1 GBP = 103.14

ബ്രെക്സിറ്റ്‌ ബ്രിട്ടന്റെ ആരോഗ്യരംഗത്തിന് ദോഷകരമെന്ന് ഡോക്ടർമാരുടെ സംഘടന

ബ്രെക്സിറ്റ്‌ ബ്രിട്ടന്റെ ആരോഗ്യരംഗത്തിന് ദോഷകരമെന്ന് ഡോക്ടർമാരുടെ സംഘടന

ലണ്ടൻ: ബ്രിട്ടന്റെ ആരോഗ്യ രംഗത്തിന് ബ്രെക്സിറ്റ്‌ വൻ തിരിച്ചടിയാകുമെന്ന് ഡോക്ടർമാരുടെ സംഘടനായ ബ്രിട്ടീഷ് മെഡിക്കൽ അസ്സോസിയേഷൻ(ബി എം എ) മുന്നറിയിപ്പ് നൽകുന്നു. ബ്രൈറ്റണിൽ നടന്ന വാർഷിക സമ്മേളനത്തിലാണ് ഇത് സംബന്ധിച്ച ചർച്ചകൾ നടന്നത്. ബ്രെക്സിറ്റ്‌ ഡീലുകളിൽ അവസാന വാക്ക് പൊതുജനത്തിന്റേത് തന്നെയാകണമെന്ന് നിർദ്ദേശിച്ച യോഗം രണ്ടാം റഫറണ്ടത്തിന്റെ സാദ്ധ്യതകളും മുന്നോട്ട് വയ്ക്കുന്നു. ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ മുന്നോട്ട് വച്ച് ഡോക്ടർ വില്യം സാപ്‌വെല്ലിന്റെ അഭിപ്രായങ്ങൾ യോഗം അംഗീകരിക്കുകയായിരുന്നു.

റോയൽ കോളേജ് ഓഫ് നേഴ്സിംഗും റോയൽ കോളേജ് ഓഫ് മിഡ്‌വൈഫ്‌സും രണ്ടാം റഫറണ്ടത്തിന് പിന്തുണ നൽകിയതായി സംഘടന പറയുന്നു. പൊതുജനാരോഗ്യം, ഗവേഷണം, ശാസ്ത്രം, യൂണിവേഴ്‌സിറ്റികൾ, ഫർമസ്യൂട്ടിക്കൽസ്, അന്താരാഷ്ട്ര സഹകരണം തുടങ്ങിയവക്കൊക്കെ ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ തുടരുകയോ അല്ലെങ്കിൽ കസ്റ്റംസ് യൂണിയനിൽ തന്നെയോ തുടരുകയാവും കൂടുതൽ ഫലപ്രദമെന്ന് ബി എം എ മെഡിക്കൽ എത്തിക് കമ്മിറ്റി അംഗം ഡോ ജോൺ ക്രിഷോം പറയുന്നു.

ബ്രെക്സിറ്റ്‌ ആരംഭ ഘട്ടത്തിൽ എൻ എച്ച് എസിന് നൽകിയ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ആഴ്ചയിൽ 350 മില്യൺ പൗണ്ട് വകയിരുത്തുമെന്നത്. എന്നാൽ വാഗ്ദാനങ്ങളിൽ നിന്ന് പിന്നോട്ട് പോകുന്നതും, ഫണ്ടുകൾ വെട്ടിക്കുറയ്ക്കുന്നതും പൊതുജനാരോഗ്യ രംഗത്തെ പിന്നോട്ടടിക്കുമെന്നും വിദഗ്ദർ പറയുന്നു. ബ്രെക്സിറ്റ്‌ നടപ്പാക്കുന്നതോടെ ജീവനക്കാരുടെ കൊഴിഞ്ഞു പോക്കും വർദ്ധിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more