോട്ട് ക്ലബ്ബുകള്‍ മത്സരിക്കുന്നത് പരമ്പരാഗത കുട്ടനാടന്‍ ഗ്രാമങ്ങളുടെ പേരിലുള്ള വള്ളങ്ങളിലാവും. ടീമുകളുടെ ലോഗോ, ഓരോ ടീമുകളും മത്സരിക്കുന്ന വള്ളങ്ങളുടെ പേര് എന്നിവ ഉള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്ന് സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ അഡ്വ. എബി സെബാസ്റ്റ്യന്‍ അറിയിച്ചു.

ടീമുകളെ സംബന്ധിച്ച വിവരങ്ങള്‍ക്ക്:

ജയകുമാര്‍ നായര്‍:07403 223066

ജേക്കബ് കോയിപ്പള്ളി:07402 935193

പരിപാടിയുടെ വിശദ വിവരങ്ങള്‍ക്ക്; മാമ്മന്‍ ഫിലിപ്പ് (ചെയര്‍മാന്‍): 07885467034 , സ്പോണ്‍സര്‍ഷിപ്പ് വിവരങ്ങള്‍ക്ക്; റോജിമോന്‍ വര്‍ഗ്ഗീസ് (ചീഫ് ഓര്‍ഗനൈസര്‍): 07883068181 എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more