1 GBP = 103.69
breaking news

ബ്ലൂ ബാഡ്ജ് പാർക്കിങ് സ്‌കീം അംഗ വൈകല്യമുള്ളവർക്ക് മാത്രമല്ല; വൈകല്യങ്ങൾ പുറത്തറിയപ്പെടാത്ത ഒരു മില്യണിലധികം ആളുകൾക്ക് ലഭിക്കുമെന്ന് സർക്കാർ

ബ്ലൂ ബാഡ്ജ് പാർക്കിങ് സ്‌കീം അംഗ വൈകല്യമുള്ളവർക്ക് മാത്രമല്ല; വൈകല്യങ്ങൾ പുറത്തറിയപ്പെടാത്ത ഒരു മില്യണിലധികം ആളുകൾക്ക് ലഭിക്കുമെന്ന് സർക്കാർ

ലണ്ടൻ: ബ്രിട്ടനിൽ ബ്ലൂ ബാഡ്ജ് ലഭിക്കുന്നത് അംഗ വൈകല്യമുള്ളവർക്ക് മാത്രമാണ്. വാഹനങ്ങൾ സൗജന്യമായി എവിടെയും പാർക്ക് ചെയ്യുന്നതിന് സർക്കാർ നൽകി വരുന്ന ആനുകൂല്യമാണ് ബ്ലൂ ബാഡ്ജ്. ബ്രിട്ടനിലെവിടെയും ഇത്തരം ബാഡ്ജ് ഉള്ളവർക്ക് പ്രത്യേക സൗകര്യങ്ങളാണ് കൗൺസിലുകൾ ഒരുക്കിയിട്ടുള്ളത്. എന്നാൽ ഓട്ടിസം പോലുള്ള കൃത്യമായി അംഗവൈകല്യമെന്ന് പുറത്ത് കാണാത്ത നിരവധിയാളുകൾക്ക് പലപ്പോഴും ബ്ലൂ ബാഡ്ജ് നിഷേധിക്കുകയാണ് പതിവ്.

എന്നാൽ പുതിയ നിയമമനുസരിച്ച് പുറത്തറിയാത്ത വൈകല്യമുള്ളവർക്കും ബ്ലൂ ബാഡ്ജ് നല്കണമെന്നാണ്. ഇത് ബ്രിട്ടനിലെ ഒരു മില്യണിലധികം ആളുകൾക്ക് പ്രയോജനപ്രദമാകുമെന്നാണ് കരുതപ്പെടുന്നത്. ഓട്ടിസമോ മാനസിക വൈകല്യം ബാധിച്ചവരോ ഉണ്ടെങ്കിൽ സർക്കാർ നൽകുന്ന ഈ സേവനം ലഭ്യമാക്കണമെന്ന് ജനപ്രതിനിധികൾ അഭ്യർത്ഥിക്കുന്നു.

നേരത്തേ ബ്രിട്ടനിൽ അനുവദിക്കുന്ന ബ്ലൂ ബാഡ്ജ് എണ്ണം 2.4 മില്യൺ ആയിരുന്നെങ്കിൽ ഇന്നത് നാല് മില്യണിലധികം കവിഞ്ഞതായി കണക്കുകൾ സൂചിപ്പിക്കുന്നു. അതേസമയം ബ്ലൂ ബാഡ്ജ് നിയമങ്ങൾ കാറ്റിൽപ്പറത്തി അനധികൃതമായി ബാഡ്ജുകൾ കരസ്ഥമാക്കുന്നവരും കുറവല്ലന്ന് കൗൺസിലുകൾ ചൂണ്ടിക്കാണിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more