1 GBP = 103.74
breaking news

ബോട്ടില്‍ കപ്പലിടിച്ച് കാണാതായ 9 പേര്‍ക്കായി തെരച്ചില്‍ തുടരും

ബോട്ടില്‍ കപ്പലിടിച്ച് കാണാതായ 9 പേര്‍ക്കായി തെരച്ചില്‍ തുടരും

കൊച്ചി പുറംകടലിൽ മത്സ്യബന്ധന ബോട്ടിൽ കപ്പൽ ഇടിച്ചുണ്ടായ അപകടത്തിൽ കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും. ബോട്ടിൽ ഉണ്ടായിരുന്ന 9 പേർക്ക് വേണ്ടിയാണ് തെരച്ചിൽ. അപകടത്തിൽ 3 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്.

മലയാളിയും ബോട്ടിന്റെ സ്രാങ്കുമായിരുന്ന ഷിജു ഉൾപ്പെടെ 9 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. നാവികസേന, കോസ്റ്റ് ഗാർഡ്, മത്സ്യതൊഴിലാളികൾ എന്നിവരുടെ നേതൃത്വത്തിലാണ് തെരച്ചിൽ തുടരുന്നത്. നേവിയുടെ മുങ്ങൽ വിദഗ്ധരും തെരച്ചിലിൽ പങ്കെടുക്കുന്നുണ്ട്. നാവിക സേനയുടെ ഡോണിയർ വിമാനവും എഎൽഎച്ച് ഹെലികോപ്റ്ററും യമുന എന്ന കപ്പലും രക്ഷാപ്രവർത്തനത്തിൽ സജീവമാണ്.

ഇന്നലെ കാറ്റും മഴയും ശക്തമായതോടെ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. തുടർന്ന് കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ വൈകുന്നേരത്തോടെ അവസാനിപ്പിച്ചു. അടിയൊഴുക്ക് കൂടുതൽ ഉള്ള പ്രദേശമായതിനാൽ അപകടം നടന്ന സ്ഥലത്തു നിന്ന് മാറിയും ഇന്ന് തെരച്ചിൽ നടത്തും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more